Thursday, March 13, 2008

ശാരദേന്ദുവിന്‍

ഒരു പുതിയ ഗാനം.

ഉറക്കുപാട്ട്, ഉറക്കെപ്പാടി ബുലോഗരെ ഉറക്കാതിരിക്കാമെന്നൊരു ഉറപ്പും കിട്ടിയിരുന്നു........

-ബൈജു
=================================================
ശാരദേന്ദുവിന്‍ കംബളത്തിലീ
ഭൂമി ചായുറങ്ങീടവേ
രാരിരാരോ പാടിടാം ഞാന്‍
‍താമരേ നീയുറങ്ങിടൂ
എന്നോമലേ നീയുറങ്ങിടൂ

കൂരിരുള്‍ക്കടല്‍ നീന്തിയക്കരെ
ഓമലേ നീയെത്തിടും
ഹേമകാന്തി ചൊരിഞ്ഞു നില്‍ക്കും
തമ്പുരാനെക്കണ്ടിടും
സ്നേഹ ധാരയാല്‍ ഭൂമിദേവിയെ-
പ്പോറ്റിടുന്നൊരാ ദേവനെന്‍
‍പൊന്നുതാമരപ്പൂങ്കിടാവിനും
നല്ലൊരു വരമേകിടും

പൂവിറുത്തു കൊതി തീര്‍ന്ന തെന്നല്‍
‍പൂമണം കവരുന്നിതാ
ദൂരെ ദൂരെ മലര്‍വാടിയില്‍
നറു പാരിജാതം വിടര്‍ന്നിതാ
പൂവുതോല്‍ക്കുമഴകേ.............
തേനുലാവുംകനിയേ...........
പൂമിഴികള്‍ പൂട്ടി..................
ചായുറങ്ങു നിധിയേ.............

6 comments:

ഗീത said...

...(((ഠേ...)))

നല്ല താരാട്ടു പാട്ട്, ബൈജു...
ഇതൊരമ്മ പാടിക്കേട്ടെങ്കില്‍........

ശ്രീലാല്‍ said...

ആരെങ്കിലും ഇതൊന്ന് പാടിത്താന്ന്.. ഹെയ്..

പൊറാടത്ത് said...

പാടാനരിയണോരാര്‍ഊല്ല്യേ..

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Theater, I hope you enjoy. The address is http://home-theater-brasil.blogspot.com. A hug.

ഹരിശ്രീ said...

നല്ല വരികള്‍...

പാടിക്കേട്ടിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമാകുമായിരുന്നു...

:)

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

നല്ല താരാട്ടു പാട്ട്

 
copyright rests with Dr.N.S.Panicker (panickerns@gmail.com)