ശ്രീ എഴുതിയ
"ശബരിപീഠം ലക്ഷ്യമാക്കി " എന്നു തുടങ്ങുന്ന ഗാനം അന്നു പാടുവാന്‍ വിചാരിച്ചപ്പോള്‍ അപ്പു പറഞ്ഞു അത് ശ്രീ തന്നെ പാടട്ടെ എന്ന് ഞാനും വിചാരിച്ചു ശ്രീ തന്നെ പാടട്ടെ എന്ന്. പക്ഷെ ശ്രീ പാടുന്നില്ല -
അതുകൊണ്ട് ഞാന്‍ തന്നെ അങ്ങു പാടി
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേറ്റി
പതിനെട്ടാം പടിചവിട്ടാന്‍ വരുന്നൂ ഞങ്ങള്‍…
മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി
മലമുകളില്‍ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
എരുമേലി പേട്ട തുള്ളി പമ്പയാറില്‍ കുളി കഴിഞ്ഞ്
നിന്‍ ദിവ്യ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
നിന്‍ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി
പുണ്യമലയേറി ഞങ്ങള്‍ വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
മകരമഞ്ഞില്‍ മൂടി നില്‍ക്കും കാനനത്തിനുള്ളിലൂടെ
ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍…
ദര്‍ശനത്തിന്‍ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്
മോക്ഷമാര്‍ഗ്ഗം നല്‍കിടേണേ സ്വാമി അയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ