Friday, December 14, 2007

ഭൂപാളരാഗമുയര്‍ന്നൂ

ഒരു ഗാനം.കൂടി....
-----------------

ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി

11 comments:

ജൈമിനി said...

നന്നായിട്ടുണ്ട്... :-)

വേണു venu said...

നല്ല വരികള്‍‍. പാടി കേള്‍ക്കാനിമ്പമുള്ള വരികള്‍‍.
“ഈറനണിഞ്ഞൊരീ പൂവുകളൊക്കയും“
ആ വരിയിലെ ഈറന്‍‍ പകരം ഒരു വാക്കു് നന്നായിരിക്കുമെന്നെനിക്കു് തോന്നി.:)

ബഹുവ്രീഹി said...

ബൈജു, നല്ല പാട്ട്.

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി......പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു......

വേണു sir:

ഈ വരികള്‍ മതിയാകുമോ? അല്ലെങ്കില്‍ tune ചെയ്യുമ്പോള്‍ മാറ്റം വരുത്താം.....


"നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു"

നന്ദി......
-ബൈജു

വേണു venu said...

ബൈജു, അതു മതിയല്ലോ.
ഈറന്‍ എന്ന വാക്ക് അവിടെ അര്‍ഥത്തില്ലെന്തോ പിശക് വരുത്തുന്നതു പോലെ എനിക്ക് തോന്നിയിരുന്നു. ആശംസകള്‍‍.:)

ഗീത said...

പ്രഭാതത്തിന്റെ മിഴിവാര്‍ന്ന ചിത്രം!

പ്രഭാതത്തില്‍ ആലപിക്കേണ്ട രാഗമായ ഭൂപാളത്തില്‍ തന്നെ ഇത് ആരെങ്കിലും സംഗീതം പാടട്ടെ...
കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു......

ഗീത said...

ശ്രീ. വേണു പറഞ്ഞതും അതിനു ബൈജുവിന്റെ മറുപടിയും ഇപ്പോഴാ കണ്ടത്. എനിക്കും അതേ അഭിപ്രായം തന്നെ... കാരണം ‘ഈറന്‍‘ എന്ന വാക്കു വരുമ്പോള്‍ പ്രഭാതത്തിന്റെ ആ പ്ലസന്റ് മൂഡ് മാറി ഒരു ദു:ഖ ഛായ വരുന്നു..

പകരം ബൈജു കമന്റിലെഴുതിയ വരികള്‍ മനോഹരം.
പോസ്റ്റ് എഡിറ്റ് ചെയ്ത് ഈ വരികളിടുമെന്നു പ്രതീക്ഷിക്കുന്നു....

ബൈജു (Baiju) said...

നന്ദി................ പോസ്റ്റ് എഡിറ്റു ചെയ്തിരിക്കുന്നു......

ശ്രീ said...

നന്നായിരിയ്ക്കുന്നു.
:)

ബൈജു (Baiju) said...

ശ്രീ , നന്ദി......

 
copyright rests with Dr.N.S.Panicker (panickerns@gmail.com)