Saturday, March 1, 2008

ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍

ഗീതാഗീതികളുടെ
ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍
എന്ന ഗാനം .

ആ ഗാനത്തിന്റെ ചില വരികള്‍ ഗീതടീച്ചറുടെ അനുവാദത്തോടെ ഒന്നു വ്യത്യാസപ്പെടുത്തിയിട്ടുണ്ട്‌. ഈ ഗാനം തന്നെ ഇതിനുമുന്‍പ്‌
ജോ തന്റെ ബ്ലോഗില്‍ പാടി പ്രസിദ്ധം ചെയ്തിട്ടുണ്ട്‌.
New Version

19 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗീതാഗീതികളുടെ
ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍ എന്ന ഗാനം . ആ ഗാനത്തിന്റെ ചില വരികള്‍ ഗീതടീച്ചറുടെ അനുവാദത്തോടെ ഒന്നു വ്യത്യാസപ്പെടുത്തിയിട്ടുണ്ട്‌. ഈ ഗാനം തന്നെ ഇതിനുമുന്‍പ്‌
ജോ തന്റെ ബ്ലോഗില്‍ പാടി പ്രസിദ്ധം ചെയ്തിട്ടുണ്ട്‌.

അനംഗാരി said...

മാഷെ,
മനോഹരം.ഗംഭീരം.കേട്ടിട്ടും കേട്ടിട്ടും എനിക്ക് മതി വരുന്നില്ല.അഭിനന്ദനങ്ങള്‍.

വേണു venu said...

ഈ ഗാനം ആദ്യം വായിച്ചിരുന്നപ്പോഴേ എഴുതിയിരുന്നു. ഭക്തി സാന്ദ്രമായ സംഗീതവും ശബ്ദത്തിലും ഇതു കൂടുതല്‍ മനോഹരമായിരിക്കുമെന്നു്. പണിക്കര്‍ സാറാ പ്രതീക്ഷ പൂര്‍ണ്ണമാക്കിയിരിക്കുന്നു.
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
ആ വരികളുടെ ആലാാപനവും സംഗീതവും വളരെ ഹൃദ്യമാണു്.
ഗീതാഗീതികള്‍ക്കും പണിക്കര്‍ സാറിനും ആശംസകള്‍.:)
ഓ.ടോ.
ബ്ലോഗിലിതു കേള്‍ക്കാന്‍ eSnips എന്തോ കുഴപ്പമുള്ളതുപോലെ.

ഗീത said...

ശ്രീ. പണിക്കര്‍ സര്‍, പാട്ടു കേട്ടൂ. മാറ്റി എഴുതിയ വരികള്‍ക്കാണ് ഒന്നുകൂടി ഇമ്പം കേള്‍ക്കാന്‍. കൃഷ്ണാ കൃഷ്ണാ... എന്ന വരികള്‍ പാടിയിരിക്കുന്നത് അതിമനോഹരം. ഭക്തിരസം നിറഞ്ഞു തുളുമ്പുന്നുണ്ട് ആലാപനത്തില്‍.
എന്റെ ഹൃദയവും നിറഞ്ഞു തുളുമ്പുന്നു.....
കണ്ണുകളില്‍ നിന്ന് ആനന്ദക്കണ്ണീരും തുളുമ്പുന്നു....
‘നന്ദി’ എന്ന രണ്ടക്ഷരങ്ങളില്‍ ഒതുക്കുന്നില്ല...

എതിരന്‍ കതിരവന്‍ said...

കമ്പോസിങ്ങില്‍ തെളിഞ്ഞു വരുന്നൂ, സാറ്!
അതുപോലെ പാട്ടിലും!

പാടുമ്പോള്‍ ആ ഹാര്‍മോണിയം വേണമായിരുന്നോ?
ചില സിന്തസൈസറില്‍‍ ഇടയ്ക്കയുടേതു പോലെ ചില ഡ്രംസ്സ് ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഒന്നു നോക്കണെ.

ചിലടത്ത് അക്ഷരങ്ങള്‍ കൂടുതലുള്ളത് വല്യ്ക്കുന്നുണ്ടല്ലൊ.’ആഴക്കടല്‍ തീര്‍ക്കാം’ എന്നതിലെ തീര്‍ക്കാം പോലെ.
കീഴ്സ്ഥായിയില്‍ സ്വല്‍പ്പം ബലം പിടുത്തം. എന്തിനാണ്? ആ ഭാഗം ‘റഫ്’ ആയിപ്പോകുന്നു.

ഗാനം:
ആദ്യവരിയില്‍ “വന്നെത്തി” എന്നല്ലെ ഭേദം? ‘വന്നെത്തും തിരുപാദം‘ എന്നു കേട്ടാല്‍ വന്നെത്തുന്ന നമ്മുടേതാണ് തിരുപാദം എന്നു തോന്നും.

ശ്രീ said...

ഗീതേച്ചിയുടെ ഈ ഭക്തിഗാനം വളരെ നന്നായിട്ടുണ്ട് പണിയ്ക്കര്‍ സാര്‍. രണ്ടു പേര്‍ക്കും ആശംസകള്‍!
:)

ഗീത said...

അനംഗാരി, വേണു,ശ്രീ, വളരെയധികം സന്തോഷമുണ്ട് ഭക്തിഗാനം ആസ്വദിക്കാന്‍ വന്നതില്‍.
ശ്രീ.എതിരന്‍ പറഞ്ഞതുപോലേയും പാടാം.
അക്ഷരങ്ങള്‍ കൂടുതലുള്ള ഭാഗങ്ങള്‍ ഡോ. പണിക്കര്‍ വിദഗ്ദ്ധമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.എഴുതിയതിനുശേഷം ട്യൂണിടുന്നതു കൊണ്ടാണിങ്ങനെ വരുന്നത്. എഴുതുന്നയാളിന്റെ മനസ്സിലെ ട്യ്യൂണ്‍ ഒന്ന് സംഗീതസംവിധായകന്റെ ട്യ്യൂണ്‍ മറ്റൊന്ന്. ട്യൂണ്‍ ഇട്ട ശേഷം അതിനൊപ്പിച്ചെഴുതുകയാണെങ്കില്‍ കുറച്ചൊക്കെ ഇതൊഴിവാക്കാം.
ഇനി അടുത്ത സംരംഭം നമുക്ക് അങ്ങനെയാക്കാം പണിക്കര്‍ സര്‍. ഡോക്ടറുടെ മനസ്സിലുള്ള ട്യൂണ്‍ അയച്ചുതരിക, അതിനൊപ്പിച്ച് എഴുതാന്‍ ശ്രമിക്കാം.

Jo said...

Hello, nice tune and nice singing. Except for some glitches in the recording, it's beautiful.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനംഗാരിജീ, വേണുജീ, ശ്രീ, ജോ, ഗീതടീച്ചര്‍, എല്ലാവര്‍ക്കും നന്ദി

എതിരന്‍ ജീ, താങ്കളുടെ വിശകലനം എല്ലാത്തവണത്തെയും പോലെ വളരെ ഇഷ്ടപ്പെട്ടു.
പാട്ടിന്റെ കൂടെ കീബോര്‍ഡ്‌ വായിച്ചതിന്റെ കാരണം (അതു മോശമാണെന്നറിഞ്ഞിട്ടുകൂടി)- അല്‍പം ശ്രദ്ധിച്ചാല്‍ മനസ്സിലാകും- തബല ഗിറ്റാര്‍ ട്രാക്ക്‌ മൂന്നു കോഡുകള്‍ മാത്രം ഒരേ താളത്തില്‍ റിപീറ്റ്‌ ചെയ്തെടുത്തതാണ്‌. പാട്ടിനനുസരിച്ച്‌ അത്‌ മാറ്റുവാന്‍ നിവൃത്തിയില്ല. അപ്പോള്‍ കോഡ്‌ പലപ്പോഴും ബോറായിവരുന്നു. അതങ്ങു മറഞ്ഞോട്ടെ എന്നു കരുതി കൂട്ടത്തില്‍ കീബോര്‍ഡും അങ്ങു ചേര്‍ത്തു.:):)contd

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

contd--
അഞ്ചരകട്ടക്ക്‌ പാടിവന്നപ്പോള്‍ (അത്‌ ഗീതടീച്ചര്‍ക്ക്‌ ഭജനക്ക്‌ പാടണം എങ്കില്‍ സ്ത്രീകളുടെ ശ്രുതി ആകട്ടെ എന്നു വിചാരിച്ചു) മന്ദ്രസ്ഥായി സ വെളിയില്‍ വരാന്‍ ബലം പിടിച്ചതല്ലെ. അല്ലാത്തപ്പോള്‍ പ്ശ്‌ പ്ശ്‌ എന്നൊരു ശബ്ദം മാത്രമേ വെളിയില്‍ കേള്‍ക്കൂ:):)

എന്റെ കീബോര്‍ഡ്‌ ഒരു പഴയ ചെറിയ യമഹയാണ്‌ അതില്‍ വലിയ functions ഒന്നും ഇല്ല. yamaha 550 അന്വേഷിച്ചപ്പോള്‍ രൂപ 21000. മക്കള്‍ പഠിത്തം ഒക്കെ കഴിഞ്ഞ്‌ ജോലിയില്‍ കയറട്ടെ അതുകഴിഞ്ഞ്‌ ആലോചിക്കാം - ഇടയ്ക്കയും മറ്റും അതു
വരെ കൊതിച്ചിരിക്കാം

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

വളരെ മനോഹരം...

അഭിനന്ദനങ്ങള്‍...

ബയാന്‍ said...

ജോ പാടിയതു കേള്‍ക്കാന്‍ പറ്റി. നന്നായിരിക്കുന്നു.

Rowdy said...

Superb song. The song has got a tremendous feel and it brought tears of 'bhakti' to my eyes. Great work.

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

ഇന്നാണു ഗാനം കേള്‍ക്കുവാന്‍ സാധിച്ചത്. കൃഷ്ണഭക്തിയുടെ "മീരാഭജന്‍" തന്നെയിത്.

"ആയര്‍പ്പെണ്ണിന്‍ നീള്‍മിഴികള്‍
തോരുകില്ലെങ്കില്‍
നളിനനയനാ അരിയജന്മം
സഫലമായിടുമോ?"- എന്നു ചോദിക്കുവാന്‍ തോന്നുന്നു.

ഗീതടീച്ചര്‍ക്കും പണിക്കര്‍ സാറിനും
അഭിനന്ദനങ്ങള്‍..........
-ബൈജു

ഡി .പ്രദീപ് കുമാർ said...

ഞാനൊരു ഭക്തനല്ലെങ്കിലും ഈ ഗാനം ഏറെ ഇഷ്ടമായി.ബ്ലോഗില്‍ ഇങ്ങനെ എത്രയെത്ര സാദ്ധ്യതകള്‍!

ചുള്ളിക്കാലെ ബാബു said...

ലയിച്ചിരുന്നുപോയി. അത്രയ്കും മധുരതരമായിരിക്കുന്നു. ജോലിത്തിരക്കു കാരണം ഇതുവരെ കേള്‍ക്കാന്‍ പറ്റിയിട്ടില്ല. ഈ ഗനം അയച്ചുതന്നതിന്ന് വളരെയധികം നന്ദിയുണ്ട്. "കൃഷ്ണാ, കൃഷ്ണാ, കൃഷ്ണ, ഗുരുവായുരപ്പാ..." മനസ്സില്‍ നിന്നു മായുന്നില്ല..

ചന്തു നായർ said...

നല്ല പാട്ടുകൾ എല്ലാ ഭാവുകങ്ങളും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വൈകി എത്തിയ സുഹൃത്തിനു വളരെ അധികം നന്ദി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)