Saturday, April 12, 2008

ഒരു വിഷു ഗാനം....(കനകലിപിയാല്‍.........)

"കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.

വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി

എല്ലാവര്‍ക്കും വിഷുആശംസകള്‍!!!!!
==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........

ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്

ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്

10 comments:

Manoj | മനോജ്‌ said...

WOW!!!! ബൈജുവിന്റെയും ബഹുവ്രീഹിയുടെയും ഉദ്യമം സഫലമായിരിക്കുന്നു!കവിതയും പാട്ടും വളരെ വലരെ നന്നായിരിക്കുന്നു.

അഭിനന്ദനങ്ങളും ആശംസകളും :)

Manoj | മനോജ്‌ said...

ഈ പാട്ട് കേള്‍ക്കുന്നതിനു മുന്‍പ് കവിത വായിച്ച് ഞാന്‍ ചേര്‍ത്ത ഈണത്തോടെ പാടിയതിവിടെ കേള്‍ക്കാം :)

സാരംഗി said...

വിഷുപ്പാട്ട് നല്ല ഇഷ്ടമായി.. ബഹുവ്രീഹിയ്ക്കും ബൈജുവിനും അഭിനന്ദനങ്ങള്‍. വിഷു ആശംസകള്‍.

ഗീത said...

നല്ല വിഷുപ്പാട്ട്, ബൈജു, ബഹുവ്രീഹീ.

അപ്പു ആദ്യാക്ഷരി said...

നല്ല രാഗം, നല്ല ആലാപനം, പുലരിയില്‍ കേള്‍ക്കുവാന്‍ സുന്ദരം!

അഭിനന്ദനങ്ങള്‍ രണ്ടാള്‍ക്കും.

അഭിലാഷങ്ങള്‍ said...

നന്നായി പാടി..

നല്ല ഗാനമാണ്...

രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാറാലകെട്ടിയ എന്‍ ഓര്‍മ്മകള്‍.....
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;
വിഷുനാളിന്‍ മഹിമ.
എന്‍ ഗ്രാമത്തിലൊരു-
വിഷുനാളില്‍.
തൂശനിലാപച്ചപ്പിലാനെല്ലരിചോറിന്‍,
രുചിയിന്നുമെന്‍ നാവില്‍.
സ്മൃതിയായ്‌ മറഞ്ഞയെന്‍,
ബാല്യകാലോര്‍മ്മകള്‍!
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;
വിഷുനാളിന്‍ മഹിമ.
മാറാലകെട്ടിയ എന്‍ ഓര്‍മ്മകള്‍.....
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;

ബഹുവ്രീഹി said...

സ്വപ്നാടകന്‍,സാരംഗി,ഗീതട്ടീച്ചര്‍, അപ്പു, അഭിലാഷങ്ങള്‍ , സഗീര്‍,

നന്ദി, സന്തോഷം.

സമ്പത്സമൃദ്ധിയും സന്തോഷവൂം സമാധാനവും ഐശ്വര്യവും നീറഞ്ഞ പുതുവത്സരം നേരുന്നു.

എതിരന്‍ കതിരവന്‍ said...

ബഹുവിന്റെ ഏറ്റവും നല്ല കോമ്പൊസിഷനുകളിലൊന്ന്, തീര്‍ച്ചയായും. ബൈജുവിന്റെ കവിതയും പതിവിലധികം നന്നായി.

ഉടനീളം സ്വരൂപം നിലനിര്‍ത്തിയിരിക്കുന്നു, ഭാവത്തിന്റേയും ആലാപനത്തിന്റേയും. ലാളിത്യത്തിനു ശക്തിയുണ്ട്.പുറകില്‍ ”ണിം ണിം“ ഒന്നും വയ്ക്കാത്തത് നനായി.

ചരണങ്ങളുടെ അവസാനം വളരെ നനായി കമ്പോസ് ചെയ്തിരിക്കുന്നു.

സന്തോഷിക്കുക, ബഹൂ.

പൊറാടത്ത് said...

വിഷുവിന് നാട്ടില്‍ പോയിരുന്നത്കൊണ്ട് ഇന്നാണ് കേട്ടത്. ബൈജുവിനും ബഹുവ്രീഹിയ്ക്കും അഭിനന്ദനങ്ങള്‍..

“മിഴികള്‍ പൂട്ടിയുറങ്ങിയ.......” എന്ന ഭാഗം വളരെ ഹൃദ്യമായി.. നന്ദി..

 
copyright rests with Dr.N.S.Panicker (panickerns@gmail.com)