Monday, November 3, 2008

ഇനിയും വരില്ലേ ----

ഇനിയും വരില്ലേ CLICK to Hear---- കാലത്തെണീറ്റു ബ്ലോഗ്‌ നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി.
ദാ അതാണിത്‌.

എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?

നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?



ഇനിയും വരില്ലേ ----

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ

പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്

പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്

മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.

No comments:

 
copyright rests with Dr.N.S.Panicker (panickerns@gmail.com)