Saturday, June 16, 2007

ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍

പൊതുവാളിന്റെ ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍ എന്ന കവിത അല്‍പം ഒന്നു വ്യത്യാസപ്പെടുത്തി ഒരു ലളിതഗാന രീതിയില്‍. ത്റ്റു കുറ്റങ്ങള്‍ ക്ഷമിക്കുക.

12 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍ എന്ന കവിത അല്‍പം ഒന്നു വ്യത്യാസപ്പെടുത്തി ഒരു ലളിതഗാന രീതിയില്‍. ത്റ്റു കുറ്റങ്ങള്‍ ക്ഷമിക്കുക.

ബഹുവ്രീഹി said...

പണിക്കര്‍ മാഷെ,

പാട്ടിഷ്ടമായി.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ബഹുവ്രീഹി,
ഒരു നല്ല ഗായകന്‍ അതു പാടും എന്നു വിചാരിച്ച്‌ അദേഹത്തിനു കേള്‍ക്കാന്‍ വേണ്ടി റെകോര്‍ഡ്‌ ചെയ്തതാണ്‌ ആ സ്പീഡും ഈണവും മാത്രം. അതു കൊണ്ടാണ്‌ ഈ പാട്ട്‌ ഇങ്ങനെ ഇരിക്കുനത്‌. അതു ചീറ്റി പോയി
പിന്നെ അപ്‌ലോഡ്‌ ചെയ്തതല്ലേ അങ്ങനെ തന്നെ കിടക്കട്ടെ- മറ്റാരും പാടിയില്ലെങ്കില്‍ എനിക്കെന്താ എന്റേതായി കിടക്കട്ടെ എന്നും വച്ചു . ഏതായാലും അഭിപ്രായത്തിന്‌ നന്ദി

സാരംഗി said...

ഗാനം കേട്ടു. നല്ല ഈണമാണു ഇതും. ഗോപന്‍ ജി ഇത് നേരത്തെ പാടി പോസ്റ്റ് ചെയ്തിരുന്നല്ലോ..ആ ഈണവും നന്നായിരുന്നു.
പണിയ്ക്കര്‍ സാറിനു അഭിനന്ദനങ്ങള്‍, പൊതുവാളിനും.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സാരംഗീ,
ശ്രീ ഗോപന്‍ ആ കവിത അതു പോലെ തന്നെ ആലപിച്ചതാണ്‌. അതു മനോഹരമായിട്ടുണ്ട്‌.
ഇതില്‍ ഞാന്‍ ഒരു ഗാനത്തിന്റെ രീതിക്കു വേണ്ടി അല്‍പസ്വല്‍പം വ്യത്യാസങ്ങളൊക്കെ ഒന്നു വരുത്തി എന്നു മാത്രം.
നന്ദി

അനംഗാരി said...

പണിക്കര്‍ മാഷെ, നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.

എതിരന്‍ കതിരവന്‍ said...

ഇന്‍ഡ്യ ഹെരിറ്റേജ്, ഇതാ വീണ്ടും നമ്മള്‍ കണ്ടു മുട്ടുന്നു.
“ചന്ദ്രഗിരിപ്പുഴയിലെ....”പാടി ഫലിപ്പിച്ചിട്ടുണ്ട്. മ്
ഈ ഈണത്തിന്റെ ചരിത്രം:

ആദ്യം കേട്ടത് ശാന്താറാമിന്റെ “നവ് രംഗ്” ല്‍ “ആധാ ഹെ ചന്ദ്മാ...” ആണ്. പിന്നെ ബോംബേ രവി മലയാളത്തില്‍ ‘സാഗരങ്ങളേ..” എന്നു തുടങ്ങി. അദ്ദേഹം തന്നെ ഇതിന്റെ പ്രേതത്തെ മറ്റു പാട്ടുകളില്‍ കൊണ്ടെ ഇട്ടിട്ടുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ എതിരന്‍ ജീ,
കേട്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ചിലരൊക്കെ എഴുതുന്ന കവിതകള്‍ ആരെങ്കിലും ഒന്നു പാടി കേട്ടാല്‍ കൊള്ളം എന്ന്‌ അവര്‍ക്കു ത്ോന്നാമല്ലൊ.

അത്‌ വലിയ വലിയ പാട്ടുകാരോ സമ്വിധായകരോ ചെയ്യാന്‍ സാധ്യത കുറവായതു കൊണ്ട്ഉം, നമ്മോട് അതാവശ്യപെടുന്നത്‌ നമുക്കുള്ള നല്ല ഒരംഗീകാരം ആയി തോന്നുന്നതു കൊണ്ടും ഈ വിക്രസ്സുകള്‍ക്കു മുതിരുന്നു എന്നേ ഉള്ളു.
contd --

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ എതിരന്‍ ജീ,
continuation--

ഒരു കവിത‍ സാധാരണ ആദ്യം വായികുമ്പോള്‍ തോന്നുന്ന ഈണം മിക്കവാറും നല്ലതായി തോന്നിയാല്‍ അതങ്‌ പാടും, അഥവാ കുറെ നേരം ശ്രമിച്ചു പല പല ഈണങള്‍ നോക്കിയാല്‍ പലപ്പോഴും അത്‌ അത്ര നന്നാകാറും ഇല്ല. പിന്നെ രാഗങള്‍ ശുദ്ധമായിരിക്കണം എന്ന്‌ നിര്‍ബന്ധം പിടിക്കാറില്ല കാരണം ലാളിത്യത്തിന്‌ ചില്പ്പോള്‍ അന്യസ്വരങള്‍ അനിവാര്യന്മാകും. ഇങനെ ഒക്കെ പോകുന്നു.

താങ്കള്‍ ഈണത്തിന്റെ ചരിത്രം എഴുതിയത്‌ ശരിക്കങു മനസ്സിലായില്ല.
വിമര്‍ശനങള് തുടര്‍ന്നും‍ പ്രതീീക്ഷ്ക്കുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Sorry, blogger doesn't accept long coments from me, so the above comment in two parts

ശ്രീ said...

കൊള്ളാം...
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എതിരന്‍ ജി പലതവണ എന്നോട്‌ "ആധാ ഹെ ചന്ദ്‌ മാ" പറഞ്ഞിരുന്നു.

എനിക്കാന്നൊന്നും അതു മനസിലായിരുന്നില്ല . അത്‌ അന്നു തന്നെ പറയുകയും ചെയ്തിരുന്നു.

ഇപ്പൊഴല്ലെ പിടികിട്ടിയത്‌.

ഞങ്ങള്‍ ഭജനയ്ക്കു പാടുന്ന ആനന്ദസാഗരാ മുരളീധരാ എന്നു തുടങ്ങുന്ന ഒരു ഗാനം കേട്ടപ്പോള്‍ ഇവിടത്തെ ഹിന്ദിക്കാര്‍ പറഞ്ഞു തന്നു. ഒരാള്‍ കേള്‍പ്പിച്ചും തന്നു നന്ദി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)