Sunday, August 17, 2008

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍

ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനംആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.

അതിനൊരു ഈണം കൊടുത്ത്‌ പാടുന്നു.


എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട്‌ കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട്‌ അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം

തടവ്‌

കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.

പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.

ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..


Posted by KUTTAN GOPURATHINKAL at 8:02 PM

16 comments:

കാന്താരിക്കുട്ടി said...

ഇതു സംഗീതം കൊടുത്ത് പാടികേട്ടപ്പോള്‍ നല്ല രസം..നന്നായിട്ടുണ്ട്.ഇനിയും പാടണം.

mayilppeeli said...

അര്‍ത്‌ഥമുള്ള വരികളും..മനോഹരമായ ശബ്ദവും...വളരെ നന്നായി പാടിയിരിയ്ക്കുന്നു...

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

വേണു venu said...

ഈ കവിത ഞാന്‍ വായിച്ചിരുന്നു. ഇതിത്രയും മനോഹരമാണെന്ന് ഇപ്പോഴാണു് മനസ്സിലായതു്.
വരികള്‍ക്കും ശബ്ദത്തിനും എന്‍റെ ആശംസകള്‍.:)

ബൈജു (Baiju) said...

മാഷേ, പാട്ടിഷ്ടമായി.

അടപ്രഥമനു ശേഷമുള്ള അച്ചാറായിട്ടല്ല, നല്ല പാല്‍പ്പായസമായിട്ടാണു തോന്നിയത്. (ഒരു പഴയ കമന്‍റ്റിലേയ്ക്ക് ക്രോസ്റെഫ്‌റന്‍സ്)

നല്ല വരികളെഴുതിയ ശ്രീ കുട്ടന്‍ ഗോപുരത്തിങ്കലിനും അഭിനന്ദനങ്ങള്‍.

ബഹുവ്രീഹി said...

പണീക്കർ മാഷ്,

പാട്ടുകൾ കേട്ടിരുന്നു. കമന്റാ‍ൻ ഇതിനു മുൻപ് നല്ല മുഹൂർത്തമൊന്നും ഉണ്ടാവാഞ്ഞതുകൊണ്ട് ഇന്നായി എന്നു മാത്രം.

മാഷ് പ്രൊഫഷണലായിലോ.. പാട്ട് അസ്സലായി. കമ്പോസിഷനും നന്നായി. നല്ല ക്ലാരിറ്റിയും.

കഥയുടെ തീരത്തെ യുഗ്മഗാനവും നന്നായി. ടീച്ചറോടും (ടീച്ചറല്ല എന്നറിയാം :)) ആശംസകൾ അറിയിക്കൂ.

ഒരു സജഷൻ പറയട്ടെ? വോകലിൽ കുറച്ച് റീവെർബോ എക്കോയോ എഫ്ഫെക്റ്റിയിരുന്നെങ്കിൽ ഒന്നുകൂടീ മനോഹരമാകുമായിരുന്നില്യെ എന്നൊരു സംശയം. ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ?

വരികളും ഭംഗിയായി. ( പാമരൻ മാഷ്ക്ക് ആരാ ഈ പാമരൻ എന്ന പേരിട്ടെ ആവോ )

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എന്റെ ബഹു ജീ, കാക്ക കുളിച്ചാല്‍ കൊക്കാകുകയില്ല എന്ന്‌ കേട്ടിട്ടില്ലേ? ഹ ഹ ഹ

ഫസല്‍ / fazal said...

വളരെ നന്നായിട്ടുണ്ട്
ആശംസകള്‍

പൊതുവാള് said...

വളരെ നന്നായിരിക്കുന്നു മാഷേ ഈണവും ആലാപനവും വരികളും ഒക്കെ

അഭിനന്ദനങ്ങള്‍
താങ്കള്‍ക്കും ഒപ്പം രചയിതാവിനും.

പൊതുവാള് said...

വളരെ നന്നായിരിക്കുന്നു മാഷേ ഈണവും ആലാപനവും വരികളും ഒക്കെ

അഭിനന്ദനങ്ങള്‍
താങ്കള്‍ക്കും ഒപ്പം രചയിതാവിനും.

ശ്രീ said...

വരികളും ആലാപനവും നന്നായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍...

ആള്‍രൂപന്‍ said...

ആഴമുള്ള വരികള്‍.

അതീവഹൃദ്യം ഈ കവിത. അകമഴിഞ്ഞ അഭിനന്ദനങ്ങള്‍!!!!!

ഇത്‌ നമ്മുടെ ജയചന്ദ്രനെക്കൊണ്ട്‌ പാടിക്കണം.

എതിരന്‍ കതിരവന്‍ said...

ഇതെന്താ von Trap ഫാമിലി (സൌണ്ട് ഒഫ് മ്യൂസിക്) യോ? അച്ഛന്‍, അമ്മ മക്കള്‍ ഒക്കെ പാട്ടില്‍
തന്നെ.

അസൂയ കൊണ്ട് പറയുന്നതാ കേട്ടോ.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എതിരന്‍ ജീ ഇപ്പൊ ഒരു സംശയം ഒരു guess

ആള്‌രൂപന്‍ ജീ, ഇതേ രൂപത്തില്‍ ഈ പാട്ട്‌ ജയചന്ദ്രനെകൊണ്ട്‌ പാടിക്കണം എന്നാണെന്നു വിചാരിച്ച്‌ ത്രില്ലടിച്ചു പോയി നന്ദി

ശ്രീ :)

പൊതുവാള്‍ ജീ, താങ്കളുടെ 'നൊമ്പരപ്പൂവേ' എന്ന ഗാനം ഒരു നല്ല ഗായകന്റെ ശബ്ദത്തില്‍ ചിലപ്പോള്‍ അടുത്തുതന്നെ കേള്‍ക്കുവാന്‍ സാധിച്ചേക്കും

ഗീതാഗീതികള്‍ said...

ഹായ് ഹായ് ഹായ് എന്തൊരു നല്ല പാട്ട്. കേട്ടു കേട്ടു ഞാന്‍ സ്വര്‍ഗ്ഗത്തെത്തി. ആ വരികളും സംഗീതവും ഒരുപോലെ സൂപ്പര്‍. ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ. അല്ലെങ്കില്‍ പ്ലീസ് അയച്ചു തരൂ...

ശ്രീ. കുട്ടനും ഡോ. പണിക്കര്‍ക്കും അഭിനന്ദനങ്ങള്‍.

ഗീതാഗീതികള്‍ said...

ഞാനൊരു ഓണപ്പാട്ട് പീസ് പീസ് ( 3 അറ്റാച്ച്മെന്റ്സ്) ആയി അയച്ചിരുന്നു. കിട്ടിയോ ആവോ? മറുപടി ഒന്നും കണ്ടില്ല.

 
copyright rests with Dr.N.S.Panicker (panickerns@gmail.com)