Sunday, July 13, 2008

തത്തമ്മയില്‍ വന്ന ഗണേശസ്തുതി

ശ്രീനാരായണഗുരുദേവന്റെ കൃതിയായ, തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത്‌ റെകോര്‍ഡ്‌ ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ്‌ മൂത്ത മകന്‍ ഒരു ദിവസത്തേക്ക്‌ എത്തിയത്‌.

കീബോര്‍ഡ്‌ നേരെ അവനെ ഏല്‍പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.

അത്‌ ഇവിടെ കേള്‍ക്കാം

പോരാഴികകള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ

ഇതിനു മുമ്പ്‌ ശ്രീനാരായണഗുരുദേവന്റെ ദൈവദശകം ഇവിടെയും കൊടുത്തിരുന്നു.

Tuesday, July 8, 2008

അമ്പാടിക്കണ്ണനെക്കണികാണാന്‍

പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട്‌ ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന്‌ ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്‌.

തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്‌- കഴിഞ്ഞ ക്രിസ്തുമസ്സിന്‌ കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ്‌ ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്‌.
അപ്പോള്‍ പേടിപ്പിക്കുന്നത്‌ ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ്‌ എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന്‌ റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)



അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…


അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…


ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…


ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…
 
copyright rests with Dr.N.S.Panicker (panickerns@gmail.com)