Monday, November 19, 2007

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ...............

--ഈ ഗാനം ഈണമിട്ടൊന്നു പാടുമോ?

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......നിന്‍
‍മിഴിയിണ ലജ്ജാവിലോലമായി.......
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)

ആതിര തന്‍ മലര്‍ ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്‍................
കാമുക ഹൃദയത്തിന്‍ സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)

-ബൈജു

8 comments:

ദിലീപ് വിശ്വനാഥ് said...

ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ

അവിടെയെന്തോ ഒരു പ്രശ്നം.

കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ എന്നുള്ളത് കുളിര്‍ച്ചാര്‍ത്തണിഞ്ഞു എന്നാക്കുക.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ബൈജു,നല്ല വരികള്‍ , ഞാനിതു മുമ്പു ബൈജുവിന്റെ ബ്ലോഗില്‍ കണ്ടു എന്നു സംശയം.
നോക്കട്ടെ, എന്റെ recordingന്‌ എന്തോ പ്രശ്നമുണ്ട്‌ അതുകൊണ്ട്‌ അല്‍പം ക്ഷമിക്കുമല്ലൊ.
വാല്മീകിമാഷ്‌ പറഞ്ഞതു ശ്രദ്ധിക്കുമല്ലൊ

ഗീത said...

കവിത കൊള്ളാം.
“നീര്‍ത്തിവായിക്കവെ“, “നിവര്‍ത്തിടുമീ“... എന്നിവക്കു പകരം കുറച്ചുകൂടി പൊയറ്റിക് ആയ വാക്കുകള്‍?
ഭൂമിയേതോ.. എന്നതിനു പകരം അവനിയേതോ..
പ്രാസവും വരും.
അതുപോലെ സ്വപ്നമാര്‍ന്നു എന്നു പ്രയോഗിക്കുമോ എന്നൊരു സംശയവുമുണ്ട്‌....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബൈജുവിന്റെ

'പ്രണയസന്ദേശം'


ശബ്ദത്തിലാക്കി. പ്രിയ ബൈജു, ഈ ഗാനത്തിന്റെ ചരണങ്ങളുടെ ഘടന ഒന്നു വ്യത്യാസപ്പെടുത്തിയാല്‍ ഇതേപോലെ അവയും കൂടി ആലപിക്കാന്‍ സാധിക്കും.

ബൈജു (Baiju) said...

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തുവോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തുവോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?


മധുരാക്ഷരങ്ങള്‍ മുകരുന്നവേളയില്‍
മനസ്സുമിന്നാകെ കുളിര്‍ത്തുവോ-നിന്‍റ്റെ
മനസ്സുമിന്നാകെ കുളിര്‍ത്തുവോ
മധുമൊഴി നീയോര്‍ത്ത നിനവുകളൊക്കയും
മലരായിമാറുന്നുവെന്നോ? നല്ല -
മലരായിമാറുന്നുവെന്നോ

ആതിര ഭൂമിതന്‍ കാര്‍മുടിച്ചാര്‍ത്തിലീ
പാതിരാപ്പൂവുകള്‍ ചാര്‍ത്തി-നല്ല
പാതിരാപ്പൂവുകള്‍ ചാര്‍ത്തി
പ്രേമസ്വരൂപനെയോര്‍ക്കുന്ന വേളയില്‍
കാതരയായ് പാടിടുന്നുവോ-നീ
സ്നേഹാതുരയായ് പാടിടുന്നുവോ

ബൈജു (Baiju) said...

നന്ദി......നന്ദി......തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബൈജുവിന്റെ

'പ്രണയസന്ദേശം'

ശബ്ദത്തിലാക്കി.

ഗീത said...

കമന്റില്‍ എഴുതിയ ഈ ഗാനം വളരെ നന്ന്...

 
copyright rests with Dr.N.S.Panicker (panickerns@gmail.com)