Tuesday, November 4, 2008

ഗുരുപവനപുരപതേ

ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,

വരികള്‍ താഴെ .

esnips വീണ്ടും വീണ്ടും എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ podcast വഴി കേള്‍ക്കുക.

പാടിയിരിക്കുന്നത്‌ പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി


ഗുരുപവനപുരപതേ...


ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ

1 comment:

keralainside.net said...

This post is being listed please categorize this post
www.keralainside.net

 
copyright rests with Dr.N.S.Panicker (panickerns@gmail.com)