Wednesday, February 13, 2008

വിരഹാര്‍ത്തനായ്‌

ഗീതാഗീതികള്‍ എന്ന ബ്ലോഗിലെ
വിരഹാര്‍ത്തനായ്‌ എന്ന കവിത ഒന്നാലപിച്ചുനോക്കിയതാണ്‌.വക്കാരി പറയുന്നതുപോലെ എന്നെ തല്ലരുത്‌ ഒന്നു നോക്കിപേടിപ്പിച്ചാല്‍ മതിയാകുംരാവേറെയായല്ലോ രാപ്പാടീ
രാപ്പാട്ടു പാടാത്തതെന്തേ
രാഗാര്‍ദ്രഭാവത്തില്‍ പ്രേമാര്‍ദ്രലോലനായ്‌
രാപ്പാട്ടു പാടാത്തതെന്തേ - രാപ്പാടീ...
*** *** ***
നീയും വിരഹാര്‍ത്തനോ- ഈ രാവില്‍നിന്‍ കൂടു ശൂന്യമെന്നോ
പ്രണയ കലഹത്തിന്‍ പരിഭവമൊഴിയാത
െപെണ്‍കിളി പറന്നുപോയോ -
കിളിയേ-പാട്ടു മറന്നു പോയോ?
*** *** ***
രാവും കൊഴിയുന്നിതാ- ചന്ദ്രികതൂകും യാമങ്ങളും
വിരഹത്തിന്‍ ചൂടില്‍ തളര്‍‍ന്നു മയങ്ങിയോ
വ്യര്‍ത്ഥസ്വപ്നങ്ങളുമായ്‌ -
കിളിയേ-പാട്ടു മറന്നുപോയോ?

രചന: കെ.സി. ഗീത.

22 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഗീതാഗീതികള്‍ എന്ന ബ്ലോഗിലെ
വിരഹാര്‍ത്തനായ്‌ എന്ന കവിത ഒന്നാലപിച്ചുനോക്കിയതാണ്‌.

വക്കാരി പറയുന്നതുപോലെ എന്നെ തല്ലരുത്‌ ഒന്നു നോക്കിപേടിപ്പിച്ചാല്‍ മതിയാകും

ശ്രീ said...

കൊള്ളാം.
ഗീതേച്ചിയ്ക്കും പണിയ്ക്കര്‍ സാറിനും ആശംസകള്‍!
:)

അപ്പു said...

കവിതയും ട്യൂണും ആലാപനവും ഒന്നുപോലെ സുന്ദരം. നന്നായിട്ടുണ്ട് പണിക്കര്‍ സാറേ.

ഓ.ടോ:പണിക്കര്‍ സാറിനിത്ര ചെറുപ്പമായ ശബ്ദമാണെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോ ഒരു കാര്യം ഉറപ്പായി പണിക്കര്‍ സാര്‍ ഒരു പയ്യനാണെന്ന്.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ അപ്പൂ,
പണിക്കരിലും 'പ'യുണ്ട്‌, പയ്യനിലും 'പ'യുണ്ട്‌ പക്ഷെ പ്രായത്തില്‍ 'പ്ര' യാണ്‌ 'പ' യല്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ അപ്പൂ,
ഒരു കാര്യം പറയുവാന്‍ വിട്ടു, ശ്രീയുടെ ഗാനം (ശ്രീ സമ്മതിക്കാത്തതുകൊണ്ട്‌) ഹരിശ്രീയെകൊണ്ടെങ്കിലും പാടിക്കുവാന്‍ സാധിക്കുമോ എന്നൊരു മെയില്‍ അയച്ചതിന്‌ ഇത്രനാളായിട്ടും മറുപടി കിട്ടിയില്ല

സാരംഗി said...

വരികളിലെ ഭാവം ആലാപനത്തിലും ശരിയായിച്ചേര്‍ന്നിട്ടുണ്ട്..ഭംഗിയായിരിയ്ക്കുന്നു. പണിക്കര്‍ സാറിനും ഗീതാഗീതികള്‍ക്കും അഭിനന്ദനങ്ങള്‍.

Umesh::ഉമേഷ് said...

എന്നാലും വാലന്റൈന്‍സ് ഡേയില്‍ വിരഹാര്‍ത്തമായ പാട്ടു പാടണ്ടായിരുന്നു. :)

വേണു venu said...

ഇതു് സരസ്വതീ യാമത്തിലെ ആലാപനം തന്നെ.
പണിക്കരു സാറേ, പ്രായത്തിലും ‍ ഒരു പ, ഒളിച്ചിരിക്കുന്നു.
പണിക്കര്‍ സാറിനും ഗീതാഗീതികള്‍ക്കും അഭിനന്ദനങ്ങള്‍.:)

ഗീതാഗീതികള്‍ said...

ഇന്‍ഡ്യ്യാഹെറിറ്റേജ്, അപ്പു പറഞ്ഞകാര്യം പാട്ട് ആദ്യം കേട്ടപ്പോള്‍ തന്നെ തോന്നിയതാണ്.വളരെ young and clear voice ആണ്. സത്യം പറഞ്ഞാല്‍ ഇത് പണിക്കര്‍ സാര്‍ തന്നെയാണോ പാടിയിരിക്കുന്നത് എന്ന് ഒരുവേള സംശയിക്കുകയും ചെയ്തു. ഇതിനുമുന്‍പ് പാടിയ വാണീമണീ... എന്ന ഗാനം കേട്ടപ്പോള്‍ ശബ്ദമാധുര്യം ഇത്ര വ്യക്തമായി മനസ്സിലായില്ലായിരുന്നു.(പണ്ട് ഞാന്‍ ഒരു വിഷ് തന്നത് അതിക്രമമായിപ്പോയി എന്ന് ഇനി പറയില്ലല്ലോ)

ആലാപനവും നല്‍കിയ ട്യൂണും ഏറെ ഇഷ്ടപ്പെട്ടു‍.

ശ്രീ, അപ്പു, സാരംഗി, വേണു, ഗാനം ആസ്വദിച്ചതിനും നല്ലവാക്കുകള്‍ക്കും വളരെയധികം നന്ദി.
ഉമേഷ്, ക്ഷമിക്കുക.

കാര്‍വര്‍ണം said...

ച്ചായ് ച്ചായ് മോശം തീരെ മോശം

(അസൂയേടെ മരുന്നു കൈവശമുള്ളവര്‍ കുറച്ച് തരുമോ. ഈയിടെ വളരെ കൂടുതലായിരിക്കുന്ന്.)

:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഉമേഷ്‌ ജീ
ഞാന്‍ ഇന്നലെ പാടിയതല്ലേ, അമേരിക്കയില്‍ അത്‌ ഇന്നായിപോയത്‌ എന്റെ കുറ്റമാണോ
ഈ ഭൂമിയുടെ കറക്കം കൊണ്ടുള്ള ഓരോ കുഴപ്പമേ :)

ഗീതാഗീതികള്‍ നമ്മുടെ കുഴപ്പമല്ല ക്ഷമചോദിക്കേണ്ടത്‌ ഭൂമി നമ്മോടാണ്‌ ഹ ഹ ഹ:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

വേണൂജീ,

പ്രൊഫൈ ലിലെ പടം മാറ്റിയോ?

ആദ്യത്തേതായിരുന്നു എനിക്കിഷ്ടം അതു താങ്കളെ കാണുന്ന ഒരു പ്രതീതി ഉണ്ടാക്കിയിരുന്നു.
നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

കാര്‍വര്‍ണ്ണം ചായ മോശം എന്നാണോ പറഞ്ഞത്‌? ഹി ഹി ഹി :)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

സാരംഗീ, ഇതെന്താ എല്ലാവരും പ്രൊഫൈ ലില്‍ പടം മാറ്റുന്ന തിരക്കിലാണോ?

ഇനി ഞാനും മാറ്റണോ?

കാണാനില്ലായിരുന്നല്ലൊ കുറേ നാള്‍ ഇവിടെങ്ങും.

എതിരന്‍ കതിരവന്‍ said...

ഇന്‍ഡ്യാ ഹെരിറ്റേജു സാറേ
ഇനിയും പാട്ടു പാടിത്തരണേ
രാപ്പാടി തന്‍ സ്വരം കോമളകണ്ഠത്തിന്‍
രോമാഞ്ചമായ്ത്തീരണേ-എന്നും
രാഗാര്‍ദ്രമായ്ത്തീരണേ.

രാപ്പാടി പോയുറങ്ങട്ടെ, നിലാവിന്റെ
രാമച്ചഗന്ധവും മാഞ്ഞിടട്ടെ
രാവില്‍‍ പണിക്കരു സാറിന്‍ രസാന്വിത
രാഗസുധ കിനിഞ്ഞോട്ടെ.


ഇതും ‘ഭീം പലാ‍സ‘യില്‍ പാടാം.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ എതിരന്‍ ജീ

അപ്പോള്‍ കവിതക്ക്‌ കവിതയും ഉണ്ട്‌ അല്ലേ.
ഇതെന്തോന്ന്‌ ഈ ഭീം പലാസ്‌?

അനംഗാരി said...

പണിക്കര്‍ സാറെ,
ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍,ഈ പാട്ടൊക്കെ പാടുന്ന ആളാണൊ ഇതൊന്ന് ഞാന്‍ സംശയിച്ചു.മനസ്സിലെ രൂപവുമായി ഒരു സാമ്യവുമില്ലാത്ത ഒരാള്‍!
ജോലി സംബന്ധമായി പുറപ്പെട്ടുപോയതിനാല്‍ ഇത് കാണാന്‍ വൈകി.മനോഹരം.സുന്ദരം.

ഓ:ടോ: ഗീതയുടെ ഒരു കവിത ഞാന്‍ ചൊല്ലി വെച്ചത് നാണക്കേട് കാരണം ഞാന്‍ പോസ്റ്റാതെ വെച്ചിരിക്കുന്നു.
സഹയാത്രികാ എന്നോട് ക്ഷമിക്ക്..

സതീര്‍ത്ഥ്യന്‍ said...

മനോഹരം... പാടിയത് വളരെ നന്നായി... ലോ രജിസ്റ്റര്‍ ഒക്കെ ഗംഭീരം.. നല്ല ശബ്ദം..ആദ്യമായാണുകേട്ടത്.. ഇഷ്ടമായി..
നല്ല ഫീല്‍ ഉള്ള ട്യൂണ്‍...ചിലവരികളുടെ എന്‍ഡിംഗ് നോട്സ് ഇത്തിരി ഹെവിയായോന്നൊരു സംശയം.. :-) അഭിനന്ദനങ്ങള്‍...
ഗീതേച്ചിക്ക് ആദ്യമേ കൊടുത്തതാ... എന്നാലും ഇരിക്കട്ടെ, അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട്..

ഹരിശ്രീ said...

ഗീതേച്ചിയ്ക്കും, പണിയ്ക്കര്‍ സാറിനും ആശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഛെ കളഞ്ഞു സര്‍വതും കളഞ്ഞു അനംഗാരിജീ
ഞാന്‍ പയ്യനാണെന്നും , സ്വരം നല്ലതാണെന്നും വരെ വന്നതായിരുന്നു, ഇനി സുന്ദരനും സുമുഖനും , അങ്ങനെ അങ്ങനെ എന്തെല്ലാം വരാന്‍ സാധ്യത ഉണ്ടായിരുന്നതാ എല്ലാം കളഞ്ഞു.
ബാക്കിപറയല്ലേ :):)

സതീര്‍ത്ഥ്യന്‍ ജീ, നന്ദി
ഹരിശ്രീ നന്ദി

Baiju said...

വിരഹാതുരതയെ ഉജ്ജ്വലമായി ഗീതാഗീതികള്‍ വരികളില്‍ പകര്‍ത്തിയിരിക്കുന്നു. ആ വരികള്‍ക്കനുരൂപമായി പണിക്കര്‍ സാര്‍ ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നു...... അഭിനന്ദനങ്ങള്‍.....................ഈ നല്ല ഗാനം കേള്‍പ്പിച്ചതിനു നന്ദി.

-ബൈജു

Anonymous said...

super! നന്നായിട്ടുണ്ട്. ഛ

 
copyright rests with Dr.N.S.Panicker (panickerns@gmail.com)