Monday, February 18, 2008

ആ തരാട്ട്‌ പാട്ട്‌ --സതീര്‍ത്ഥ്യന്‍

പ്രിയ സതീര്‍ത്ഥ്യന്‍ ജീ,
താങ്കളുടെ ആ തരാട്ട്‌ പാട്ട്‌ ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ താരട്ടൊക്കെ പാടണം എങ്കില്‍ ശബ്ദമാധുരി, രാഗശുദ്ധി ഇവ വേണം ഇല്ലെങ്കില്‍ ഇതുപോലിരിക്കും.



ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

Sunday, February 17, 2008

ശബരിപീഠം ലക്ഷ്യമാക്കി

ശ്രീ ‌ എഴുതിയ
"ശബരിപീഠം ലക്ഷ്യമാക്കി " എന്നു തുടങ്ങുന്ന ഗാനം അന്നു പാടുവാന്‍ വിചാരിച്ചപ്പോള്‍ അപ്പു പറഞ്ഞു അത്‌ ശ്രീ തന്നെ പാടട്ടെ എന്ന്‌ ഞാനും വിചാരിച്ചു ശ്രീ തന്നെ പാടട്ടെ എന്ന്‌. പക്ഷെ ശ്രീ പാടുന്നില്ല - അതുകൊണ്ട്‌ ഞാന്‍ തന്നെ അങ്ങു പാടി




ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍‌ നാവിലേറ്റി

പതിനെട്ടാം പടിചവിട്ടാന്‍‌ വരുന്നൂ ഞങ്ങള്‍‌…

മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി

മലമുകളില്‍‌ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ



എരുമേലി പേട്ട തുള്ളി പമ്പയാറില്‍‌ കുളി കഴിഞ്ഞ്

നിന്‍‌ ദിവ്യ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ…

നിന്‍‌ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി

പുണ്യമലയേറി ഞങ്ങള്‍‌ വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ



മകരമഞ്ഞില്‍‌ മൂടി നില്‍‌ക്കും കാനനത്തിനുള്ളിലൂടെ

ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍‌…

ദര്‍‌ശനത്തിന്‍‌ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്

മോക്ഷമാര്‍‌ഗ്ഗം നല്‍‌കിടേണേ സ്വാമി അയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ

Wednesday, February 13, 2008

വിരഹാര്‍ത്തനായ്‌

ഗീതാഗീതികള്‍ എന്ന ബ്ലോഗിലെ
വിരഹാര്‍ത്തനായ്‌ എന്ന കവിത ഒന്നാലപിച്ചുനോക്കിയതാണ്‌.വക്കാരി പറയുന്നതുപോലെ എന്നെ തല്ലരുത്‌ ഒന്നു നോക്കിപേടിപ്പിച്ചാല്‍ മതിയാകും



രാവേറെയായല്ലോ രാപ്പാടീ
രാപ്പാട്ടു പാടാത്തതെന്തേ
രാഗാര്‍ദ്രഭാവത്തില്‍ പ്രേമാര്‍ദ്രലോലനായ്‌
രാപ്പാട്ടു പാടാത്തതെന്തേ - രാപ്പാടീ...
*** *** ***
നീയും വിരഹാര്‍ത്തനോ- ഈ രാവില്‍നിന്‍ കൂടു ശൂന്യമെന്നോ
പ്രണയ കലഹത്തിന്‍ പരിഭവമൊഴിയാത
െപെണ്‍കിളി പറന്നുപോയോ -
കിളിയേ-പാട്ടു മറന്നു പോയോ?
*** *** ***
രാവും കൊഴിയുന്നിതാ- ചന്ദ്രികതൂകും യാമങ്ങളും
വിരഹത്തിന്‍ ചൂടില്‍ തളര്‍‍ന്നു മയങ്ങിയോ
വ്യര്‍ത്ഥസ്വപ്നങ്ങളുമായ്‌ -
കിളിയേ-പാട്ടു മറന്നുപോയോ?

രചന: കെ.സി. ഗീത.
 
copyright rests with Dr.N.S.Panicker (panickerns@gmail.com)