Monday, August 11, 2008

കഥയുടെ തീരത്തു - പാമരന്‍

പാമരന്‍ ജി മേയ്‌ മാസത്തില്‍ അയച്ചു തന്ന കവിത. അന്ന്‌ പഠിത്തമായിരുന്നതിനാല്‍ ജൂലൈ പകുതിയോടു കൂടി ചെയ്യാം എന്ന്‌ ഏറ്റിരുന്നതാണ്‌. പക്ഷെ ഇത്രയും താമസിച്ചു. എന്നിട്ടതിനുള്ള പ്രയോജനം ഉണ്ടായോ അതൊട്ടില്ലതാനും.

ഇനിയും താമസിപ്പിച്ചിട്ടും കാര്യമൊന്നുമില്ല എന്ന്‌ ഇന്നലെ ബോധിവൃക്ഷമില്ലാത്തതുകൊണ്ട്‌ ഒരു മാവിന്‍ ചുവട്ടില്‍ ഇരുന്നപ്പോള്‍ ബോധം വന്നു.

എന്നാല്‍ ഉള്ള പോലെ അങ്ങ്‌ പോസ്റ്റ്‌ ചെയ്യാം എന്നു വച്ചു. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയേ സാധിക്കൂ. (അടുത്ത ജന്മം യേശുദാസിനേയും ജാനകിയമ്മയേയും ഒക്കെ വെല്ലുന്ന ശബ്ദവും പാട്ടുമൊക്കെയായി ജനിച്ചു വരാം അതുവരെ ഇതുകൊണ്ട്‌ തൃപ്തിപ്പെടുക.:))- ആഗ്രഹം ഒട്ടും മോശമില്ല:))

സ്ത്രീ ശബ്ദം എന്റെ ഭൈമി കൃഷ്ണയുടെ ആണെന്ന്‌ എടുത്തു പറയേണ്ടല്ലൊ അല്ലേ

ഇതിലെ താള/ ശ്രുതിപ്പിഴകള്‍ ഒരു വിധമെങ്കിലും ശരിയാക്കുവാന്‍ (വോക്കലിന്റെ ശ്രുതി ശരിയാക്കുവാന്‍ ദൈവം തന്നെ കനിയണം)- വേണ്ടി ഏകദേശം ഒരു ദിവസം മുഴുവന്‍ അത്യദ്ധ്വാനംചെയ്യേണ്ടി വന്ന എന്റെ മൂത്ത മകന്‍ മഹേശിനുള്ള നന്ദി (അവന്റെ അഭിപ്രായത്തില്‍ പാട്ട്‌ ആദിമുതല്‍ റെകോര്‍ഡ്‌ ചെയ്യുന്നതിന്‌ അതിന്റെ-കേടു തീര്‍ക്കാനെടുത്തതിന്റെ- നൂറിലൊന്ന്‌ പ്രയാസമേ വരികയുള്ളായിരുന്നു അത്രെ) കൂടി ഇവിടെ
പാമരന്‍ ജിയുടെ എഴുത്തിലെ അവസാനത്തെ ഒരു വരി അല്‍പം വ്യത്യാസപ്പെടുത്തി ക്ഷമിക്കുമല്ലൊ.

പാമരന്‍

കഥയുടെ തീരത്തു പണ്ടുപണ്ടൊരു
കഥയില്ലാപ്പൈങ്കിളി പാര്‍ത്തിരുന്നു.. -അവള്‍
കാടുമുഴുക്കെ പാടിനടന്നോരു
പാട്ടുകാരിക്കിളിയായിരുന്നു

(കഥയുടെ തീരത്തു..)

അന്നൊരു നാളില്‍, ശ്രാവണ ചന്ദ്രന്‍റെ
വെണ്ണിലാപ്പൂവു വിരിഞ്ഞ രാവില്‍
കൂട്ടിരിക്കാനവള്‍ക്കൊരാണ്‍കിളി‍
അക്കരെ നിന്നു വിരുന്നു വന്നൂ

(കഥയുടെ തീരത്തു..)

അവളുടെയുള്ളിലെ കെടാവിളക്കിലെ
നെയ്ത്തിരിനാളമവന്‍ കണ്ടൂ
കിളിയുടെ നെഞ്ചിലെ അനുരാഗത്തുടികളില്‍
അവനൊരു പാട്ടായ്‌ അലിഞ്ഞൂ (- പ്രണയത്തിന്‍
നിത്യസംഗീതമായ്‌ അലിഞ്ഞുചേര്‍ന്നൂ)

(കഥയുടെ തീരത്തു..)

22 comments:

പാമരന്‍ said...

ഒരായിരം നന്ദി !

ഇങ്ങനെ മെരുക്കിയെടുക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടെന്നു മനസ്സിലാക്കുന്നു.. ഇതു തരുന്ന സന്തോഷത്തിന്‍റെ ഒരംശമെങ്കിലും തിരിച്ചു തരാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌ ആശിക്കുന്നു..

കാപ്പിലാന്‍ said...

രണ്ടുപേര്‍ക്കും ആശംസകള്‍

അനംഗാരി said...

ഹാവൂ!കൃഷ്ണേച്ചിയുടെ സ്വരം പണ്ടൊരു പാ‍ട്ട് കേട്ടതിന് ശേഷം ഇപ്പോഴാണ് കേള്‍ക്കുന്നത്.നന്നായിട്ടുണ്ട്.ഇടക്ക് ചില അപസ്വരങ്ങള്‍ വാദ്യോപകരണങ്ങളില്‍ നിന്നുണ്ടായി എന്നതൊഴിച്ചാല്‍..

ഓ:ടോ:എന്നാലും ഞാനൊരു കവിത തന്നിട്ട് പറ്റിയില്ലല്ലൊ?

പൊറാടത്ത് said...

പാമരനും, പാടിയവർക്കും, മഹേഷിനും അഭിനന്ദനങ്ങൾ..

ഹരിശ്രീ said...

ആശംസകള്‍

:)

ശ്രീ said...

പാമരന്‍‌ജിയ്ക്കും പണിയ്ക്കര്‍‌ സാറിന്റെ ഫാമിലിയ്ക്കും ആശംസകള്‍!
:)

ശ്രീവല്ലഭന്‍. said...

നല്ല കവിത. നല്ല ഈണത്തില്‍ പാടിയിരിക്കുന്നു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. :-)

മാണിക്യം said...

അഭിനന്ദനങ്ങള്‍ !!
പാമരനും പണിക്കരു സാറിനും കൃഷ്ണയ്ക്കും

സ്നേഹാശംസകളോടെ മാണിക്യം

ബൈജു (Baiju) said...

പാമരന്‍ മാഷിനും പണിയ്ക്കര്‍ സാറിനും , സാറിന്‍റ്റെ വാമഭാഗത്തിനും അഭിനന്ദനങ്ങള്‍.

നല്ല ഈണം, ആലാപനം....

പാമരന്‍ മാഷേ, ഗാനശില്പം നന്നായി, ഒപ്പം ഗാനവും.

നന്ദി.....

Namaskar said...

പാമരനും പാമരനല്ലാത്ത പാട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍

smitha adharsh said...

അഭിനന്ദനങ്ങള്‍

Gopan (ഗോപന്‍) said...

പാമരനും പണിക്കര്‍ സാറിനും കൃഷ്ണ ചേച്ചിക്കും
അഭിനന്ദനങ്ങള്‍..ഗാനവും ആലാപനവും നന്നായിരിക്കുന്നു.

ഹരിത് said...

അഭിനന്ദനങ്ങള്‍. പാമരനും പാട്ടുകാര്‍ക്കും.

പാമരന്‍ said...

എല്ലാവര്‍ക്കും നന്ദി!

RaFeeQ said...

രണ്ടു പേര്‍ക്കും എന്റെയും ആശംസകള്‍.. :)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ആദ്യമേ എഴുത്തുകാരനുള്ള നന്ദി പ്രകടിപ്പിക്കട്ടെ. പ്രിയ പാമരന്‍ ജീ, ആരെങ്കിലും നന്നായി പാടുന്നവരുണ്ടെങ്കില്‍ നമുക്ക്‌ ഗാനങ്ങളൊക്കെ ആസ്വാദ്യമാക്കുവാന്‍ സാധിക്കും

കാപ്പിലാന്‍ ജീ :)

അനംഗാരി ജീ എണ്ണം തെറ്റി ഇപ്പോള്‍ മൂന്നു പാട്ടുകളായി അപ്പോള്‍ ഒരെണ്ണം വിട്ടുകളഞ്ഞു - ഹരിശ്രീയുടെ ഗുരുവായൂരപ്പന്‍

പൊറാടത്ത്‌ ജീ, താങ്കളുടെ പാട്ട്‌ അടുത്തു തന്നെ എനിക്കു കേള്‍ക്കുവാന്‍ സാധിക്കും എന്നു തോന്നുന്നു. കോഴിക്ക്‌ അത്‌ വരുന്നതുപോളെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഞങ്ങള്‍ക്ക്‌ broad band വരുന്നുണ്ട്‌. ഇന്നു പറഞ്ഞു ഈ വെള്ളിയാഴ്ച്ച എന്ന്‌.
ഹരിശ്രീ നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ശ്രീ നന്ദി ഞങ്ങള്‍ മൂന്നുപേരൂടെയും വക

ശ്രീ വല്ലഭന്‍ ജീ, നന്ദി
മാണിക്യം നന്ദി

ബൈജു, നന്ദി

നമസ്കാര്‍ ജി നന്ദി

സ്മിത - ഇരിക്കുന്ന കുതിര തടിയോ ശരിക്കും ജീവനുള്ളതോ? ഹോ വലുതാക്കി കണ്ടു - തടിയാ അല്ലേ.

ഗോപന്‍ ജീ നന്ദി, എന്റെ മകനെ അങ്ങു മറന്നു അല്ലേ ശരിക്കും അവനാണ്‌ അധ്വാനിച്ചത്‌
ഹരിത്‌ നന്ദി

റഫീക്‌ നന്ദി ആദ്യമായാണ്‌ കാണുന്നത്‌ അല്ലേ?

സിദ്ധാര്‍ത്ഥന്‍ said...

അഭിനന്ദനങ്ങള്.‍ പാമരനും പണ്ഡിതനും പത്നിക്കും പുത്രനും എല്ലാം. നല്ല രസമുണ്ടു് കേള്‍ക്കാന്‍. ചിലയിടത്തു് ഗഥ എന്നുച്ചരിച്ചോ എന്നു സംശയം. എന്നിട്ടും നന്നായി.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സിദ്ധാര്‍ത്ഥന്‍ ജി നന്ദി, പിന്നെ അതു ഞങ്ങള്‍ ഞങ്ങളുടെ പേര്‍ പറഞ്ഞു കളിക്കുന്നതല്ലെ ഇടയ്ക്കിടയ്ക്ക്‌. ഹഹഹ :)

ഗീതാഗീതികള്‍ said...

ഇത് ഡൌണ്‍ലോഡ് ചെയ്തുവച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പാട്ടെഴുതിയ നാളിലേ പാമു ലിറിക്സ് അയച്ചുതന്നിരുന്നു.

രണ്ടുപേര്‍ക്കും അഭിനന്ദനത്തിന്റെ നറുമലര്‍ച്ചെണ്ടുകള്‍.

നിരക്ഷരന്‍ said...

പണിക്കര് സാറേ നിങ്ങളിങ്ങനെ സ്ഥിരമായിട്ട് ഈ പാമരന്റെ പാട്ടുകളൊക്കെ സംഗീതവും ശബ്ദവുമൊക്കെ കൊടുത്ത് ഇറക്കാന്‍ തുടങ്ങിയാല്‍ ലാ ചെക്കന്റെ തലക്കനം ഭയങ്കരമായിപ്പോകുമേ... പറഞ്ഞില്ലാന്ന് വേണ്ട :) :)

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍......

വീകെ said...

അഭിനന്ദനങ്ങൾ...

 
copyright rests with Dr.N.S.Panicker (panickerns@gmail.com)