Saturday, March 2, 2013

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍



 ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം

ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.

അതിനൊരു ഈണം കൊടുത്ത്‌ പാടുന്നു.


എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട്‌ കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്‌ അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്‌

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.

പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.

ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..


Posted by KUTTAN GOPURATHINKAL at 8:02 PM

2 comments:

അക്ഷരപകര്‍ച്ചകള്‍. said...

കേള്ക്കാൻ ശ്രമിച്ചപ്പോൾ സാധിയ്ക്കുന്നില്ല. നല്ല കവിത.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അമ്പിളീ

എനിക്ക് രണ്ട് സുഹൃത്തുക്കൾ ഉണ്ട് ഇപ്പേരിൽ ആരാണെന്നറിയില്ല ഇനി മൂന്നാമനാണൊ എന്നും അറിയില്ല

ആദ്യം ഇസ്നിപ്സ് എന്ന സൈറ്റിൽ ഇട്ടതായിരുന്നു. അവിടെ കേൾക്കാൻ പറ്റാതായപ്പോൽ ബ്ലോഗറിൽ തന്നെ വിഡിയൊ ആക്കിയതാണ്. ഇവിടെ കേൾക്കാൻ പറ്റും

ഇനി താങ്കളുടെ ഭാഗത്ത് ബ്ലോക്ക് ആക്കിയതാണെങ്കിൽ അറിയിക്കുക 
എം പി 3 അയച്ചു തരാം ഇ മെയിൽ തന്നാൽ 

ശ്രദ്ധിച്ചതിൽ സന്തോഷം നന്ദി 

 
copyright rests with Dr.N.S.Panicker (panickerns@gmail.com)