Monday, August 4, 2008

മോഹനരാഗതരംഗങ്ങളില്‍

ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം അന്നു തന്നെ എഴുതി കൊണ്ടു നടന്നതായിരുന്നു. എന്നാല്‍ അന്ന്‌ വിദ്യാഭ്യാസത്തിരക്കു മൂലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.


(ഓടാന്‍ തയ്യാറെടുത്തുകൊണ്ട്‌ )

25 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം അന്നു തന്നെ എഴുതി കൊണ്ടു നടന്നതായിരുന്നു. എന്നാല്‍ അന്ന്‌ വിദ്യാഭ്യാസത്തിരക്കു മൂലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.

(ഓടാന്‍ തയ്യാറെടുത്തുകൊണ്ട്‌ )

ശ്രീ said...

നന്നായിട്ടുണ്ട്.
:)
ഗീതേച്ചിയ്ക്കും പണിയ്ക്കര്‍ സാറിനും അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

വളരെ നന്നാ‍യിട്ടുണ്ട്.

ഗീതേച്ചിക്കും ആശംസകള്‍.

( പിന്നെ ഓടേണ്ട ആവശ്യം വരില്ല. അത്രക്ക് നന്നായിട്ടുണ്ട്.)

പാമരന്‍ said...

ഉഗ്രന്‍! വളരെ നന്നായിട്ടുണ്ട്‌..! ഗീതേച്ചി ഇതറിഞ്ഞില്ലേ ആവോ?

ഒരു എളിയ അഭിപ്രായം: വരികളുടെ അവസാനത്തിലെ നിര്‍ത്തലുകള്‍ ഒന്നു കൂടി നന്നാക്കാമായിരുന്നെന്നു തോന്നി..

കാപ്പിലാന്‍ said...

ആഹാ ..വരികളില്‍ ഞാനും അലിഞ്ഞുപോയി.

എനിക്കിപ്പോള്‍ സംശയം ..സ്വരം ആണോ ? വരികള്‍ ആണോ മികച്ചതെന്ന് ..രണ്ടും ഒപ്പത്തിനൊപ്പം.ഗീത ചേച്ചിയെ ഞാന്‍ ഇപ്പോള്‍ പോയി വിളിച്ചുകൊണ്ടുവരാം .ഈ ഗാനങ്ങള്‍ എല്ലാം കൂടി ചേര്‍ത്ത് ഒരു സി .ഡി .പുറത്തിറക്കണം .

പണിക്കര്‍ സാറിനും ചേച്ചിക്കും ആശംസകള്‍

മാണിക്യം said...

കാപ്പിലാന്‍ പറഞ്ഞതാ ശരി .
സ്വരം ആണോ ?
വരികള്‍ ആണോ മികച്ചതെന്ന് ..
"കട്ടക്കു കട്ട"
എന്ന് ഒരു പറച്ചില്‍ ഉണ്ട്
അതിവിടെ യൊജിയ്കും
ഗാനത്തെ പറ്റി പറയാനുള്ള വിവരം ഒന്നുമില്ല.
എന്നാലും പാട്ട് ഒത്തിരി ഇഷ്ടമാണ്
ഈ പാട്ട് കേട്ടിരിക്കാന്‍
ഒരു പ്രത്യേക സുഖം
ഗീതയുടെ ഗീതികള്‍ മുഴങ്ങട്ടെ!!
പണിക്കര്‍ സാറിനെ
ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ !!

ഗീത said...

തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഈ സമ്മാനം വളരെയേറെ മധുരതരം. പാട്ടു കേട്ടു കൊണ്ടേയിരിക്കുന്നു..ഈണവും ആലാപനവും അതിമധുരതരം.
ഡോ. പണിക്കര്‍, ഈ കടങ്ങളൊക്കെ ഞാന്‍ എങ്ങിനെ വീട്ടിത്തീര്‍ക്കും?
ആദ്യത്തെപാട്ട് പണിക്കര്‍ സാര്‍ പാടിയിട്ട് ഏകദേശം ഒരു വര്‍ഷമാകാന്‍ പോകുന്നു.
നന്ദിയും സ്നേഹവും കടപ്പാടുമെല്ലാം ഹൃദയം നിറയെ ഉണ്ട് സര്‍.

Gopan | ഗോപന്‍ said...

ഗീത ചേച്ചിയുടെ ഗാനവും പണിക്കര്‍ സാറിന്‍റെ ആലാപനവും ആസ്വദിച്ചു.വളരെ നന്നായിരിക്കുന്നു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ !

mayilppeeli said...

വരികളും ഗാനവും വളരെ മനോഹരമായിട്ടുണ്ട്‌.......ആശംസകള്‍....മയില്‍പ്പീലി

അല്ഫോന്‍സക്കുട്ടി said...

നന്നായിരിക്കുന്നു പാട്ടും ഗായകനും. ഗീതേച്ചിയുടെ ശബ്ദത്തിലും പാട്ട് കേള്‍ക്കാന്‍ ഒരാഗ്രഹം.

പൊറാടത്ത് said...

പണിയ്ക്കർ സാറെ.. കിടു.. :)

അഭിലാഷങ്ങള്‍ said...

പണിക്കർ സാർ..

ബ്ലോഗിലെ ഗാനങ്ങൾക്ക് താങ്കൾ ഈണംകൊടുക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അത് ഗാനങ്ങൾ എഴുതുന്നവർക്ക് വളരെ വലിയ ഒരു പ്രചോദനം തന്നെയാണു. താങ്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഇനിയും തുടരണം…

ആദ്യഭാഗത്ത് ബീറ്റ് തുടങ്ങുന്നതിനു മുൻപ് കൊടുത്ത മ്യൂസിക്ക്, ഹെഡ്-സെറ്റിൽ ഒരു ചെവിയിൽ നിന്ന് മറ്റേതിലേക്ക് സഞ്ചരിക്കുന്ന രീതിയിലുള്ള ഒരു എഫക്റ്റ് ഉണ്ടാക്കി. ഗുഡ്ഡേ….

ഗീതടീച്ചറിന്റെ മനോഹരമായ വരികൾക്ക് കൊടുത്ത ഈണം ഇഷ്ടമായെങ്കിലും കുറച്ച് വിമർശിച്ചില്ലേൽ ഉറക്കം വരില്ല. ചുമ്മ…

താങ്കളുടെ ആലാപനത്തെ മാറ്റി ട്യൂൺ മാത്രം ഫിൽട്ടർ ചെയ്തെടുത്താൽ അതിലെ BGM ഉപയോഗിച്ച് മനോഹരമായി പാടാൻ കഴിയുന്നതാണു 1942 A Love Story എന്ന ഹിന്ദി ചിത്രത്തിലെ “മ്മ്മ്മ്മ്…….ഏക്ക് ലഡ്‌ക്കീ കോ ദേഖാ തോ ഐസാ ലഗാ‍ാ.…..” എന്ന ഗാനം, എന്ന് എനിക്ക് ആദ്യകേൾവിയിൽ തന്നെ തോന്നി. പിന്നീട് അത് ട്രൈ ചെയ്തപ്പോ ശരിയാണു എന്ന് തോന്നി. മെയ്ൻ BGM കേൾക്കുമ്പോൾ എനിക്ക് അതാണു ഓർമ്മ വന്നത്….

എന്നിരുന്നാലും, അത് വളരെ മനോഹരം തന്നെയായിരുന്നു. പറഞ്ഞുവന്നത് ആർക്കും സാമ്യം തോന്നാത്ത രീതിയിലുള്ള സംഗീതം ഉണ്ടാക്കുന്നതിൽ ശ്രദ്ധിക്കണം.

പിന്നെ, ആ BGM ഞാനിങ്ങനെ ആസ്വദിച്ച് ആസ്വദിച്ച് കേട്ടോണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയത് നല്ല താളത്തിൽ ശബ്ദമുണ്ടാക്കിയോടുന്ന ഒരു തീവണ്ടിയിലാണു ഞാനിപ്പോ ഇരിക്കുന്നത് എന്നാണു. ബട്ട്, അവസാനഭാഗത്ത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി റെയിൽ‌വേ ക്രോസിൽ വച്ച് ഒരു ഓട്ടോറിക്ഷക്കിടിച്ച ഫീലായിപ്പോയി!!! ഠിം! ന്നും പറഞ്ഞ് സ്വിച്ച് ഓഫ് ചെയ്തപോലെയല്ലതെ ഒരു മയത്തിൽ ട്രയിനിന്റെ ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ കൂടുതൽ നന്നായേനേ…

:-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ നന്ദി

ഹരിശ്രീ അതിലും നന്ദി

പാമരന്‍ ജീ, ഇതു റെകോര്‍ഡ്‌ ചെയ്ത്‌ ട്രാക്കാക്കി അതുതന്നെ ഭൈമിയെ കൊണ്ട്‌ പാടിക്കുവാന്‍ ശ്രമിച്ചതാണ്‌. ഒരു രക്ഷയുമില്ല അടുക്കുന്നില്ല . അവസാനം ദേഷ്യം വന്ന്‌ അതുതന്നെ ഫൈനലാക്കി. പക്ഷെ അപ്പോള്‍ കുറേയേറേ തിരുത്താന്‍ വച്ചിരുന്ന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്‌ അതുപോലെ നിന്നു. [പിന്നെ നന്നാവുന്നതിനൊക്കെ ഒരു പരിധിയില്ലേ? അല്ലെങ്കില്‍ എന്റെ തോണ്ട ഒന്നു മാറ്റി വല്ല യേശുദാസിന്റെയോ -- ഹൊ അതിമോഹം പോട്ടെ അടൂത്തജന്മം ആകാം
പിന്നൊരു കാര്യം ആ കഥയുടെ തീരത്തും ഇതുപോലെ ഭൈമിയേ കൊണ്ടു പാടിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌ . വിജയിച്ചാല്‍ അടുത്തുതന്നെ കേള്‍ക്കാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാപ്പിലാന്‍ ജീ കൊതിപ്പിക്കല്ലേ. സീ ഡി ന്നൊക്കെ കേള്‍ക്കുമ്പോള്‍ നല്ല പാട്ടുകാരുണ്ടെങ്കില്‍ നമുക്കാലോചിക്കാവുന്നതേ ഉള്ളു അല്ലേ?
മാണിക്യം - ഈശ്വരനോടുള്ള പ്രാര്‍ത്ഥനയ്ക്ക്‌ എങ്ങനെ നന്ദി പറയണം എന്നറിയില്ല കൂപ്പുകൈ

ഗീതറ്റീച്ചര്‍, പഴയ ജന്മത്തെ കടമായിരികുമെന്നെ ഞാനതൊന്നു വീട്ടട്ടെ ആദ്യം. ഇതുപോലെ സുന്ദരങ്ങളായ വരികള്‍ കിട്ടിയാല്‍ നോക്കിനില്‍ക്കാന്‍ സാധിക്കുമോ? ഇനിയും എഴുതുക

ഗോപന്‍ ജീ, പാടുമെന്നു കേട്ടു ശരിയാണോ? എങ്കില്‍ അടുത്ത പാട്ടിന്റെ റ്റ്രാക്ക്‌ അയച്ചുതരാം നമുക്ക്‌ അങ്ങനെ ഒരു കൈ നോക്കിയാലോ? (ഗോപന്‍ വരുമ്പോള്‍ പാടിക്കാം എന്ന്‌ പാമരന്‍ ജിയാനെന്നു തോന്നുന്നു അതോ ഇനി വേറേ ആരെങ്കിലും ആണോ എവിടെയോ എഴുതി കണ്ടൂ അതികൊണ്ട്‌ ചോദിച്ചതാ കേട്ടോ ഇനി ആക്കിയതാണെങ്കില്‍ തിരിച്ചെടുത്തിരിക്കുന്നു. ഞാനൊരു റ്റ്യൂബ്‌ ലൈറ്റാണേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മയില്‍പീലി, നന്ദി ആ പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു മൃദു feeling അപ്പൊ ഒരു മൃദുവായ നന്ദി
അല്‍ഫോന്‍സക്കുട്ടി ആദ്യമായാണല്ലൊ കാണുന്നത്‌ അഭിപ്രായത്തിനു നന്ദി. ഗീതറ്റീച്ചര്‍ സമ്മതിക്കുമെങ്കില്‍ നമുക്ക്‌ പാടിക്കാവുന്നതേ ഉള്ളു. ഞാന്‍ റെഡി

പൊറാടത്ത്‌ ജീ നന്ദി

അഭിലാഷങ്ങള്‍, ദീര്‍ഘമായ അഭിപ്രായം സശ്രദ്ധം വായിച്ചു. നന്ദി

ആദ്യം പറഞ്ഞ ആ ഇഫക്റ്റ്‌ അത്‌ സത്യമായും എന്റെ വകയല്ല എന്റെ മകന്‍ കുറച്ചു നാളത്തേക്ക്‌ ഞങ്ങളുടെ കൂടെ ഉണ്ട്‌. അവനായിരുന്നു ആദ്യഭാഗം എഡിറ്റ്‌ ചെയ്തുതന്നത്‌. അത്‌ എങ്ങനാണെന്നു പഠിപ്പിച്ചു തന്നു കഴിഞ്ഞാല്‍ ഞാനും അതുപോലെ ഒക്കെ ചെയാന്‍ ശ്രമിക്കാം. അതില്ലാത്തതിന്റെ കുഴപ്പമാണ്‌ അവസാനം കണ്ടത്‌ -വേറൊരിടത്തു ഞാന്‍ കണ്ടിരുന്നു അവന്‍ മൗസുപയോഗിച്ച്‌ ഒരു വലി വലിച്ച്‌ fade ചെയ്യിക്കുന്നത്‌. പക്ഷെ അതിനു മുമ്പ്‌ അമക്കേണ്ടത്‌ എവിടെ ഒക്കെയാണെന്നു മാത്രം കണ്ടില്ല, അതുകൊണ്ട്‌ അത്‌ പരീക്ഷിച്ചില്ല. അടുത്തതില്‍ അതുണ്ടാവില്ല. സത്യം.


ഞാനൊക്കെ ഈണം ഉണ്ടാക്കുമ്പോള്‍ മറ്റൊന്നിനോട്‌ സാമ്യമുണ്ടാകാതിരിക്കുക എന്നത്‌ നടക്കുമ്പോള്‍ കാലുപയോഗിക്കാതിരിക്കുന്നതു പോലെ എളുപ്പമാണ്‌ എന്നേ പറയുവാന്‍ സാധിക്കൂ. ഈ രാഗം അതുപോലെ പ്രസിദ്ധമാണ്‌ അനേകായിരം ഗാനങ്ങള്‍ ഇതില്‍ തന്നെ ഉണ്ട്‌ അപ്പോള്‍ ഏതിനോടെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ സാമ്യം കണ്ടേക്കാം. പിന്നെ ബീറ്റിന്റെ കാര്യം ഇത്‌ വടക്കെ ഇന്ത്യയില്‍ പോപുലര്‍ ആയ ഒരു ബീറ്റാണ്‌. ഞാന്‍ നോക്കാം ആ പാട്ടില്‍ ഇനി അതുപോലെ തന്നെ ആണോ എന്ന്‌.

എതിരന്‍ വരാത്തതിന്റെ കുറവ്‌ താങ്കള്‍ നികത്തി ഇനി അദ്ദേഹം വരുമ്പോള്‍ കേള്‍ക്കാം ബാക്കിയൊക്കെ :))

ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി. ഇതുപോലെ ഉള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലല്ലേ എനിക്കുള്ള പിഴവിൂകള്‍ കുറച്ചെങ്കിലും മനസ്സിലാകൂ.

എതിരന്‍ കതിരവന്‍ said...

എങ്ങനെ ഒപ്പിച്ചു ആ ബി ജി എം? വച്ചടി വച്ചടി കയറ്റമാണല്ലൊ. ഒരു കമ്പോസറാകാനുള്ള ചുറ്റുപാട് ഒപ്പിച്ചെടുത്തു. റിപീറ്റ് ബീറ്റ്സ് രവീന്ദ്രനൊക്കെ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. (‘സൌപര്‍ണികാമൃത....)‘ അഭിലാഷം പറഞ്ഞതുപോലെ “ഏക് ലഡ്കി കോ...” സാമ്യമുണ്ട്. ഠപ്പേന്ന് നിന്നും പോയി.

പാട്ട് ഇനിയും നന്നാക്കാമായിരുന്നു എന്നു തോന്നി, പ്രാക്റ്റീസു കൊണ്ട്. ധിറുതി പിടിച്ചോ? (ആദ്യത്തെ ‘മോ’ തന്നെ ഓര്‍ക്കെസ്ട്ര ശ്രുതിയ്ക്കൊപ്പമായിരുന്നോ?)
ഒറ്റയടിയ്ക്ക് മുഴുവന്‍ പാട്ടും റെക്കോര്‍ഡ് ചെയ്യുന്നത് എളുപ്പമല്ല. വന്‍പന്മാര്‍ മാത്രമേയുള്ളത്രേ ഇക്കാലത്ത് ഇങ്ങനെ ചെയ്യുന്നത്. പുതിയവരുടെ ഒക്കെ പീസ് ബൈ പീസായിട്ടാണത്രെ റെക്കോര്‍ഡിങ്.


എതായാലും ഗീതഗീതികള്‍‍ക്ക് ഇതു കേട്ട് പെരുത്ത് സന്തോഷം വന്നത് മനസ്സിലാക്കാം. സ്വന്തം വരികള്‍ മനോഹരമായി ഓര്‍കെസ്ട്ര സഹിതം പാട്ടായി കേള്‍ക്കുമ്പോള്‍ ആരും ത്രില്ലടിച്ചു പോകും.‍

സൈബര്‍പ്പാട്ടുകള്‍ കീ ജേയ്!
(“സൈബര്‍ണ്ണികാമൃത വീചികള്‍“?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എതിരന്‍ ജിയെ കണ്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുകയായിരുന്നു.
പഠിക്കുവാന്‍ ബോംബെയില്‍ പോയിരുന്നിടത്ത്‌ ഒരു ഷോൂമില്‍ ഒരു KORG കണ്ടു അവനെ കൂടി ഇങ്ങു കൊണ്ടു പോന്നു. അതിലുള്ള വേലത്തരങ്ങള്‍ പഠിച്ചു പരീക്ഷിക്കുന്നതല്ലേ.
പക്ഷെ പ്രായം വളരെകൂടിപ്പോയോന്നൊരു സംശയം. കുറച്ചു കൂടി ചെറുപ്പത്തില്‍ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. അത്രയും functions പഠിക്കുവാനും വേണ്ട രീതിയില്‍ ഉപയോഗിക്കുവാനും തലച്ചോര്‍ തന്നെ മതിയാകുന്നില്ല.
ചിലതൊക്കെ മകന്‍ കാണിച്ചു തന്നിട്ടും തലയില്‍ കയറുന്നില്ല - അതിനും കുറെ കാലം പിടിക്കും എന്നു തോന്നുന്നു ഏതായാലും നിങ്ങളെ ഒക്കെ ഇനിയും ശല്യപ്പെടുത്തുവാന്‍ ഈ സൈബര്‍ണ്ണവീചികളുണ്ടാകും

ഗീത said...

“സ്വന്തം വരികള്‍ മനോഹരമായി ഓര്‍കെസ്ട്ര സഹിതം പാട്ടായി കേള്‍ക്കുമ്പോള്‍ ആരും ത്രില്ലടിച്ചു പോകും.”

സത്യം എതിരന്‍ ജീ. ഒരു ജീവിതാഭിലാഷം തന്നെ ആയിരുന്നു അത്. ഈ ബൂലോകത്ത് എത്തിയപ്പോള്‍ ആ ആഗ്രഹം സഫലമായി. ഇന്‍ഡ്യാ ഹെറിറ്റേജ് തന്നെയാണ് കൂടുതല്‍ തവണയും ആ ആഗ്രഹം സഫലമാക്കി തന്നത്. (ഭൈമിയെക്കൊണ്ടു പാടിക്കാനുദ്ദേശിച്ചതു കൊണ്ടാവും ഫീമെയില്‍ വേര്‍ഷന്‍ ആണ് പാടിയിരിക്കുന്നത്). നന്ദി എന്നുമാത്രം പറഞ്ഞാല്‍ തീരുന്നതല്ല ആ കടപ്പാട്.

എതിരന്‍ മാഷിന്റെ ആ ട്യൂട്ടോറിയത്സ് എന്നും നന്ദിയോടെ സ്മരിക്കുന്നു. അതിലൂടെ എത്രയോ പാഠങ്ങള്‍ ഞാന്‍ പഠിച്ചു. എതിരന്‍ മാഷിനും നന്ദി.

Typist | എഴുത്തുകാരി said...

വളരെ മനോഹരമായിരിക്കുന്നു.

ബൈജു (Baiju) said...

പണിയ്ക്കര്‍ സാര്‍ അഭിനന്ദനങ്ങള്‍, ഓടേണ്ട കാര്യമൊന്നുമില്ല..നന്നായിട്ടുണ്ട്.....ഗീതേച്ചിയുടെ മനോഹരമായ വരികള്‍ നേരത്തേ കണ്ട് ഇഷ്ടപ്പെട്ടതായിരുന്നു.

ഇരുവര്‍ക്കും ആശംസകള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ റ്റൈപിസ്റ്റ്‌, നല്ല വാക്കുകള്‍ക്ക്‌ നന്ദി

ബൈജു മാഷേ നന്ദി

രണ്ടുപേരോടും; ഒന്നുരണ്ടെണ്ണം കൂടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. യേശുദാസിന്റെ ഒക്കെ പാട്ടുകേട്ടു കഴിഞ്ഞ്‌, പായസം കുടിച്ചിട്ട്‌ അച്ചാര്‍ തൊട്ടുനക്കുന്നതുപോലെ ഇവയും ഇടയ്ക്കിടയ്ക്ക്‌ തൊട്ടുനോക്കാം.

കുട്ടന്‍ ഗോപുരത്തിങ്കലിന്റെ ഒരു ഗാനം ചെയ്തു വച്ചു അദ്ദേഹത്തിന്റെ അനുവാദം കിട്ടിയിട്ട്‌ പബ്ലിഷ്‌ ചെയ്യാം എന്നു വിചാരിച്ച്‌ ഡ്രാഫ്റ്റാക്കിയിട്ടുണ്ട്‌
ചുരുക്കത്തില്‍ നിങ്ങളെ ഒന്നും വെറുതേ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നര്‍ത്ഥം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാട്ട് വളരെ നല്ല നിലവാരം പുലര്‍ത്തി.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

നിരക്ഷരൻ said...

കേട്ടങ്ങിനെ ഇരുന്നു. ഓണമൊക്കെയല്ലേ ? പുതിയ ഓണപ്പാട്ടൊന്നും യു.കെ.യില്‍ കിട്ടാനില്ല.ആ കുറവ് മോഹനഗാനങ്ങള്‍ കേട്ട് പരിഹരിച്ചു.

പണിക്കര്‍ സാറിനും ഗീതേച്ചിക്കും അഭിനന്ദനങ്ങള്‍.
വരാനിത്തിരി വൈകിയതില്‍ ക്ഷമിക്കണം. പാമരന്‍ തന്ന ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്.

Anonymous said...

ഞാന്‍ ഗീത ടീച്ചറുടെ ഒരു പാട്ടിന്റെ പണിപ്പുരയിലാണെന്നു കാനഡായിലെ മാണിക്യത്തിനൊട് പറഞ്ഞപ്പോ‍ള്‍, അവര്‍ പറഞ്ഞു ഇങ്ങിനെ പണിക്കര്‍ സാര്‍ പാടിയിട്ടുണ്ട്ന്ന്.
കേട്ടു, ആസ്വദിച്ചു.
മനോഹരമായിരിക്കുന്നു.
i was after geetha teacher for some time seeking permission to record this and pulish in youtube, but she was keeping quite.
this morning she turned up and asked me to upload.
but unfortunately my editing suite is closed being sunday.
little more work is there.
but as long as you hv done this, i think i dont hv to be hurry publshing that.
you hv done a wonderful job.
i shall be seeking your advice in the areas of uploading.
i am not an expert in uploading.
but i can produce it as i hv a full fledged studio.
wish u all success.

regards
jp @ trichur

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജെ പി ചേട്ടന്‍ എന്നെ ഇങ്ങനെ സാറെന്നൊന്നും ചേര്‍ത്തു പറയാതിരിക്കുന്നതല്ലെ ഭംഗി.
വെറുതേ പണിക്കരെന്നു പറഞ്ഞാല്‍ മതി.

ചേട്ടന്റെ പാട്ടു കേള്‍ക്കുവാന്‍ കാത്തിരിക്കുന്നു.

 
copyright rests with Dr.N.S.Panicker (panickerns@gmail.com)