Friday, November 23, 2007

വാണീമണീ ദേവി സരസ്വതീ

ഗീതഗീതികള്‍ എന്ന ബ്ലോഗിലെ

സരസ്വതീദേവിയുടെ കീര്‍ത്തനം

ഒരു ചെറിയ രീതിയില്‍ സംഗീതം കൊടുത്ത്‌ പാടി. മോഹനം രാഗത്തിലാണ്‌ ഇതു ചെയ്തത്‌. മോഹനം രാഗം വളരെ അധികം ഗാനങ്ങളിലും , കീര്‍ത്തനങ്ങളിലും ഗീതങ്ങളിലും ഒക്കെ ആയി പരിചയമുള്ളതായതു കൊണ്ട്‌ പലര്‍ക്കും ഇതിന്റെ ഈണം പരിചിതമായി തോന്നിയേകാം.

പിന്നെ എന്റെ സ്വരവും ആലാപനവും മറ്റും നല്ലതല്ലാത്തതു കൊണ്ടുള്ള പല പോരായ്മകളും ഉണ്ട്‌.
സമയ്ക്കുറവു കൊണ്ട്‌ - നേരം എടുത്ത്‌ recording and editing ചെയ്യാന്‍ സാധിക്കാഞ്ഞതിന്റെ പോരഅയ്മകളും ഉണ്ട്‌.

എല്ലാം ക്ഷമിക്കാനപേക്ഷ
Lines
വാണീമണീ ദേവി സരസ്വതീ
വാഗ്‌ വിലാസിനി വരദായിനീ
വാണിയായ്‌,വിദ്യയായ്‌, വിജ്ഞാനമായ്‌
വിളങ്ങേണമടിയനില്‍ എന്നുമംബേ
** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാ
** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ ജഗദംബികേ

21 comments:

ഹരിയണ്ണന്‍@Hariyannan said...

ഗീതാഗീതം മനോഹരമാക്കിയ ഡോക്ടര്‍ക്ക് അഭിനന്ദങ്ങള്‍!!
വാണീദേവി രണ്ടാളെയും അനുഗ്രഹിക്കട്ടെ!!
ശ്രമങ്ങള്‍ തുടരുക..!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹരിയണ്ണന്‍ ആദ്യം തന്നെ ആശംസകള്‍ നേര്‍ന്നതില്‍ സന്തോഷം നന്ദി

മുരളി മേനോന്‍ (Murali Menon) said...

ഒരുപാടിഷ്ടമായി. ഏതോ ഒരു ആശ്രമത്തിലിരുന്ന് ഭജന കേട്ടപോലെ ഞാന്‍ കണ്ണടച്ചിരുന്ന് ആസ്വദിച്ചു. അതും ഓഫീസില്‍ വെച്ച് തന്നെ. (ചോദിക്കാനും പറയാനും ആരും വരില്ല എന്ന അഹങ്കാരം! അല്ലാതെന്താ പറയാ). ഒന്ന് ഡൌണ്‍ലോഡ് ചെയ്യാമോ എന്ന് നോക്കട്ടെ.

ഒരിക്കല്‍ കൂടി ഡോക്ടര്‍ക്കും, ഗീതക്കും അഭിനന്ദനങ്ങള്‍. ഗീതയുടെ വിഷമം മാറിയിട്ടുണ്ടാവും എന്ന് കരുതുന്നു. ആരെങ്കിലും ഇതൊന്ന് സംഗീതം ചെയ്ത് ആലപിച്ചെങ്കില്‍ എന്ന് നെടുവീര്‍പ്പിടുന്നത് ഈ ടാന്‍സാനിയയില്‍ ഞാന്‍ കേട്ടിരുന്നു.

മുരളി മേനോന്‍ (Murali Menon) said...

സാര്‍, ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റില്ല അല്ലേ, കഴിഞ്ഞ പ്രാവശ്യത്തെപോലെ ഒന്ന് അയക്കാന്‍ പറ്റുമോ? അത്യാഗ്രഹം അല്ലേ... പറ്റുമെങ്കില്‍ ചെയ്യണേ..
സസ്നേഹം

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ മുരളിജീ,
അത്‌ ഇക്കാണുന്ന ലിങ്കില്‍ നിന്നും കേള്‍ക്കുകയും Download ചെയ്യുകയും ചെയ്യാം. അത്‌ മെയില്‍ ആക്കണം എങ്കില്‍ എനിക്ക്‌ ഇനിയും ഒന്നര മണിക്കൂര്‍ വേണം അതു കൊണ്ടാണേ.

http://www.esnips.com/doc/6e9c7982-3ab5-453e-a6ce-f86f41f94ebd/Vani

കേട്ടതിനും അഭിപ്രായത്തിനും നന്ദി

അഭിലാഷങ്ങള്‍ said...

ഗുഡ്.. വെരിഗുഡ്..

നല്ല സുഖമുണ്ട് കേള്‍ക്കാന്‍..

ഗാന രചയിതാക്കള്‍ക്ക് ഒരുപാട് പ്രോത്സാഹനമാകും താങ്കളുടെ ഈ ഉദ്യമം..

ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു...

കീപ്പ് ഇറ്റ് അപ്പ്..

സഹയാത്രികന്‍ said...

മാഷേ നന്നായി... സന്തോഷായി... ഗീതേച്ചീടെ വിഷമം മാറീ...
നന്നായി മാഷേ വളരേ സന്തോഷം
:)

വാല്‍മീകി said...

നന്നായിട്ടുണ്ട്.

Geetha Geethikal said...

ഇതെന്റെ സ്വപ്ന സാക്ഷാത്ക്കാരം!!!

സത്യമായിട്ടും ഇത്രയും സുന്ദരമായിരിക്കും പാട്ടായി വരുമ്പോള്‍ എന്നു വിചാരിച്ചില്ല...

ഒരു പാട്ടിന്റെ ഭംഗി അതിന്റെ ഈണത്തിലും അതു പാടുന്നയാളിലുമാണിരിക്കുന്നത്...
രണ്ടും നന്നായി. നന്നായി എന്നു പറഞ്ഞാല്പോര, അതിമനോഹരമായി.
പിന്നെ മോഹനരാഗം ഏറ്റവും ഇഷ്ടമുള്ള രാഗമാണ്. അതില്‍ തന്നെ ട്യുണ്‍ ചെയ്തതില്‍ ഏറെ സന്തോഷം.
(പിന്നെ ഇഷ്ടമുള്ള രാഗങ്ങള്‍ ഹിന്ദോളം, ഭൂപാളം..)

ഓ,മുരളിമേനോനും സഹയാത്രികനും കൂടി എന്നെ കളിയാക്കോന്നും വേണ്ടാട്ടോ.... (വെറുതെയാണേ...ഇഷ്ടം പോലെ കളിയാക്കിക്കോളൂ... ഇതൊക്കെ ഒരു രസല്ലേ? എന്നാലും കൃഷ്ണാ എന്റെ നെടുവീര്‍പ്പ് ഇത്ര ഹൈ ഡെസിബെല്‍സിലോ അങ്ങു റ്റാന്‍സാനിയ വരെ കേള്‍ക്കത്തക്കവണ്ണം!)

ഹരിയണ്ണന്‍, അഭിലാഷങ്ങള്‍, വാല്‍മീകി എല്ലാവര്‍ക്കും നന്ദി ...(ഹരിയണ്ണന്‍ എനിക്കു തന്ന ശ്ലോകം ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്‌)

ഇന്‍ഡ്യാ ഹെറിറ്റേജിനു നന്ദിയൊന്നും പറയുന്നില്ല...
കാരണം അതു വാക്കുകളിലൊതുക്കാവുന്നതല്ല.
അറിയപ്പെടുന്ന ഒരു ഗായകനായിത്തീരാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടേ...

My happiness is beyond any words!!!

Sooooooooo Happpppyyyyy!!!!!

മയൂര said...

വരികളും ആലാപനവും നന്നായിട്ടുണ്ട്..വാണീദേവി രണ്ടാളെയും അനുഗ്രഹിക്കട്ടെ...:)

ചാരുദത്തന്‍‌ said...

ഗീതയുടെ ഗീതികള്‍ അനശ്വരങ്ങളാവട്ടെ!

അഭിനന്ദനങ്ങള്‍.‍

അനംഗാരി said...

ഹാവൂ!മനോഹരമായിരിക്കുന്നു.ഗീതയുടെ ഒരു കുട്ടിക്കവിത ഞാന്‍ ചൊല്ലി കത്രികപ്പണിക്ക് വെച്ചത് ഇനി ചെയ്യാതിരിക്കുന്നതാവും ഭേദം!

ഓഡിയോ.കോമിലാണെങ്കില്‍ പ്രയാസമില്ലാതെ അപ്‌ലോഡ് ചെയ്യാന്‍ കഴിയില്ലേ?അതുപോലെ തന്നെ ഡൌണ്‍‌ലോ‍ഡ് ചെയ്യാന്‍ ആവശ്യമുള്ളവര്‍ക്കും അതാണെളുപ്പം.

വക്കാരിമഷ്‌ടാ said...

വളരെ നന്നായിരിക്കുന്നു, പണിക്കര്‍ മാഷേ. ഗീതയ്ക്കും പണിക്കര്‍ മാഷിനും അഭിനന്ദനങ്ങളും നന്ദിയും.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

സരസ്വതീസ്തുതി കേട്ട്‌ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി.
അഭിലാഷങ്ങള്‍- അതേ, പുതിയ എഴുത്തുകാര്‍ക്ക്‌ ഒരുപ്രചോദനം ആകട്ടെ എന്ന ഉദ്ദേശത്തിലായിരുന്നു ഇതു തുടങ്ങിയത്‌ ,
പക്ഷെ ഇതിനും മാത്രം ഈണങ്ങള്‍ ഇനിയും എവിടെ നിന്നുണ്ടാക്കും എന്നൊരു പേടിയും ണ്ട്‌ കേട്ടൊ

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

മുരളിജീ പാട്ട്‌ അങ്ങ്‌ mailboxല്‍ എത്തിയല്ലൊ അല്ലെ?

സഹയാത്രികന്‍- നന്ദി, ഇന്നലെ താങ്കളുടെ ഹാപ്പി ബ്ലോഗിംഗ്‌ വായിച്ച്‌ അതിനു സഹിച്ച മെനക്കേടിനുള്ള നന്ദി അറിയിക്കണം എന്നു വിചാരിച്ചതേ ഉള്ളു

വാല്‌മീകിജീ, നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഗീതയുടെ കമന്റ്‌ കാണുന്നതു വരെ പേടിച്ചിരിക്കുകയായിരുന്നു, അടിയും , പാട്ടും കുളമാക്കി എന്ന ശകാരവും എപ്പോഴാണ്‌ വരുന്നത്‌ എന്നറിയില്ലല്ലൊ- lecturer അല്ലേ, ശാസിച്ചായിരിക്കുമല്ലൊ ശീലം എന്നൊക്കെ ഓര്‍ത്തു.
ഏതായാലും സമാധാനമായി.
പക്ഷെ അവസാനം പറഞ്ഞത്‌ കുറച്ചു കടുത്തു പോയി - ഈ വയസ്സു കാലത്ത്‌ ഇങ്ങനെ എന്തെകിലും കുസൃതി കാണിക്കുന്ന എനിക്ക്‌ എന്താ ആശംസിച്ചത്‌
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

മയൂര പലപ്പോഴും അഭിനന്ദനം നേര്‍ന്നിട്ടുള്ളതില്‍ വളരെ നന്ദി
ചാരുദത്തന്‍ ആദ്യമായി കാണുന്നു അല്ലേ നന്ദി.
അനംഗാരിജീ, ഞാന്‍ പണ്ടെ പറഞ്ഞില്ലേ, Odeo ല്‍ താമസിച്ചു ജോയിന്‍ ചെയ്തതു കൊണ്ട്‌ upload option ഇല്ല. ഇനിയുള്ളതില്‍ ലിങ്ക്‌ കൂടി പോസ്റ്റ്‌ ചെയ്യാം അപ്പോള്‍ ഡൗണ്‍ലോഡ്‌ സാധിക്കുമല്ലൊ.
നന്ദി
വക്കാരിജീ - നിങ്ങള്‍ ചിലര്‍ തുടര്‍ച്ചയായി കാണുന്നതുകോണ്ട്‌ ഇതു തുടരാതിരിക്കുവാന്‍ വയ്യല്ലൊ. തുടര്‍ന്നും ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുണ്ട്‌. നന്ദി

Geetha Geethikal said...

മയൂര, പാട്ട് കേട്ടതില്‍ സന്തോഷം.
ചാരുദത്തന്റെ ആശംസകള്‍ക്ക് മനം നിറഞ്ഞ നന്ദി.

അനംഗാരി തീര്‍ച്ചയായും ആ ഉദ്യമം തുടരണം. ഇവിടെ വന്നതിന് നന്ദിയുമുണ്ട്‌.

വക്കാരിമഷ്ടാ ഇവിടം സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം.

ഇന്‍ഡ്യാ ഹെറിറ്റേജ്, ഇവിടെ വന്നവരെയെല്ലാം ഞാനീ പാട്ട്‌ കേള്‍പ്പിച്ചു.(ലിറിക്സ് എന്റേതെന്ന്‌ പറയാതെയാണ് കേള്‍പ്പിച്ചത്‌) എല്ലാവര്‍ക്കും നന്നേ ഇഷ്ടമായി. ഇതില്‍നിന്ന് മനസ്സിലായിക്കാണുമല്ലോ composerടെയും singerടെയും ഗുണമാണ് ആ പാട്ടിനു ജീവന്‍ വയ്പ്പിച്ചതെന്ന്? ഒരാള്‍ വിശേഷിപ്പിച്ചത് നല്ല അനുഗൃഹീത ഗായകന്‍ എന്നാണ്.
പാട്ട് പാടാന്‍ പ്രായം ഒരു തടസ്സമല്ല. ഇപ്പോള്‍ തന്നെ ലോകം അറിഞ്ഞുകഴിഞ്ഞു ഇങ്ങനെയൊരു ഗായകന്റെ സാന്നിധ്ദ്യം.

പിന്നെ ലക്ചറര്‍‌ ആയതുകൊണ്ട് ശാസിച്ചാണു ശീല‍ം എന്നു പറഞ്ഞതുമാത്രം തെറ്റി. അതു പണ്ടത്തെ കാലം. ഞങ്ങള്‍ കുട്ടികളുമായി വളരെ friendly termsല്‍ ആണ്

എന്തായാലും ഇന്‍ഡ്യാഹെറിറ്റേജിന് കൈ നിറയെ പണി വരുന്നുണ്ട്‌. ഗായകന്‍ മാത്രമല്ല, ലോകം അറിയുന്ന ഒരു music composer കൂടി ആയിതീരാന്‍ ദേവി അനുഗ്രഹിക്കട്ടേ.... ‌

അപ്പു said...

ഹെറിറ്റേജേ, നന്നായിട്ടുണ്ട്. നല്ല ആലാപനം.

വേണു venu said...

അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാ...

പണിക്കരുസാറേ..വീണ്ടും അനുമോദനങ്ങള്‍‍.‍‍ ഗീതാഗീതികളുടെ വരികള്‍ക്കൂ് ജീവനും ആത്മാവും നല്‍കി ആലാപനം ചെയ്തതിനു്. അനുമോദനങ്ങള്‍‍ നല്ല വരികളെഴുതിയ ഗീതാഗീതികള്‍‍ക്കും.:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

അപ്പൂ, നന്ദി
വേണുജീ, മണ്ഡലകാലം വന്നതോടു കൂടി ഭജനപാട്ടുകളും കിട്ടിത്തുടങ്ങി. സന്തോഷം. നന്ദി. ഗീതയുടെ തന്നെ ഗണേശസ്തുതി ദാ ഇന്നു പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌

 
copyright rests with Dr.N.S.Panicker (panickerns@gmail.com)