Sunday, February 17, 2008

ശബരിപീഠം ലക്ഷ്യമാക്കി

ശ്രീ ‌ എഴുതിയ
"ശബരിപീഠം ലക്ഷ്യമാക്കി " എന്നു തുടങ്ങുന്ന ഗാനം അന്നു പാടുവാന്‍ വിചാരിച്ചപ്പോള്‍ അപ്പു പറഞ്ഞു അത്‌ ശ്രീ തന്നെ പാടട്ടെ എന്ന്‌ ഞാനും വിചാരിച്ചു ശ്രീ തന്നെ പാടട്ടെ എന്ന്‌. പക്ഷെ ശ്രീ പാടുന്നില്ല - അതുകൊണ്ട്‌ ഞാന്‍ തന്നെ അങ്ങു പാടി
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍‌ നാവിലേറ്റി

പതിനെട്ടാം പടിചവിട്ടാന്‍‌ വരുന്നൂ ഞങ്ങള്‍‌…

മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി

മലമുകളില്‍‌ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാഎരുമേലി പേട്ട തുള്ളി പമ്പയാറില്‍‌ കുളി കഴിഞ്ഞ്

നിന്‍‌ ദിവ്യ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ…

നിന്‍‌ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി

പുണ്യമലയേറി ഞങ്ങള്‍‌ വരുന്നയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാമകരമഞ്ഞില്‍‌ മൂടി നില്‍‌ക്കും കാനനത്തിനുള്ളിലൂടെ

ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍‌…

ദര്‍‌ശനത്തിന്‍‌ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്

മോക്ഷമാര്‍‌ഗ്ഗം നല്‍‌കിടേണേ സ്വാമി അയ്യപ്പാ…

സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ

14 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ശ്രീ ‌ എഴുതിയ
"ശബരിപീഠം ലക്ഷ്യമാക്കി " എന്നു തുടങ്ങുന്ന ഗാനം അന്നു പാടുവാന്‍ വിചാരിച്ചപ്പോള്‍ അപ്പു പറഞ്ഞു അത്‌ ശ്രീ തന്നെ പാടട്ടെ എന്ന്‌ ഞാനും വിചാരിച്ചു ശ്രീ തന്നെ പാടട്ടെ എന്ന്‌. പക്ഷെ ശ്രീ പാടുന്നില്ല - അതുകൊണ്ട്‌ ഞാന്‍ തന്നെ അങ്ങു പാടി

ശ്രീ said...

വളരെ വളരെ നന്ദി, പണിക്കര്‍ സാര്‍.
:)

സതീര്‍ത്ഥ്യന്‍ said...

നന്നായിരിക്കുന്നു പണിക്കര്‍ സാര്‍... :-)

ഓ.ടോ: ഒരു ചെറിയ അഭ്യര്‍ത്ഥന നടത്തട്ടെ..!
എന്റെ ഒരുതാരാട്ടുപാട്ട് ഒന്നു ഇതുപോലെ പാടിത്തരാമോ? :-)
www.entetheeram.blogspot.com

നിരക്ഷരന്‍ said...

പണിക്കര്‍ സാര്‍ നന്നായിരിക്കുന്നു. ശ്രീക്കും, സാറിനും അഭിനന്ദനങ്ങള്‍. ഓര്‍ക്കസ്ട്ര ആരാണെന്ന് പറഞ്ഞില്ലല്ലോ ? അതും സാറ് തന്നെയാണോ ചെയ്തത് ?

ഉപാസന | Upasana said...

ഇഷ്ടമായ് ഹെറിറ്റേജ്

ശ്രീ അങ്ങിനെ നീയും ഒരു ഗാനരചയിതാവായി
കൊട് കൈ
:)
ഉപാസന

ഗീതാഗീതികള്‍ said...

പണിക്കര്‍ സാര്‍, ശ്രീ, അതീവ മധുരമായ അയ്യപ്പഭക്തിഗീതം!
ഇതു ഞങ്ങള്‍ ഭജനയ്ക്കു പാടാന്‍ വേണ്ടി എടുക്കും കേട്ടോ.
ശ്രീ, ഒരഭ്യര്‍ത്ഥനയുണ്ട്....
ഇനിയൊരു ഗണപതിഗീതം എഴുതണം.
പണിക്കര്‍ സാര്‍ അതുപാടി പോസ്റ്റ് ചെയ്യണം.....
അയ്യപ്പസ്വാമി രണ്ടാളേയും കനിഞ്ഞനുഗ്രഹിക്കട്ടേ.

സാരംഗി said...

ഭക്തിഗാനം അസ്സലായിരിക്കുന്നു. ശ്രീയ്ക്കും പണിക്കര്‍ സാറിനും അഭിനന്ദനങ്ങള്‍.

വേണു venu said...

ഭക്തി
സാന്ദ്രമായ വരികളും ശബ്ദവും.ഭക്തി മുക്തിദായകം.പണിക്കരു സാറിനും ശ്രീയ്ക്കും സ്വാമി ശരണം ആശംസകള്‍.:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ശ്രീ,
നല്ല വരികള്‍ തന്നതിന്‌ ആദ്യമേ നന്ദി അങ്ങോട്ടു പറയട്ടെ. ഇനിയും ഇതുപോലെയുള്ള ഭജനകള്‍ പ്രതീക്ഷിക്കുന്നു

സതീര്‍ത്ഥ്യന്‍ ജീ, നന്ദി. താങ്കളുടെ ആ താരാട്ട്‌ എനിക്കു ഒത്ത വിധത്തില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നിരക്ഷരന്‍ ജീ,

നന്ദി. കീബോര്‍ഡ്‌ വായിച്ചത്‌ ഞാന്‍ തന്നെ - അതുപിന്നെ കേട്ടാല്‍ മനസ്സിലാക്കിക്കൂടേ :):)? തബല ഒരു ട്രാക്ക്‌ കയ്യിലുണ്ടായിരുന്നത്‌ മിക്സ്‌ ചെയ്തു

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഉപാസന നന്ദി.

ഗീതാഗീതികള്‍, നന്ദി. ഗണേശസ്തുതി വരട്ടെ നോക്കാം.

സാരംഗി - നന്ദി
വേണുജീ നന്ദി

Baiju said...

ശ്രീ & പണിക്കര്‍ സാര്‍, അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഉദ്യമം, എന്നെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു നയിച്ചു. വീട്ടില്‍ എല്ലവരുമൊരുമിച്ചു സന്ധ്യാനാമം ജപിച്ചിരുന്ന ആ നാളുകള്‍ ഓര്‍മ്മയില്‍ വന്നു. "ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ", എന്നാണല്ലോ, ആ സുഗന്ധം അനുഭവിപ്പിച്ചതിനു നന്ദി.

-ബൈജു

ശ്രീ said...
This comment has been removed by the author.
ശ്രീ said...

പണിയ്ക്കര്‍ സാര്‍, ഗീതേച്ചീ...
നന്നായി എഴുതാനൊന്നുമറിയില്ലെങ്കിലും ഒരു ഗണപതി കീര്‍ത്തനം എഴുതി നോക്കി. (ഗണേശ സ്തുതികളില്‍ വേണ്ടുന്ന ചില അത്യാവശ്യ ‘സംഗതികള്‍’ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്)

ഗണേശ സ്തുതി

പഴവങ്ങാടിയില്‍ വാഴും ദേവാ ഗജമുഖ ഭഗവാനേ
ദര്‍ശനപുണ്യം നല്‍കീ ഞങ്ങള്‍ക്കഭയം നല്‍കണമേ…
അവിലും മലരും പഴവും നിന്‍ തിരു നടയില്‍ നേദിയ്ക്കാം
ഓം ശിവ നന്ദനാ ഉണ്ണി ഗണേശാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)

വിഘ്നേശ്വരനേ വിശ്വവിരാജിത ഗണപതി ഭഗവാനേ
നിന്‍ തിരു നാമം ചൊല്ലീ ദിനവും നിന്നെ പൂജിയ്ക്കാം…
പാലമൃതേകാം പാല്‍പ്പായസവും പതിവായ് നേദിയ്ക്കാം
ഓം ഗണനായക പാര്‍വ്വതിപുത്രാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)

നിന്‍ ചേവടിയില്‍ തേങ്ങയുടയ്ക്കാം പൂജകള്‍ ചെയ്തീടാം
വിഘ്നമകറ്റീ മോക്ഷം നല്‍കുക ചുണ്ടെലി വാഹനനേ…
ആശ്രിതവത്സലാ പ്രണവ സ്വരൂപാ പരമേശ്വരസുതനേ
ഓംകാരാത്മക കോമളരൂപാ ഗണപതി ഭഗവാനേ…(പഴവങ്ങാടിയില്‍)

 
copyright rests with Dr.N.S.Panicker (panickerns@gmail.com)