Tuesday, July 8, 2008

അമ്പാടിക്കണ്ണനെക്കണികാണാന്‍

പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട്‌ ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന്‌ ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്‌.

തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്‌- കഴിഞ്ഞ ക്രിസ്തുമസ്സിന്‌ കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ്‌ ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്‌.
അപ്പോള്‍ പേടിപ്പിക്കുന്നത്‌ ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ്‌ എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന്‌ റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…


അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…


ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…


ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…

19 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട്‌ ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.

സ്വപ്നാടകന്‍ said...

മനോഹരമായിരിക്കുന്നു! :)

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

എങ്ങനെ നന്ദി പറയണമെന്നറിയില്ല...

നന്നായി ആലപിച്ചിരിയ്കുന്നു...

പണിക്കര്‍സാറിനും, ശ്രീമതിയ്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

സ്നേഹപൂര്‍വ്വം

ഹരിശ്രീ.

മാണിക്യം said...

നന്നായിരിക്കുന്നു
നല്ല്ല ആലാപനം
മനോഹരം എന്ന് പറയട്ടേ !!

എതിരന്‍ കതിരവന്‍ said...

സാറേ, വാമഭാഗം അങ്ങ് പാടിത്തകര്‍ത്തിരിക്കുകയാണല്ലൊ. അവര്‍ക്ക് മുഴുവന്‍ വിട്ടുകൊടുത്താല്‍ പോരായിരുന്നൊ? ഗമകങ്ങളൊക്കെ എത്ര എളുപ്പത്തിലാണ് അവര്‍ കൈകാര്യം ചെയ്യുന്നത്! ശ്രുതിയൊക്കെ നല്ല ബലത്തോടെ പിടിച്ചിരിക്കുന്നു.
ഈ ട്യൂണും ആ ഡ്രംസും ഒരു പള്ളിപ്പാട്ടിന്റെ പ്രതീതി ഉണ്ടാക്കി. പ്രസിദ്ധ നാടകഗാനം
“കാരിരുമ്പാണിപ്പഴുതുള്ള കൈകളേ
കാത്തരുളീടണേ ഞങ്ങളേ
പാരിന്റെ പാപങ്ങള്‍ പോക്കുവാന്‍ പ്രാണനും
ദാനമായ് നല്‍കിയോനെ”
എന്ന പോലെ.
അതെയോ
“കുരിശു ചുമന്നവനേ നിന്‍ വഴി
തിരയുന്നു ഞങ്ങളെന്നും” ?

പാമരന്‍ said...

പണിക്കര്‍ സാര്‍,

വളരെ മനോഹരമായിരിക്കുന്നു. രണ്ടു പേരും ഒരുമിച്ചു പാടാതെ മാറി മാറി ഓരോ സ്റ്റാന്‍സ വീതമോ, രണ്ടു ലൈന്‍സ്‌ വീതമോ ആക്കാമായിരുന്നില്ലേ.. ഒരു സിന്‍ക്രണൈസാഷന്‍ പ്രശ്നമുണ്ടെന്നു തോന്നുന്നു. പക്ഷെ രണ്ടു പേരും നന്നായി പാടിയിട്ടുണ്ടു കേട്ടോ. സംഗീതം സൂപ്പര്‍. ജവാബ്‌ നഹീ.. :)

ഹരിശ്രീ.. ഉഗ്രന്‍ ലിറിക്സാണു കേട്ടോ.. കീപ്‌ ഇറ്റ്‌ അപ്‌!

ഓ.ടോ. സറിന്‍റെ മെയിലു ഞാന്‍ കണ്ടിരുന്നു. തിരുത്താന്‍ ശ്രമിച്ചു നോക്കി നടന്നില്ല.. ഇനി പുതിയ ഒരെണ്ണം എഴുതാനുള്ള ശ്രമത്തിലാണ്‌. സാറിനെ വെറുതേ വിടുന്ന പ്രശ്നമില്ല! :)

വേണു venu said...

സാറും വാമഭാഗവും ഒരുപിച്ചു് ആലാപിച്ച മറ്റൊരു ഗാനവും കേട്ടിട്ടുണ്ടു്. ഇതും മനോഹരമായിരിക്കുന്നു.
പരീക്ഷ നന്നായിരുന്നതിനും പ്രത്യേക ആശംസ.
ഹരിശ്രീയുടെ വരികള്‍ക്കു് നല്ല ഭംഗിയുണ്ടു്. ഹരിക്കും പണിക്കര്‍ സാറിനും ശ്രീമതിജിക്കും നന്മകള്‍.:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സ്വപ്നാടകന്‍ ജീ, ആദ്യകമന്റ്‌ പോസ്റ്റിനു തൊട്ടു പിന്നാലേ തന്നെ കണ്ടത്‌ അത്ഭുതപ്പെടുത്തി. നന്ദി
മാണിക്യം
ഹരിശ്രീ രണ്ടു പേര്‍ക്കും ഞങ്ങളുടെ രണ്ടു പേരുടെയും വക നന്ദി
എതിരന്‍ ജീ, ഞാന്‍ ആദ്യമേ എഴുതിയല്ലൊ അത്‌ കൃസ്തുമസ്‌ ഗാനം ചെയ്യാന്‍ നോക്കി പരാജയപ്പെട്ടതിന്റെ തിരിച്ചടിയാണെന്ന്‌, തന്നെയുമല്ല ഈകൃസ്തുമസ്സിന്‌ ഒരു ഗാനം ചെയ്യാനുള്ള പരിശീലനവും ആണെന്ന്‌.
പിന്നെ മുഴുവനും വാമഭാഗത്തിനു വിട്ടുകൊടുത്താല്‍ പോയില്ലേ :) :)
പാമരന്‍ ജീ ഞാന്‍ പലതവണ മെയില്‍ തുറന്നു നോക്കിയിരുന്നു തിരുത്ത്‌ഉ വന്നോ എന്ന്‌ പിന്നെ വിചാരിച്ചു കണ്ടു കാണില്ലായിരിക്കും എന്ന്‌
വേണൂജീ വണക്കം

ശ്രീ said...

രണ്ടു പേരും നന്നായി പാടിയിരിയ്ക്കുന്നു, പണിയ്ക്കര്‍ സാര്‍...
ക്രിസ്തുമസ്സ് ഗാനങ്ങളുടെ ഒരു ശൈലി തോന്നിയ്ക്കുന്നുണ്ട് എന്നു പറയാന്‍ വന്നപ്പോഴാണ് അതേ ഉദ്ദേശ്ശത്തില്‍ തന്നെ ട്യൂണ്‍ ചെയ്തതാണ് എന്നെഴുതിയ കമന്റു കണ്ടത്.
:)

Rare Rose said...

ഇന്‍ഡ്യാഹെറിറ്റേജ്..,..വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു രണ്ടാളും....ഒരുപാടിഷ്ടപ്പെട്ടു...:)
ഇത്രക്കും മനോഹരമായി അമ്പാടിക്കണ്ണനെ വരികളിലൂടെ കാട്ടിത്തന്ന ഹരിശ്രീ ക്കും..മനോഹരമായി തന്നെയത് പാടിയ ഇന്‍ഡ്യാഹെറിറ്റേജ് നും ശ്രീമതിക്കും അഭിനന്ദനങ്ങള്‍...:)

ബൈജു (Baiju) said...

ഗാനം വളരെ മനോഹരമായിരിക്കുന്നു :)
ഹരിശ്രീ, പണിക്കര്‍സാര്‍, വാമഭാഗം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Kiranz..!! said...

എന്റെ ദൈവങ്കര്‍ത്താവേ..പണിക്കര്‍ സാര്‍ നാട്ടില്‍ വന്നപ്പോള്‍ വണ്ടി നിര്‍ത്തി ആ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ അടുത്തൂന്നെങ്ങാനും വല്ല വെള്ളവും മേടിച്ച് കുടിച്ചിരുന്നോ ?

എന്തായാലും പാട്ട് കലക്കി,ചേച്ചിക്ക് 98 മാര്‍ക്ക് ..!!

പാട്ടിന്റെ ട്യൂണ്‍ അടിസ്ഥാനമാക്കി ഒരു പ്രാര്‍ത്ഥന തയ്യാറാക്കിയിട്ടുണ്ട് ...!

സ്വര്‍ഗ്ഗസ്ഥനായ ഗുരുവായൂരപ്പാ നിന്റെ നാമം പൂജിതമാകണമേ,നിന്റെ തിരുവിഷ്ടം നിറവേറണമേ,16008 എന്ന പരീക്ഷയിലേക്ക് ഞങ്ങളേ പ്രവേശിപ്പിക്കരുതേ,അവിടുത്തെ അയല്‍ക്കാരിയാ‍യ രാധയെപ്പോലെ അവരുടെ അനിയത്തി അംബികയേയും കാത്തുകൊള്ളണേ.അങ്ങയോട് അത് അതു പ്രത്യേകം പറയേണ്ടതില്ലല്ലോ..!

(ഒരു സ്പെഷ്യല്‍ അസൈന്മെന്റിനു ഞാന്‍ ഇറാക്കിലാ,തിരക്കേണ്ട :)

അല്ലെനിക്കറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ ഈ എതിരച്ചായനറിയാന്‍ മേലാത്ത ഏതെങ്കിലുമൊരു ക്രിസ്ത്യന്‍ പാട്ടുണ്ടോ ?

അതെല്ലാം പോട്ടെ..ഹരിശ്രീ എന്നു തുടങ്ങിയീപ്പരിപാടി ? തള്ളേ,പുള്ളകളെല്ലാം പുലികളും,പുപ്പുലികളും..ഓഡിത്തള്ളോയ്..!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ശ്രീയേ, ഇത്തവണ ഒരു കൃസ്തുമസ്‌ ഗാനംചെയ്യണം എന്നാഗ്രഹമുണ്ട്‌, കഴിഞ്ഞ തവണ പയറ്റി പരാജയപ്പെട്ടതായിരുന്നു. അതിന്റെ ഒരു പരിശീലനമായിരുന്നു ഇത്‌ അത്‌ കുറിയ്ക്കു കൊണ്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌.

Rare Rose അത്ര rare അല്ലാതായിരിക്കുന്നു, വീണ്ടും കണ്ടതില്‍ നന്ദി വാമഭാഗത്തിന്റെ വക നന്ദി വേറെയും
ബൈജു :) നന്ദിയുണ്ട്‌
കിരണ്‍സ്‌, കാലത്തെ ചിരിപ്പിച്ചു ചിരിപ്പിച്ച്‌ മണ്ണു കപ്പിച്ചല്ലൊ. ശ്രീമതിക്ക്‌ ചിരിച്ചവകയിലുണ്ടായ വയറുവേദനക്കിനി വേറേ വൈദ്യന്റെ അടുത്ത്‌ കൊണ്ടു പോകണമോ എന്നു ശങ്ക

ബഹുവ്രീഹി said...

പണീക്കര്‍ മാഷെ,
:)
സംഗതി നന്നായി,നല്ല പുതുമയായി.സ്തുതി കുരിശിലുള്ള കൃഷ്ണന്‍ കര്‍ത്താവിനെപ്പറ്റിയാണോ അതോ മുരളീധരനായ യെരുശലേമപ്പന്‍ കൃസ്തുഭഗവാനെപ്പറ്റിയാണോ?

എന്തായാലും പാട്ടിഷ്ടമായി. നല്ല റ്റ്യൂണ്‍.

പണിക്കര്‍മാഷ്ക്കും ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എല്ലാം ഒന്നല്ലേ നീയല്ലേ മായ എന്റെ കൃഷ്ണാ
കൃഷ്ണനും നീയേ കൃസ്തുവും നീയേ കൃഷ്ണനും കൃസ്തുവും നീയേ നീയേ അല്ലേ?
അപ്പോ സിംഗപ്പൂരീന്നു പോയില്ലെ? കഥ വായിച്ചു ഇപ്പോ തൃശൂരായിരിക്കും എന്നു വിചാരിച്ചതായിരുന്നു.
ടീച്ചറല്ല കേട്ടൊ വീട്ടമ്മയാണ്‌

കാലന്‍ കുട said...

good attempt

പൊറാടത്ത് said...

പണിയ്ക്കര്‍ സാറേ.. കൊള്ളാം. ഒരു അമൃതാനന്ദമയി രീതി തോന്നി. ചേച്ചിയ്ക്കും ഹരിശ്രീയ്ക്കും കൂടി അഭിനന്ദനങ്ങള്‍..

പാമരന്റെ അഭിപ്രായം എനിയ്ക്കും ഉണ്ട്.

ഗീതാഗീതികള്‍ said...

ഹായ് എന്തു രസം ഇതു കേള്‍ക്കാന്‍. ഒരു പുതുമയുള്ള ട്യൂണ്‍. ഇഷ്ടമായി ഒരുപാട്.
പണിക്കര്‍ സര്‍ എന്തു ഭാഗ്യവാനാണ്. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും പാട്ടുകാര്‍. ഭൂമിയില്‍ ജനിക്കുന്നെങ്കില്‍ ഇങ്ങനെ വേണം. അഭിനന്ദനങ്ങള്‍ ആശംസകള്‍......

ഹരിശ്രീ, അമ്പാടിക്കണ്ണനെ കുറിച്ച് അതിമനോഹരമായി എഴുതിയിരിക്കുന്നു.

“ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ….”

ഗുരുവായൂര്‍ തൊഴാന്‍ പോയാല്‍ എനിക്കും ഇതേ അനുഭവം ഹരിശ്രീ. ഇപ്പോള്‍ കുറേനാളായി ഗുരുവായൂര്‍ പോയിട്ട്. ഭഗവാന്‍ വിളിക്കണം ആ തിരുനടയിലേക്ക് എന്നാലേ പോകാന്‍ പറ്റൂ.
ഹരിശ്രീ,ഒരു ഭക്തിഗാനം കൂടി തന്നതിന് വളരെയേറെ നന്ദി.

nirmala said...

Good team work..just had the effect of standing infront of krishna at guruvayoor temple..

 
copyright rests with Dr.N.S.Panicker (panickerns@gmail.com)