Sunday, June 22, 2008

ഗീതട്ടീച്ചറിന്റെ താരാട്ടിനൊരീണം..!!

ഗീതട്ടീച്ചര്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്ന താരാട്ട് പാട്ടിനൊരീണം ഇട്ട് പോസ്റ്റുന്നു.





പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം

“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന്‍ ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന്‍ കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3


പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)

Friday, May 16, 2008

“മേലേ മാനത്തേ ചേലുള്ള കോളാംബീ“ എന്ന നാടന്‍ ഗാനം

മേലേ മാനത്തേ ചേലുള്ള കോളാംബീ
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്‌. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോ‍ള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ്‌ അവധി പ്രഖ്യാപിച്ചതാണ്.



വരികള്‍--
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

Saturday, April 12, 2008

ഒരു വിഷു ഗാനം....(കനകലിപിയാല്‍.........)

"കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.

വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി

എല്ലാവര്‍ക്കും വിഷുആശംസകള്‍!!!!!
==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........

ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്

ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്
 
copyright rests with Dr.N.S.Panicker (panickerns@gmail.com)