Monday, February 18, 2008

ആ തരാട്ട്‌ പാട്ട്‌ --സതീര്‍ത്ഥ്യന്‍

പ്രിയ സതീര്‍ത്ഥ്യന്‍ ജീ,
താങ്കളുടെ ആ തരാട്ട്‌ പാട്ട്‌ ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ താരട്ടൊക്കെ പാടണം എങ്കില്‍ ശബ്ദമാധുരി, രാഗശുദ്ധി ഇവ വേണം ഇല്ലെങ്കില്‍ ഇതുപോലിരിക്കും.



ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

8 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു, പണിയ്ക്കര്‍ സാര്‍. സതീര്‍‌ത്ഥ്യന്‍ മാഷിനും പണിയ്ക്കര്‍ സാറിനും ആശംസകള്‍!

Rejesh Keloth said...

വളരെ നന്ദി പണിക്കര്‍ സാര്‍...
മനസ്സില്‍ കരുതിയതില്‍ നീന്നും വ്യത്യസ്തമായ ഒരു ഈണത്തില്‍ കേട്ടപ്പോള്‍ ശരിക്കും സന്തോഷമായി..
എന്റെ മനസ്സിലുള്ളത് കുറച്ചുകൂടെ ടെമ്പോ ഉള്ള ഒരു ട്യൂണ്‍ ആയിരുന്നു.. ഇത്തിരി സ്പീഡ് ഉള്ള ഒരു താരാട്ട്.. :-)

ഓ.ടോ: സാര്‍, അതിന്റെ ഒരു mp3ഫയല്‍ എനിക്ക് അയച്ചു തരുമൊ? ഞാന്‍ ദുര്‍ഗ്രാഹ്യമയ ശബ്ദത്തില്‍ പാടിയ(attempt) ഒരു വേര്‍ഷന്‍ 3gp format ഞാനും അയച്ചുതരാം(just to see the tempo)..
rejeshkk@gmail.com

ഗീത said...

പണിക്കര്‍ സാര്‍, ശബ്ദമാധുരിയില്ലെന്ന് ആരുപറഞ്ഞു? ഈണം മാത്രമല്ല, പാടുമ്പോഴുള്ള ആ വോയിസ് മോഡുലേഷന്‍ കൊണ്ട് ഏറെ ഹൃദ്യമായിരിക്കുന്നു ഈ താരാട്ടു പാട്ട്.
സതീര്‍ത്ഥ്യന്റെ വരികള്‍ മനോഹരം.
(എനിക്കും കൂടി സതീര്‍ത്ഥ്യന്റെ വേര്‍ഷന്‍ അയച്ചുതരുമോ?)

Rejesh Keloth said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ നന്നായിരിക്കുന്നു.
സതീര്‍ത്ഥ്യന്‍ ഇനിയും എഴുതൂ പണിക്കര്‍ മാഷ് ഇനിയും പാടും അല്ലെ.

ബൈജു (Baiju) said...

താരാട്ടുപാട്ട് നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍

-ബൈജു

ജഹനാര said...

വളരെ നന്നായിരിക്കുന്നു...
ഓ.ടോ:എനിക്കു പഴയൊരു ലളിത ഗാനം വേണമായിരുന്നു...കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു കാസറ്റില്‍ പണ്ട്‌ കേട്ടിട്ടുള്ളതാണ്‌..വളരെ ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ഒരു പാട്ട്‌..
"അംബര മുറ്റത്ത്‌ ഓടി നടക്കും
അംബിളിയമ്മാവാ..
താരകളൊത്ത്‌ കളിച്ചതു മതിയിനി
താഴേ വന്നാലും..."
ആര്‍ക്കേലും അറിയാമെങ്കില്‍ ഒന്നു അയച്ചു തരുമോ?
vgsreena@gmail.com

Ajayan said...

good site.I reached here while searching for an old Aakasavani lalitha ganam. If you have this plese include in this site.
Ajayan
Ramayanakkili sharikapainkili
Rajeeva nethrane kando? ente
Ragavilolane kando?

Aaranya kandathiloode...Enne
Aaradhya devan thiranjo?
Neerunna chinthakalode ente
Sreerama devan karanjo?
(Rmayanakkili)

Simsipha vruksha chuvattil... ooro
Dukhavumay njanirippoo
Ganamrutham pakarnnekoo ninte
Ganathil yenne urakkoo
(Ramayanakkili)

Lyrics : Poovachal Khader
Music :M G Radhakrishn
Singer : Meera(Kollam)

 
copyright rests with Dr.N.S.Panicker (panickerns@gmail.com)