Friday, December 14, 2007

ഭൂപാളരാഗമുയര്‍ന്നൂ

ഒരു ഗാനം.കൂടി....
-----------------

ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി

Tuesday, December 4, 2007

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ"

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ" എന്നു തുടങ്ങുന്ന ഗാനം മുഴുവനായി പോസ്റ്റ്‌ ചെയ്യുന്നു.

ഇതു പാടിയിരിക്കുന്നത്‌ എന്റെ ജ്യേഷ്ടന്റെ മകളാണ്‌. തബല വായിച്ചിരികുന്നത്‌ പാട്ടുകാരിയുടെ മകന്‍. അങ്ങനെ ഞങ്ങള്‍ മൂന്നു തലമുറക്കര്‍ കൂടി ബൂലോകത്തെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ.

പാട്ടുകാരിയ്ക്ക്‌ നല്ല സുഖമില്ലാതിരിക്കുകയായിരുന്നു, എന്നാലും ആയുര്‍വേദം - അലോപ്പതി അടി ഒന്നു ശാന്തമായ അവസരത്തില്‍ ഞാന്‍ നിര്‍ബന്ധിച്ച്‌ ഇന്നലെ ചെയ്യിച്ചതാണ്‌. തെറ്റു തീര്‍ത്ത്‌ കൊടുക്കാന്‍ അയച്ചു തന്നതാണ്‌ എന്നാല്‍ ഇന്ന്‌ വീണ്ടും പാടുവാന്‍ വയ്യാത്ത അവസ്ഥയിലായതിനാല്‍ ഇതു തന്നെ അങ്ങു പോസ്റ്റുന്നു.

Monday, December 3, 2007

ഗുലാം അലി പാടുന്നൂ...

ഗാനശാഖിയില്‍ പോസ്റ്റ് ചെയ്തിരുന്ന, ശ്രീ ശിവപ്രസാദിന്റെ , “ഗുലാം അലി പാടുന്നൂ...“ എന്ന ഗസല്‍.

ശിവപ്രസാദ് സര്‍, അനുവാദം ചോദിക്കാ‍തെ ഇതു പോസ്റ്റ് ചെയ്തതില്‍ ക്ഷ്മിക്കുമല്ലൊ..വിവരത്തിന് ഓലയയക്കാന്‍ മേല്‍വിലാസിനി കിട്ടിയില്യ. ഭാവം കുറയാണ്ടിരിക്കാന്‍ നിര്‍ത്തി നിര്‍ത്തീട്ടൊക്കെ പാടീണ്ട്. കച്ചേരി മോശാച്ചാല്‍ പറയണം. എടുത്തുമാറ്റാംട്ടോ. ‍


ഗുലാം അലി പാടുന്നു...

കാറ്റിന്‍ കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ്‌ വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.

(ഗുലാം അലി പാടുന്നു...)

താജ്‌മഹലിന്നൊരു രാഗകിരീടം
പ്രാണന്‍ കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന്‍ സൌഭഗമായി...

(ഗുലാം അലി പാടുന്നു...)

യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്‍മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...

(ഗുലാം അലി പാടുന്നു...)

Sunday, November 25, 2007

ഗീതയുടെ ഗണേശസ്തുതി

ഗീതയുടെ ഗണേശസ്തുതി ഗീതയ്ക്ക്‌ ഇഷ്ടമുള്ള ഹിന്ദോളരാഗത്തില്‍ കാലത്തെ കാഴ്ച്ചവയ്ക്കുന്നു.


Friday, November 23, 2007

വാണീമണീ ദേവി സരസ്വതീ

ഗീതഗീതികള്‍ എന്ന ബ്ലോഗിലെ

സരസ്വതീദേവിയുടെ കീര്‍ത്തനം

ഒരു ചെറിയ രീതിയില്‍ സംഗീതം കൊടുത്ത്‌ പാടി. മോഹനം രാഗത്തിലാണ്‌ ഇതു ചെയ്തത്‌. മോഹനം രാഗം വളരെ അധികം ഗാനങ്ങളിലും , കീര്‍ത്തനങ്ങളിലും ഗീതങ്ങളിലും ഒക്കെ ആയി പരിചയമുള്ളതായതു കൊണ്ട്‌ പലര്‍ക്കും ഇതിന്റെ ഈണം പരിചിതമായി തോന്നിയേകാം.

പിന്നെ എന്റെ സ്വരവും ആലാപനവും മറ്റും നല്ലതല്ലാത്തതു കൊണ്ടുള്ള പല പോരായ്മകളും ഉണ്ട്‌.
സമയ്ക്കുറവു കൊണ്ട്‌ - നേരം എടുത്ത്‌ recording and editing ചെയ്യാന്‍ സാധിക്കാഞ്ഞതിന്റെ പോരഅയ്മകളും ഉണ്ട്‌.

എല്ലാം ക്ഷമിക്കാനപേക്ഷ
Lines
വാണീമണീ ദേവി സരസ്വതീ
വാഗ്‌ വിലാസിനി വരദായിനീ
വാണിയായ്‌,വിദ്യയായ്‌, വിജ്ഞാനമായ്‌
വിളങ്ങേണമടിയനില്‍ എന്നുമംബേ
** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാ
** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ ജഗദംബികേ

Monday, November 19, 2007

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ...............

--ഈ ഗാനം ഈണമിട്ടൊന്നു പാടുമോ?

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......നിന്‍
‍മിഴിയിണ ലജ്ജാവിലോലമായി.......
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)

ആതിര തന്‍ മലര്‍ ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്‍................
കാമുക ഹൃദയത്തിന്‍ സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)

-ബൈജു

Saturday, November 10, 2007

"ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"


ഹരിശ്രീയുടെ "ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"
എന്ന ഭക്തിഗാനം ഒന്നു പാടിനോക്കിയതാണ്‌.
ഇവിടത്തെഭജനക്ക്‌ പുതിയ പാട്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുമ്പോള്‍ കിട്ടിയ ഈ ഗാനം ഒന്നു ശ്രമിച്ചു അത്രമാത്രം
ഈ പാട്ടിന്റെ പൂര്‍ണ്ണരൂപം താഴെക്കാണുന്ന പ്ലേയര്‍ വഴി കേള്‍ക്കാം.
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം..!

lines-
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….

Saturday, June 23, 2007

ഓണനിലാവിനു പതിവിലുമെത്രയോ...

സാരംഗിയുടെ “ഓണനിലാവിനു പതിവിലുമെത്രയോ..സൌവര്‍ണ ശൃംഗാര ഭാവം..“ എന്ന ഗാനം ചിട്ടപ്പെടുത്താന്‍ നടത്തിയ ഒരു ശ്രമം.


powered by ODEO


വരികള്‍ താഴെ..

ഓണനിലാവിനു പതിവിലുമെത്രയോ
സൌവര്‍ണ ശൃംഗാര ഭാവം..
ഓമനേ നീയെന്റെ അരികിലിരുന്നപ്പോള്‍,
ആരാരും കാണാത്ത ലാസ്യഭാവം,
യാമിനി..
പകലായ്‌ മാറിയോ..രിന്ദ്രജാലം.
(ഓണനിലാവിനു)

ചുരുള്‍മുടിയിഴകളില്‍ ഞാനൊളിച്ചു,
സ്നേഹ നീലാംബരിയായ്‌ നീയുണര്‍ന്നു,(2)
ശ്രാവണ പൌര്‍ണമിയില്‍ നിന്റെ മുഖം,
ഓര്‍മ്മയില്‍ മറ്റൊരു പൂക്കാലമായ്‌,

അകതാരിലേതോ നിര്‍വൃതിയായ്‌(2)

(ഓണനിലാവിനു)

ചൊടിമലരിതളിലെ തേന്‍ മുകര്‍ന്നു,
രാഗ വിവശനാ യിന്നിളം കാറ്റലഞ്ഞു..(2)
നേര്‍ത്ത കുളിരിന്റെ മൃദു കംബളം,
രാത്രിയാം കന്യക നീര്‍ത്തുകയായ്‌..

പൊന്‍ നിലാ തൂവല്‍ പൊഴിയുകയായ്‌(2)

(ഓണനിലാവിനു)കേട്ട് അഭിപ്രായം അറിയിക്കുമല്ലോ.

Saturday, June 16, 2007

ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍

പൊതുവാളിന്റെ ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍ എന്ന കവിത അല്‍പം ഒന്നു വ്യത്യാസപ്പെടുത്തി ഒരു ലളിതഗാന രീതിയില്‍. ത്റ്റു കുറ്റങ്ങള്‍ ക്ഷമിക്കുക.

Monday, June 11, 2007

ഒരു വെറും മോഹം എന്ന കവിത ലളിതഗാന ശാഖയില്‍..!

കുട്ടൂമന്‍ മടിക്കൈയ്യുടെ ഒരു വെറും മോഹം എന്ന കവിതക്ക് പണിക്കര്‍ സാറ് ഈണവും ശബ്ദവും കൊടുത്തപ്പോള്‍..!

പ്ലേയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക്


ഇവിടെ നിന്നും ഡൌണ്‍ലോഡാം..
(Please right click on the link and choose Save target as to download)

Saturday, June 2, 2007

നിന് വിരല്‍സ്പര്‍ശം കൊതിച്ചു

സവ്യസാചിയുടെ നിന് വിരല്‍സ്പര്‍ശം കൊതിച്ചു എന്ന ഗാനം

Monday, May 28, 2007

സാരംഗിയുടെ ശ്യാമാംബരം എന്ന ഗാനം

സരംഗിയുടെ ശ്യാമാംബരം എന്ന ഗാനം ഒരു ട്രയല്‍. ആദ്യത്തെയും രണ്ടാമത്തേയും വരികളിലെ വസാനത്തെ വാക്കുകള്‍ യഥാക്രമം വീണ്ടും എന്നും കിളി എനും മാറ്റിയിട്ടുണ്ട്‌. ക്ഷമിക്കുക

The full song
http://www.geocities.com/indiaheritage/syamambaram.MP3

Thursday, May 24, 2007

പ്രിയ മനു,താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത

പ്രിയ മനു,
താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത ഇപ്പൊഴാണ്‌ കണ്ടത്‌. ഞങ്ങള്‍ക്ക്‌ വളരെ പ്രിയപ്പെട്ട വെള്ളൂര്‍ക്കുന്നത്തപ്പനും പുഴക്കരക്കാവിലമ്മ യുടെ അടുത്തിള്ള കല്‍പ്പടവു ഒക്കെ കണ്ടപ്പോള്‍ അതൊന്നു പാടി ദേ ഇവിടെ ഇടുന്നു.
http://www.geocities.com/indiaheritage/mpzha1.MP3

Sunday, April 29, 2007

അമ്മക്കൊരുമ്മക്കവിത

പൊതുവാളിന്റെ ‘വിശ്വശ്രീ’യില്‍ പോസ്റ്റുചെയ്തിട്ടുള്ള

‘അമ്മയ്ക്കൊരുമ്മക്കവിത’ എന്ന കവിതയ്ക്കു എന്നാല്‍

കഴിയുംവിധം ഈണംനല്‍കി,പാടി പൊസ്റ്റുചെയ്യുന്നു.

പൊതുവാള്‍ പറഞ്ഞതുപോലെ

“ഇവിടെ ഇത് എല്ലാ അമ്മമാര്‍ക്കുമായി“രചന:ആര്‍.സി.പൊതുവാള്‍
ഈണം,ആലാപനം:ഗോപന്‍

അറിവിന്റെ കേദാരം(Broad band)

Thursday, April 26, 2007

ശ്രീജാബലരാജ് രചിച്ച ‘മഴനൂലാലിന്നു കോര്‍ക്കാം’എന്നുതുടങ്ങുന്ന ഗാനം
പണിയ്ക്കര്‍ സാര്‍ ആലപിച്ചത് ഇവിടെ ചേര്‍ക്കുന്നു.


‘മഴനൂലാലിന്നുകോര്‍ക്കാം’(Broad band)

Sunday, April 15, 2007

പൊതുവാള്‍ ‘രചിച്ച ചന്ദ്രഗിരിപ്പുഴയുടെ‘ എന്ന
ഗാനം,എന്നാല്‍ കഴിയുംവിധം ഈണമിട്ട് പാടി
ഈ ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നു.

ശ്രീ പൊതുവാളിനു നന്ദി.


ചന്ദ്രഗിരിപ്പുഴയിലെ (Broad band)
http://www.soundclick.com/util/downloadSong.cfm?ID=5238263&key=65628C13-6

Saturday, April 14, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം


Click the Play button:


പൊതുവാളിന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്നഗാനം മുഴുവനായി പോസ്റ്റ്‌ ചെയ്യ്നുന്നു. കല്ലറ ഗോപന്‍ ക്ഷമിക്കണം- എന്റെ അപശ്രുതികള്‍ മറയ്ക്കാന്‍ ഒരു അകമ്പടി തുണക്കും എന്നുള്ളതു കൊണ്ട്‌ മ്യൂസിക്കോടു കൂടിയാണ്‌

If the player doesn't work pl click here:-
സ്വപ്നത്തിന്‍ ചില്ലുജാലകം എന്നഗാനം

Sunday, April 1, 2007

കല്ലറ ഗോപന്‍ പാടിയ ശ്രീജാ ബലരാജിന്റെ “പൊന്‍വെയിലിഴനെയ്ത” എന്ന ഗാനം.

ശ്രീജാബലരാജ് രചിച്ച ഒരു ലളിതഗാനം
ഈ ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നു.
ലളിതഗാനങ്ങള്‍ക്ക് വാദ്യങ്ങളില്ലതെ

പാടുകയാണെങ്കില്‍ മധുരമേറും
എന്നാണ് എനിക്കു തോന്നുന്നത്.അതുകൊണ്ട്

തംബുര ശ്രുതിയില്‍ പാടുകയാണ്.
ഈ ഗാനം രചിച്ച ശ്രീജയ്ക്കു

നന്ദിയോടെ കല്ലറ ഗോപന്‍പൊന്‍വെയിലിഴനെയ്ത ക്ലിക് ചെയ്യുക
രചന: ശ്രീജാബലരാജ്

പ്ലേയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഈ പാട്ട് ഡൌണ്‍ലോഡാം..!

Tuesday, March 13, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം അനുഗൃഹീതയായ ഗായിക ഇന്ദു പാടി

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്ന ഗാനത്തിന്റെ പല്ലവി ഞാന്‍ കവിയരങ്ങില്‍ പാടിയിരുന്നു. അതു മുഴുവനായി പാടുവാന്‍ അനുഗൃഹീതയായ ഗായിക ഇന്ദു ഏറ്റിരുന്നു. എങ്കിലും recording നുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അവര്‍ അതു windows sound recorder ല്‍ ഒരു headphone ഉപയോഗിച്ച്‌ ഒരു cafe ല്‍ നിന്നും പാടി അയച്ചു തന്നതിന്റെ ചരണം മാത്രം ഇതാ ഇവിടെ. cafe ല്‍ നിന്നായതു കോണ്ട്‌ disturbance ധാരാളം ഉള്ളതിനാല്‍ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നില്ല. അതു പിന്നീട്‌..


Click the Play button:
Saturday, March 10, 2007

ഗായകരേ.....ഇതിലേ..ഇതിലേ...

പൊതുവാളന്‍ ചേട്ടന്റെ വരികള്‍ക്ക് പണിക്കര്‍ സാര്‍ ഈണമിട്ട ഈ ഗാനത്തിന് ശബ്ദം ക്ഷണിക്കുന്നു..!.ആര്‍ക്കും പാടാം.താഴെക്കാണുന്ന മ്യുസിക് ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തിട്ട് അതിന്റെ വോക്കല്‍ ട്രാക്ക് മാത്രം അയച്ചു തരിക,ഒരു കുഞ്ഞു ശബ്ദം ,സ്ത്രീ,പുരുഷന്‍ എന്ന കാറ്റഗറിയില്‍ അയക്കാം.ദേവേട്ടന്റെ ബൂലോഗവിചാരണത്തില്‍ കണ്ണൂസ് പറഞ്ഞ ആശയത്തില്‍ നിന്നും പ്രചോദനമുള്‍‍ക്കൊണ്ട ഒരുദ്യമം..!.

‍ ഡൌണ്‍ലോഡാന്‍ ഈ ലിങ്ക് ക്ലിക്കൂ..!

വരികള്‍ :-

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍
സുന്ദരമായൊരു സ്വപ്നം
മറഞ്ഞിരിപ്പൂ മണ്ണിന്‍ മാറില്‍
സ്വര്‍ണ്ണഖനി പോലെ
(നൊമ്പര....

വര്‍ണ്ണപ്പീലികള്‍ പുതച്ചുറങ്ങും
വള്ളിക്കുടിലിനു വെളിയില്‍
വെറുതെ കാത്തിരിക്കുവതേതൊരു
ദേവസുന്ദരനെ. (നൊമ്പര......

ഹൃദയവീണ പൊഴിക്കും നാദം
ഹൃദ്യമാകുമൊരനുരാഗം
മൂളിവരുന്നൊരു മധുപനു നല്‍കാന്‍
തേന്‍‌കണമൊത്തിരിയുണ്ടോ
(നൊമ്പര........

പാട്ടുകള്‍ അയക്കണ്ട വിലാസം :- shabdham@gmail.com

Friday, March 9, 2007

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍Click the Play button:പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി കിരണ്‍‍സിന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്‌
 
copyright rests with Dr.N.S.Panicker (panickerns@gmail.com)