Sunday, November 29, 2009

Tuesday, October 27, 2009

"ദേവഗീതം" എന്ന നജീമിന്റെ കവിത

ശ്രീ എ ആര്‍ നജിം 2007 ല്‍ എഴുതിയ രണ്ട്‌ കൃസ്ത്‌മസ്‌ ഗാനങ്ങള്‍ കണ്ടിരുന്നു. അതില്‍ ആദ്യത്തേത്‌ ഈണമിടാന്‍ ഉദ്ദേശിച്ചപ്പോള്‍ അതു വേരൊരാള്‍ ഈണമിടാന്‍ പോകുന്നു എന്ന് അവിടെ എഴുതി കണ്ടതുകൊണ്ട്‌ നിര്‍ത്തിവച്ചതായിരുന്നു. അദ്ദേഹം എന്നെ പറ്റിച്ചതായിരുന്നു അത്‌ അങ്ങനെ തന്നെ അവിടെ കിടക്കുന്നു.


അത്യുന്നതങ്ങളില്‍ വാഴും എന്ന
ഈ ഗാനം
അന്നെനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ആശ്രയം നീയേ പിതാവേ എന്ന വരികള്‍

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രമിച്ചു നോക്കിയതാണ്‌ ഇത്‌.

വരികള്‍ താഴെ
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ

മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു

ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം

Wednesday, June 17, 2009

കാളിന്ദിപുളിനങ്ങളില്‍

ഈ പാട്ട്‌ 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട്‌ ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്‌.

രചന ശ്രീ പറത്തുള്ളി രവീന്ദ്രന്‍ (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന്‍ (മലപ്പുറം)
ആലാപനം ഡോ നളിനി.

അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്‍പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.

പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്‌.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത്‌ അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട്‌ അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ

Monday, June 15, 2009

യമുനാതീരവിഹാരീ

ഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം


"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

Sunday, June 7, 2009

ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി

ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

സമയക്കുറവായിരുന്നു കാരണം.

കേട്ട്‌ അഭിപ്രായം പറയുമല്ലൊ


http://aaltharablogs.blogspot.com/2009/01/blog-post_24.html

Sunday, February 8, 2009

TRYTONE BAND

TRYTONE BAND 1

TRYTONE BAND 2

മഹേശും കൂട്ടുകാരും കൂടി ചേര്‍ന്ന്‌ ഉള്ള ചില സംഗീതവിദ്യകള്‍. അവര്‍ TRYTONE എന്ന പേരില്‍ ഒരു ബാന്‍ഡ്‌ തുടങ്ങി അതിലെ ചില ഗാനങ്ങള്‍ ഇവിടെ കേള്‍ക്കാം

Monday, February 2, 2009

ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ

ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.

അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട്‌ എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.

എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത്‌ എന്ന്‌ അറിയില്ല അല്ലേ?

 
copyright rests with Dr.N.S.Panicker (panickerns@gmail.com)