Sunday, November 25, 2007

ഗീതയുടെ ഗണേശസ്തുതി

ഗീതയുടെ ഗണേശസ്തുതി ഗീതയ്ക്ക്‌ ഇഷ്ടമുള്ള ഹിന്ദോളരാഗത്തില്‍ കാലത്തെ കാഴ്ച്ചവയ്ക്കുന്നു.


Friday, November 23, 2007

വാണീമണീ ദേവി സരസ്വതീ

ഗീതഗീതികള്‍ എന്ന ബ്ലോഗിലെ

സരസ്വതീദേവിയുടെ കീര്‍ത്തനം

ഒരു ചെറിയ രീതിയില്‍ സംഗീതം കൊടുത്ത്‌ പാടി. മോഹനം രാഗത്തിലാണ്‌ ഇതു ചെയ്തത്‌. മോഹനം രാഗം വളരെ അധികം ഗാനങ്ങളിലും , കീര്‍ത്തനങ്ങളിലും ഗീതങ്ങളിലും ഒക്കെ ആയി പരിചയമുള്ളതായതു കൊണ്ട്‌ പലര്‍ക്കും ഇതിന്റെ ഈണം പരിചിതമായി തോന്നിയേകാം.

പിന്നെ എന്റെ സ്വരവും ആലാപനവും മറ്റും നല്ലതല്ലാത്തതു കൊണ്ടുള്ള പല പോരായ്മകളും ഉണ്ട്‌.
സമയ്ക്കുറവു കൊണ്ട്‌ - നേരം എടുത്ത്‌ recording and editing ചെയ്യാന്‍ സാധിക്കാഞ്ഞതിന്റെ പോരഅയ്മകളും ഉണ്ട്‌.

എല്ലാം ക്ഷമിക്കാനപേക്ഷ
Lines
വാണീമണീ ദേവി സരസ്വതീ
വാഗ്‌ വിലാസിനി വരദായിനീ
വാണിയായ്‌,വിദ്യയായ്‌, വിജ്ഞാനമായ്‌
വിളങ്ങേണമടിയനില്‍ എന്നുമംബേ
** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാ
** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ ജഗദംബികേ

Monday, November 19, 2007

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ...............

--ഈ ഗാനം ഈണമിട്ടൊന്നു പാടുമോ?

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......നിന്‍
‍മിഴിയിണ ലജ്ജാവിലോലമായി.......
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)

ആതിര തന്‍ മലര്‍ ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്‍................
കാമുക ഹൃദയത്തിന്‍ സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)

-ബൈജു

Saturday, November 10, 2007

"ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"


ഹരിശ്രീയുടെ "ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"
എന്ന ഭക്തിഗാനം ഒന്നു പാടിനോക്കിയതാണ്‌.
ഇവിടത്തെഭജനക്ക്‌ പുതിയ പാട്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുമ്പോള്‍ കിട്ടിയ ഈ ഗാനം ഒന്നു ശ്രമിച്ചു അത്രമാത്രം
ഈ പാട്ടിന്റെ പൂര്‍ണ്ണരൂപം താഴെക്കാണുന്ന പ്ലേയര്‍ വഴി കേള്‍ക്കാം.
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം..!

lines-
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാ‍രവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില്‍ തെളിയുന്നു നിന്‍ രൂപവും…

ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….

കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…

ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…

ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…

പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….

ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….

മഹിഷീമര്‍ദ്ദനനേ…ദേവാ… മാ‍നവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….

 
copyright rests with Dr.N.S.Panicker (panickerns@gmail.com)