Sunday, September 14, 2008

പൂത്താലം കയ്യിലേന്തി -ഓണപാട്ട്‌

ഗീതഗീതികള്‍ ഓണത്തിനു വേണ്ടി ഒരു പാട്ട്‌ അയച്ചു തന്നിരുന്നു. എന്നാല്‍ സാവകാശം കിട്ടാഞ്ഞതിനാല്‍ ഇതുവരെ സാധിച്ചില്ല. ഇന്ന്‌ ഞായറാഴ്ച ഒരിരുപ്പിരുന്നു. ഭൈമി പറ്റില്ല എന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌ പാടിച്ചു. നാലു വരികള്‍.

ഈണമൊന്നും ശരിയായില്ല അതുകൊണ്ട്‌ വാദ്യം അങ്ങു മുകളിലാക്കി/ ചതയം മൂന്നാം ഓണം തന്നെ അല്ലെ താമസിച്ചില്ലല്ലൊ.

ഗീത ടീച്ചര്‍ ക്ഷമിക്കുമല്ലൊ
ബാക്കിയുള്ളവര്‍ സഹിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട്‌.
വരികള്‍

പൂത്താലം കയ്യിലേന്തി
ചിങ്ങം വന്നെത്തി
പൊന്നോണപ്പുടവയുമായി
ഓണനിലാവെത്തി
തുമ്പപ്പൂവേ തുമ്പിപ്പെണ്ണേ
ഓണം വന്നെത്തി ഓണം വന്നെത്തി

മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി
മലനാടണിഞ്ഞൊരുങ്ങുന്നൂ
പൂവായ പൂവെല്ലാം പൂവിളികേട്ടുണരുകയായ്‌
നാടായ നാട്ടിലാകെ മാവേലിപ്പാട്ടുണരുകയായ്‌ (പൂത്താലം--

14 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

`ഗീതഗീതികള്‍ ഓണത്തിനു വേണ്ടി ഒരു പാട്ട്‌ അയച്ചു തന്നിരുന്നു. എന്നാല്‍ സാവകാശം കിട്ടാഞ്ഞതിനാല്‍ ഇതുവരെ സാധിച്ചില്ല. ഇന്ന്‌ ഞായറാഴ്ച ഒരിരുപ്പിരുന്നു. ഭൈമി പറ്റില്ല എന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌ പാടിച്ചു. നാലു വരികള്‍.

ജിജ സുബ്രഹ്മണ്യൻ said...

ഓണസദ്യ കഴിഞ്ഞ് പാലട പ്രഥമന്‍ കഴിച്ച സുഖം !!

Kiranz..!! said...

ഓർക്കസ്ട്രേഷൻ കൂടിപ്പോയി..ഹയ്..ഹയ്..!
ഓർക്കസ്ട്രക്കുള്ള മൈക്കിൽ കൂടി ചേച്ച്യേ പാടിപ്പിച്ചതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു.വോക്കൽ കുറഞ്ഞു പോയി.

വോക്കൽ തൊഴിലാളിസഖ്യം കീ...!

ബൈദവേ ഓർക്കസ്ട്രേഷനും കൊട്ടും മെച്ചപ്പെട്ടു..!

വേണു venu said...

മാഷേ, പാട്ടു കേട്ടു. റെക്കോര്‍ഡിങ്ങില്‍ കുഴപ്പങ്ങളുണ്ട്. വരികളറിയാവുന്നതിനാല്‍ മാത്രം ചില ഇടങ്ങളില്‍ സുഖിച്ചെങ്കിലും, ആകെ ഒരു ആനക്കുറവ് അനുഭവപ്പെട്ടു.
കിരണ്‍സ് പറഞ്ഞ കൊട്ടും ഒര്‍ക്കെസ്റ്റ്രേഷനും പാട്ടിനെ തോല്പിച്ചതായി എനിക്കു തോന്നി.!

smitha adharsh said...

നന്നായിരിക്കുന്നു..എനിക്കിഷ്ടായി..

പാമരന്‍ said...

വാദ്യം ശബ്ദത്തിനെ മുക്കിക്കളഞ്ഞതൊഴിച്ചാല്‍ ബഹുകേമമായി! ഗീതേച്ചിക്കും പണിക്കര്‍സാറിനും ഗായികയ്ക്കും അഭിനന്ദനങ്ങള്‍..

ഈ ഓണസമ്മാനത്തിനു നന്ദി!

ഗീത said...

എനിക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ അയച്ചു തന്നതില്‍ വേര്‍ഡ്സ് ക്ലിയര്‍ ആയി കേള്‍ക്കാം. പക്ഷേ ഇത് എനിക്ക് ഒന്നും കൂടി ഇഷ്ടായി...... വരികള്‍ ചിലേടങ്ങളില്‍ മുങ്ങിപ്പോയെങ്കിലും വളരെ വളരെ ഇഷ്ടമായി.....
ഡോക്ടര്‍, ഒരായിരം നന്ദി. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണേ.ഭൈമിയും ക്ഷമിക്കണേ.
എന്നാലും മുഴുവന്‍ പാട്ടും പാടികേള്‍ക്കാന്‍ കൊതിയാവുന്നു...
സമയം കിട്ടുമ്പോലെ എപ്പോഴെങ്കിലും മതി ഡോക്ടര്‍.ഒരു ധൃതിയുമില്ല.
എന്നെങ്കിലും എന്നെങ്കിലും......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പച്ചക്കാന്താരീ, എന്റെ ഭൈമിയുടെ വക നന്ദി , ഇത്ര പെട്ടെന്നുള്ള കമന്റിന്‌ പ്രത്യേകിച്ച്‌. ആദ്യത്തെ പാട്ടൊന്നു മാറ്റി കേട്ടൊ.

കിരന്‍സ്‌,
വേണൂജീ,
പാമരന്‍ ജി,
സ്മിത
പാട്ടൊന്നും പറഞ്ഞു കൊടുക്കാനുള്ള സാവകാശം ഉണ്ടായില്ല. പിന്നെ എനിക്കു തന്നെ ആ ഈണം തൊണ്ടയില്‍ നിന്നു വരുന്നും ഇല്ല. അതുകൊണ്ട്‌ അത്‌ വായിച്ചങ്ങു റെകോഡ്‌ ചെയ്തു, അതു കേട്ടു പാടിക്കൊള്ളാന്‍ പറഞ്ഞു. പുള്ളീക്കാരിയ്ക്കും ഈണം മുഴുവന്‍ മനസ്സിലാകുന്നതിനു മുമ്പേ, ചതയമെങ്കില്‍ ചതയത്തിനെങ്കിലും ഇട്ടില്ലെങ്കില്‍ ഗീത റ്റീച്ചര്‍ക്കെന്തു തോന്നും എന്നു വിചാരിച്ച്‌ അന്നേരത്തേക്ക്‌ ഒപ്പിച്ചതാണ്‌. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം ഈണം പലയിടത്തും പാളുന്നതുകൊണ്ടും ശ്രുതി ശരിയാവാഞ്ഞതുമൊണ്ടും കൂട്ടത്തില്‍ വായിച്ച ട്രാക്ക്‌ അതുപോലെ തന്നെ നിലനിര്‍ത്തി. ആരെങ്കിലും നന്നായി പാടൂമെങ്കില്‍ അതിന്റെ റ്റ്രാക്ക്‌ ഞാന്‍ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാം കഴിഞ്ഞ തവണ അങ്ങനെ ഒരു റ്റ്രാക്ക്‌ പോസ്റ്റിയിട്ട്‌ ആരു തിരിഞ്ഞുപോലും നോക്കിയില്ല :)

എല്ലാവര്‍ക്കും നന്ദി
ഗീത റ്റീച്ചര്‍ക്ക്‌ നന്ദിയില്ല :))

പൊറാടത്ത് said...

പണിയ്ക്കർ സാറേ.. വോക്കൽ കേൾക്കുന്നേയില്ല. ചേച്ചിയുടെ ശബ്ദത്തിനെ മുക്കിക്കളഞ്ഞു...ഓർക്കസ്റ്റ്ര നന്നായിട്ടുണ്ട്.

കിരൺസേ.. ഞാനും മുദ്രാവാക്യം വിളിയ്ക്കാൻ കൂടാം..വോക്കൽ തൊഴിലാളിസഖ്യം കീ...!

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

ഗായിക ടൂ‍ണ്‍ ഏറ്റെടുത്തിട്ടുണ്ട് നന്നായി. പക്ഷെ ഓറ്ക്കെസ്ട്ര മുക്കിക്കലഞ്ഞു.
സര്‍, പാട്ടിന്റെ അതേ ട്യൂണ്‍ ഫ്ലൂടോ വയല്ിനോ പിയാനോയൊ പിന്തുടരുക പതിവില്ല. താളത്തിനുള്ള തബലയോ മൃദംഗമോ മാത്രമല്ലെ സാധാരണ? ദെവരാജന്‍ ചില പാട്ടുകളില്‍ നേരിയ വയലിന്‍ കൊടുത്തിട്ടുണ്ട് (“സ്വര്‍ണ്ണത്താമരയിതളിലുറങ്ങും....). രവീന്ദ്രന്‍ കുറച്ചുകൂടെ പ്രകടമായി വയലിന്‍ കൊടുക്കാറുണ്ട്. പക്ഷെ ഇതൊന്നും പാട്ടിന്റെ ട്യ്യൂണില്‍ ആയിരിക്കില്ലല്ലൊ. ഇവിടെ പാട്ട് അതേപടി ഓര്‍ക്കെസ്ട്ര പിന്തുടര്‍ന്നതു കൊണ്ട് വോക്കല്‍ കേള്‍ക്കാന്‍ വയ്യ. ധിറുതി കൂടിപ്പോയി എന്ന മുന്‍ കൂര്‍ ജാമ്യം എടുത്തത് നനായി.

പെട്ടെന്ന് ഒരു ചോദ്യം (ഈയിടെയായി ക്വിസ് മൂഡിലാണ്). ഇടയ്ക്കയും മൃദംഗവും മാറി മാറി താളമിടുന്ന പ്രസിദ്ധ മലയാളം പാട്ട് ഏത്? ഫ്ലൂട് സ്വല്‍പ്പം ഉണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എതിരന്‍ ജീ,

ആദ്യത്തെ കമന്റില്‍ പറഞ്ഞതുപോലെ പാട്ടിന്റെ ശ്രുതി പലയിടത്തും പോയിരുന്നു , അതു കേള്‍ക്കണ്ടാ എന്നു മനഃപൂര്‍വംവിചാരിച്ചതുകൊണ്ടാണ്‌ ഈണം പഠിപ്പിക്കാനിട്ട റ്റ്രാക്‌ അതുപോലെ നിലനിര്‍ത്തിയത്‌.


ക്വിസ്‌ ഒന്നും എന്നോട്‌ ചോദിക്കല്ലെ. അതിന്‌ വിവരമുള്ള ആരെങ്കിലും ഉത്തരം തരും.

ആ പാട്ട്‌ മുഴുവനും ആക്കിയിട്ട്‌ ഒന്നുകൂടി ചെയ്യണം എന്നുണ്ട്‌ അപ്പോള്‍ ശ്രദ്ധിക്കാം നന്ദി

grkaviyoor said...

while recording the back ground music
should be less you can make now also OK if you have the original track with you by editing that it can be corrected and please re post it sir
you are doing good thinks may almighty bless you

grkaviyoor said...

while recording the back ground music
should be less you can make now also OK if you have the original track with you by editing that it can be corrected and please re post it sir
you are doing good thinks may almighty bless you

 
copyright rests with Dr.N.S.Panicker (panickerns@gmail.com)