പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട് ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന് ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്.
തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്- കഴിഞ്ഞ ക്രിസ്തുമസ്സിന് കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്.
അപ്പോള്‍ പേടിപ്പിക്കുന്നത് ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ് എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന് റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)
അമ്പാടിക്കണ്ണനെ കണികാണാനായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…
അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…
ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…
ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…
Tuesday, July 8, 2008
Sunday, June 22, 2008
ഗീതട്ടീച്ചറിന്റെ താരാട്ടിനൊരീണം..!!
ഗീതട്ടീച്ചര്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്ന താരാട്ട് പാട്ടിനൊരീണം ഇട്ട് പോസ്റ്റുന്നു.
പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം
“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന്‍ ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന്‍ കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3
പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)
പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം
“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന്‍ ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന്‍ കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3
പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)
Friday, May 16, 2008
“മേലേ മാനത്തേ ചേലുള്ള കോളാംബീ“ എന്ന നാടന്‍ ഗാനം
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ് അവധി പ്രഖ്യാപിച്ചതാണ്.
വരികള്‍--
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
Subscribe to:
Comments (Atom)