Saturday, November 10, 2007

"ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"


ഹരിശ്രീയുടെ "ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"
എന്ന ഭക്തിഗാനം ഒന്നു പാടിനോക്കിയതാണ്‌.
ഇവിടത്തെഭജനക്ക്‌ പുതിയ പാട്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുമ്പോള്‍ കിട്ടിയ ഈ ഗാനം ഒന്നു ശ്രമിച്ചു അത്രമാത്രം
ഈ പാട്ടിന്റെ പൂര്‍ണ്ണരൂപം താഴെക്കാണുന്ന പ്ലേയര്‍ വഴി കേള്‍ക്കാം.
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം..!

lines-
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….

24 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹരിശ്രീയുടെ "ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും" എന്ന ഭക്തിഗാനം ഒന്നു പാടിനോക്കിയതാണ്‌.
ഇവിടത്തെഭജനക്ക്‌ പുതിയ പാട്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുമ്പോള്‍ കിട്ടിയ ഈ ഗാനം ഒന്നു ശ്രമിച്ചു അത്രമാത്രം.

ഹരിശ്രീ said...

ഡോക്ടര്‍,

എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ ഈ വരികള്‍ അങ്ങ് അവിടെ ഭജനയ്ക് തിരഞ്ഞെടുത്തു എന്നതിന്.
വളരെയധികം...നന്ദി...

വേണു venu said...

പണിക്കരു സാറേ ഹൃദ്യം. നന്ദി. മൊത്തം വരികളും പാടിയില്ലല്ലോ.:)

അനംഗാരി said...

അതങ്ങ് മുഴുവന്‍ പാടൂ..
ഭംഗിയായിരിക്കുന്നു.

കുഞ്ഞന്‍ said...

മാഷെ..

എന്താണു നാലുവരിയില്‍ ഒതുക്കിയത് ..?

പിന്നെ ആ വരികള്‍കൂടി അടിയില്‍ ചേര്‍ത്താല്‍ ഇത്തിരികൂടി ആസ്വാദനം ലഭിക്കുമായിരിക്കും..!

മാഷിനും ഹരിശ്രീക്കും അഭിനന്ദനങ്ങള്‍...!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹരിശ്രീ, ഈണം ഇഷ്ടപ്പെട്ടതില്‍ സന്തോഷം,

വേണുജീ, എപ്പോഴും എന്നപോലെ താങ്കളുടെ പ്രോല്‍സാഹനമാണ്‌ എന്നെ ഈ അവിവേകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

കുഞ്ഞന്‍ ജി, അനംഗാരിജീ,
lunch break ന്‌ അത്‌ Record ചെയ്ത്‌ upload ചെയ്യണം. അതുകൊണ്ട്‌ അതിന്റെ മുഴുവന്‍ വരികളും സാധിക്കില്ല എന്നതു കൊണ്ട്‌ ആറു വരിയില്‍ ഒതുക്കിയതാണ്‌. വൈകുന്നേരമാകുമ്പോള്‍ ഇവിടെ ദീപാവലിയുടെ പടക്കം പൊട്ടീരാണ്‌ ശബ്ദം കാരണം മറ്റൊന്നും നടക്കില്ല അതു കൊണ്ടൊക്കെ ചെറുതാക്കി.
വരികളും ഇവിടെകൂടി കൊടുക്കാം നന്ദി

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എതിരന്‍ ജീ
മധ്യമാവതിയില്‍ ആണല്ലൊ ഇതു ചെയ്തത്‌ അപ്പോള്‍ പക്ഷെ അതില്‍ ശര്‍ക്കരപ്പന്തലിലെ രാജകുമാരാ എവിടെ വന്നു. പാടിയപ്പോള്‍ ഒരു സ്വരം തെറ്റിപ്പോയിട്ടുണ്ട്‌.
അപ്പോല്‍ ശ്രുതിഭേദം വന്നു തോന്നിയതണോ?
ഏതായാലും എല്ലാപ്രാവശ്യവും സന്ദര്‍ശിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്നതിന്‌ നന്ദി.

എതിരന്‍ കതിരവന്‍ said...

ജീ:
ആദ്യകേള്‍വിയില്‍ “ശര്‍ക്കരപ്പന്തലി”ന്റെ ച്ഛായ നന്നായി തോന്നി.
എന്റെ തെറ്റായിരിക്കണേ ഈശ്വരാ.

വേണു venu said...

വീണ്ടും ഒന്നു കൂടി ഞാന്‍‍ കേട്ടു നോക്കി.
തികച്ചും വ്യത്യസ്തം. സാമ്യങ്ങള്‍‍ തോന്നുന്നതിനെ സംഗീത രാഗ ശാസ്ത്രങ്ങളിലൂടെ വിശകലനം ചെയ്യാനാറിഞ്ഞു കൂടാ. കേട്ട കാതുകളിലെ ഇമ്പം. പഴയ കാലങ്ങളിലെ ട്യൂണുകള്‍‍ ഓര്‍മ്മിപ്പിക്കുന്ന സംഗീതമാണു് ഇതു വരേയും പണിക്കരു സാറില്‍ നിന്നും കേട്ടിട്ടുള്ളതു്. പണ്ടൊരിക്കല്‍‍ ഞാനതു് ഒരു കമന്‍റില്‍ പറയുകയും ചെയ്തിരുന്നു. അതിനാല്‍‍ തന്നെ ഞാന്‍‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
ശര്‍ക്കര പന്തലില്‍‍ തേന്മഴ പൊഴിയുന്ന പാട്ടും വീണ്ടും കേട്ടു നോക്കി.
പഴയ സംഗീത ധ്വനികള്‍ നിഴലിക്കുന്നു. അതു സ്വാഭാവികവും. !

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

വേണുജീ, എതിരന്‍ ജീ
മധ്യമാവതിയില്‍ സുഖമുള്ള ചില പ്രയോഗങ്ങള്‍ രി മ രി രി സ , രി മ പ മ രി സ, പ രീ സ, സ നി പ സ നീ തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്നവയാണ്‌ . ഇവയൊക്കെ മിക്ക ഗാനങ്ങളിലും ഏതെങ്കിലുമൊക്കെ രൂപത്തില്‍ കാണുകയും ചെയ്യും. ഇതേ സ്വരങ്ങള്‍ ശ്രുതിഭേദം ചെയ്താല്‍ മോഹനം രാഗത്തിന്റെ രീതിയിലും തോന്നും.
അപ്പോള്‍ എതിരന്‍ ജി പറഞ്ഞതും ന്യായം തന്നെ ആണ്‌.
നിങ്ങള്‍ കുറ്റം പറഞ്ഞതായി തോന്നി പറഞ്ഞതല്ല കേട്ടോ. ഇതുപോലെ വിശകലനം ചെയ്യാന്‍ ആളില്ലെങ്കില്‍ പിന്നെ കലയ്ക്ക്‌ എന്തു വില?
തുടര്‍ന്നും വിമര്‍ശനം പ്രതീക്ഷിക്കുന്നു.
പിന്നെ എനിക്കും സംഗീതത്തില്‍ വലിയ വിവരം ഒന്നും ഇല്ല. ഇഷ്ടമായതു കൊണ്ട്‌ അതിനെ വിടാതെ പിന്തുടരുന്നു എന്നു മാത്രം, ...നന്ദി...

മുരളി മേനോന്‍ (Murali Menon) said...

കേട്ടു. ഇഷ്ടായി. ഇനി സന്ധ്യക്ക് ഒന്നുകൂടി കേള്‍ക്കാം തോന്നുന്നുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

മുരളി ജീ,
ആ പാട്ട്‌ ഒരു തരത്തില്‍ മുഴുമിപ്പിച്ചു പക്ഷെ ഞങ്ങളുടെ നെറ്റ്‌ ന്റെ അപര്യാപ്തത കാരണം upload ചെയ്യന്‍ സാധിക്കുന്നില, ഒന്നു കൂടി ശ്രമിക്കട്ടെ ഒത്താല്‍ സന്ധ്യക്ക്‌ അത്‌ മുഴുവന്‍ കേള്‍പ്പിക്കാം
നന്ദി

വക്കാരിമഷ്‌ടാ said...

പണിക്കര്‍ മാഷേ, വളരെ മനോഹരം. പാട്ട് കേട്ടുകേട്ടുകൊണ്ടുതന്നെ കമന്റുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ കൂട്ടുകാരേ,
ഈ ഗാനം മുഴുവനായിട്ട്‌ ഒരു വിധത്തില്‍ കിരണ്‍സിന്റെ സഹായത്താല്‍ മുകളിലെത്തിച്ചിട്ടുണ്ട്‌. ആദ്യത്തെ pickle player ല്‍ നിന്നും കേള്‍ക്കാം.
വക്കാരിജീ നന്ദി

പൊതുവാള് said...

പണിക്കര്‍ മാഷേ:)
പാട്ട് കേട്ടു വളരെ നന്നായിരിക്കുന്നു.
വരികളും ,ഈണവും ഒരു പോലെ ഇഷ്ടമായി.

ഹരിശ്രീക്കും അഭിനന്ദനങ്ങള്‍....:)

കൃഷ്‌ | krish said...

വരികള്‍ ഭക്തിസാന്ദ്രമായി പാടിയിരിക്കുന്നു. സംഗീതവും നന്നായിട്ടുണ്ട്. നല്ല ശ്രമം, വിജയിച്ചിരിക്കുന്നു. (‘ഈണമിട്ടൊഴുകുന്നു.. ‘ അവിടെ 6 വരികള്‍ വിട്ടുകളഞ്ഞല്ലോ.. അതുകൂടി ചേര്‍ത്തെങ്കില്‍ ഒന്നു കൂടി മനോഹരമാകുമായിരുന്നു.)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പൊതുവാള്‍ജീ, നന്ദി.

പ്രിയ കൃഷ്‌,

ഇത്രയും തന്നെ 5MB ആയി അതു കൊണ്ടാന്‌ നടുവിലത്തെ വരികള്‍ വിട്ടുകളഞ്ഞത്‌ അല്ലാതെ വേണമെന്നു വച്ചല്ല. പിന്നീട്‌ അത്‌ upload ചെയ്യാന്‍ ഒരുദിവസം മുഴുവന്‍ ശ്രമിച്ചിട്ടും നടന്നില്ല. അവസാനം എന്തോ ഗുരുത്വം കൊണ്ട്‌ കിരണ്‍സിന്റെ അടുത്തെത്തിക്കാന്‍ സാധിച്ചു അങ്ങനെയാണ്‌ അത്‌ അപ്ലോഡായത്‌.
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി. അവിടത്തെ പൂജകളുടെ പടമെല്ലാം കാണാറുണ്ട്‌, പക്ഷെ കമന്റാന്‍ ഇതേ പ്രശ്നം

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

നന്നായിട്ടുണ്ട്. ഗാനം പൂര്‍ണമാക്കിയതിന് നന്ദി. പൊതുവാള്‍ ജീ നന്ദീ.

എന്റെ വരികള്‍ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി.

Geetha Geethikal said...

പാട്ടുകേട്ടു. ഒന്നാന്തരം. എനിക്കും പാട്ടിനോട്‌ വലിയ കംബമാണ്. എന്റെ ഒരു പാട്ട് കൂടി ഇതുപോലെ ട്യൂണ് ചെയ്ത്‌ അയച്ചു തരുമോ?
ഞങ്ങള്‍ക്കും ഒരു ഭജനസംഘമുണ്ട്‌. ഒരു ഗണേശ സ്തുതിയും സരസ്വതി സ്തുതിയും ഞാന്‍ എന്റെ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടിണ്ട്‌. പ്ലീസ്...

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ഗീതഗീതികള്‍,
ആദ്യം തന്നെ നന്ദി പറയുന്നു. ശ്രമിക്കാം.

Baiju said...

സാര്‍, ഗാനം നന്നായിട്ടുണ്ട്. പ്രണയം, വിരഹം, വാത്സല്യം, ഭക്തി.......തുടങ്ങിയ വിഷയങ്ങള്‍ എല്ലാം ചേര്‍ന്നു ലളിതഗാനം ബഹുദൂരം പോകട്ടെ......


-ബൈജു

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ബൈജു,
ഗാനം നന്നാകുന്നതിന്റെ credit സുന്ദരമായ വരികളെഴുതിയ ഹരിശ്രീയ്ക്കും കൂടി അവകാശപ്പെട്ടതാണ്‌. ആശംസകള്‍ക്ക്‌ നന്ദി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)