ഗീതയുടെ ഗണേശസ്തുതി ഗീതയ്ക്ക് ഇഷ്ടമുള്ള ഹിന്ദോളരാഗത്തില്‍ കാലത്തെ കാഴ്ച്ചവയ്ക്കുന്നു.
Sunday, November 25, 2007
Friday, November 23, 2007
വാണീമണീ ദേവി സരസ്വതീ
ഗീതഗീതികള്‍ എന്ന ബ്ലോഗിലെ
സരസ്വതീദേവിയുടെ കീര്‍ത്തനം
ഒരു ചെറിയ രീതിയില്‍ സംഗീതം കൊടുത്ത് പാടി. മോഹനം രാഗത്തിലാണ് ഇതു ചെയ്തത്. മോഹനം രാഗം വളരെ അധികം ഗാനങ്ങളിലും , കീര്‍ത്തനങ്ങളിലും ഗീതങ്ങളിലും ഒക്കെ ആയി പരിചയമുള്ളതായതു കൊണ്ട് പലര്‍ക്കും ഇതിന്റെ ഈണം പരിചിതമായി തോന്നിയേകാം.
പിന്നെ എന്റെ സ്വരവും ആലാപനവും മറ്റും നല്ലതല്ലാത്തതു കൊണ്ടുള്ള പല പോരായ്മകളും ഉണ്ട്.
സമയ്ക്കുറവു കൊണ്ട് - നേരം എടുത്ത് recording and editing ചെയ്യാന്‍ സാധിക്കാഞ്ഞതിന്റെ പോരഅയ്മകളും ഉണ്ട്.
എല്ലാം ക്ഷമിക്കാനപേക്ഷ
Lines
വാണീമണീ ദേവി സരസ്വതീ
വാഗ് വിലാസിനി വരദായിനീ
വാണിയായ്,വിദ്യയായ്, വിജ്ഞാനമായ്
വിളങ്ങേണമടിയനില്‍ എന്നുമംബേ
** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ചൊരിയണേ ജ്ഞാനപ്രഭാ
** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ ജഗദംബികേ

Monday, November 19, 2007
പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ...............
--ഈ ഗാനം ഈണമിട്ടൊന്നു പാടുമോ?
പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?
കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......നിന്‍
മിഴിയിണ ലജ്ജാവിലോലമായി.......
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)
ആതിര തന്‍ മലര്‍ ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്‍................
കാമുക ഹൃദയത്തിന്‍ സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)
-ബൈജു

Subscribe to:
Comments (Atom)