Friday, May 16, 2008

“മേലേ മാനത്തേ ചേലുള്ള കോളാംബീ“ എന്ന നാടന്‍ ഗാനം

മേലേ മാനത്തേ ചേലുള്ള കോളാംബീ
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്‌. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോ‍ള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ്‌ അവധി പ്രഖ്യാപിച്ചതാണ്.



വരികള്‍--
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

46 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മേലേ മാനത്തേ ചേലുള്ള കോളാംബീ
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്‌. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോ‍ള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ്‌ അവധി പ്രഖ്യാപിച്ചതാണ്.

പാമരന്‍ said...

ഹെന്‍റമ്മച്ചീ.. കേട്ടിട്ടു കുളിരുകോരുന്നു.. ആദ്യമായിട്ടാ ഇങ്ങനെ എന്‍റെ നാലു വരികളു ആരേലും പാടി കേള്‍ക്കുന്നത്‌.. വളരെ വളരെ നന്ദി.!

പാട്ടിനെകുറിച്ചു അഭിപ്രായം പറയാനുള്ള കപ്പാസിറ്റിയില്ല :) അതോണ്ടു വളരെ ഇഷ്ടപ്പെട്ടു എന്നുമാത്രം പറയുന്നു.. ഏതാണ്ടിതേ ഈണമായിരുന്നു എന്‍റെ മനസ്സിലും..

രണ്ടു എളിയ അഭിപ്രായങ്ങള്‍:

1. കുറച്ചുകൂടെ സ്പീഡു കൂട്ടാമായിരുന്നോ?
2. "വെറ്റമുറുക്കി-തുപ്പി" എന്നതിനു പകരം "വെറ്റമുറുക്കിത്തുപ്പി" എന്നൊരുമിച്ചായിരുന്നേല്‍..

ഏതായാലും ഞാനിതൊന്നു പബ്ലിഷ് ചെയ്താഘോഷിക്കട്ടെ :)

ശ്രീവല്ലഭന്‍. said...

നല്ല പാട്ടു തന്നെ.......:-)

നിരക്ഷരൻ said...

ഇന്ത്യാ ഹെറിറ്റേജ് - എനിക്ക് വളരെ ഇഷ്ടമായി. ആശംസകള്‍. അലാപനം മാത്രമായിപ്പോയതില്‍ വിഷമമുണ്ട്. ട്യൂണിട്ടത് നന്നായി. കുറച്ച് വാദ്യോപകരണങ്ങള്‍ കൂടേ ചേര്‍ക്കാന്‍ പറ്റുമായിരുന്നില്ലേ ? അങ്ങിനെ ചെയ്യാമെന്ന് ഞാന്‍ പാമരന് വാക്ക് കൊടുത്ത് വഞ്ചിച്ചതാണ് ഒരിക്കല്‍ :)

പാമരാ - എനിക്കിനി പറയാന്‍ ഒന്നുമാത്രം.
എനിക്ക് പിറക്കാതെ പോയ ആലാപനമായിപ്പോയല്ലോ അത് :) ഞാനും പല പ്രാവശ്യം പാടി നോക്കിയത് ഇതേ ഈണത്തില്‍ത്തന്നെ.

ഇല്ല. അങ്ങിനെയൊന്നും ഞാന്‍ വിടില്ല. ഞാനിതിനെ പറഞ്ഞതുപോലെ ചെയ്യും ഒരിക്കല്‍. എനിക്ക് മടിയായതുകാരണമാ. പക്ഷെ പാടാന്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. നോക്കിക്കോ :)

കാപ്പിലാന്‍ said...

പാമാരന്റെ ഫാഗ്യം .നിരച്ചരന്‍ പറ്റിചാലും കേട്ടല്ലോ ..ഇപ്പൊ സമാധാനമായ് .കുറെ കൂടെ സ്പീഡ് വേണമെന്ന് തോന്നുന്നു .

മാണിക്യം said...

ഞാനിപ്പോള്‍ ഈ പാട്ട്
എത്ര പ്രാവശ്യം കേട്ടൂ
എന്ന് എനിക്ക് നിശ്ചയം പോരാ
അതേ ഒന്നു കണ്ണടച്ചിരുന്നു കേട്ട് നോക്കൂ..
എന്താ ഒരു സുഖം!!

പുന്നമടകായലില്‍ കൂടി
വള്ളത്തില്‍ പോകുന്ന പോലെ ....
ഒഴുക്കിക്കൊണ്ടു പോകുന്നു ...
നല്ല തണുത്ത കാറ്റുള്ള കായലില്‍ കൂടി
വള്ളത്തില്‍ പോകുമ്പോള്‍ എങ്ങുനിന്നോ ഒഴുകിവരുന്ന പാട്ടില്ലേ അതു പോലെ,....
ആരു പാടുന്നു എന്നറിയാതെ
ആടംഭരമില്ലാതെ വാദ്യഘോഷങ്ങളില്ലാതെ
എനിക്കു വേണ്ടി പാടുന്നു
എന്ന പ്രതീതി ജനിപ്പിക്കുന്ന
ഈ പാട്ട് , ഈ ഈണം, ഈ വരികള്‍
മനസ്സില്‍ പതിയുന്നു
ലയിച്ചിരുന്നു പോകുന്നു...
ശരിയാ പാമരാ കേട്ടിട്ടു കുളിരുകോരുന്നു!!
ഇന്‍ഡ്യാഹെറിറ്റേജ്‌ അനുഗ്രഹീതമാണീ സ്വരം
ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ!!

കാപ്പിലാന്‍ said...

എനിക്ക് ഹബേല്‍ അച്ഛനെ പോലെ അഭിമാനിക്കാന്‍ തക്ക നിമിക്ഷങ്ങള്‍ ആണ് എന്‍റെ കുട്ടികള്‍ എനിക്ക് തരുന്നത്.ആദ്യം നിരക്ഷരന്‍ പത്ര താളുകളില്‍ ഇടം പിടിച്ചു ,പിന്നിടെ ഇതാ പാമുവും .എന്‍റെ കള്ളു ഷാപ്പിലും നാടകവേദിയിലും എന്നോടൊപ്പം കള്ളും കുടിച്ചു തല്ലും കൊണ്ട് വളര്‍ന്ന എന്‍റെ ശിഷ്യ ഗണങ്ങള്‍.സന്തോഷം കൊണ്ട് എന്‍റെ കണ്ണു നിറയുന്നു .നന്നായി വാ മക്കളെ
:):)
ഓടോ ..അടിക്കുന്നതുകൊണ്ട് കുഴപ്പം ഇല്ലല്ലോ അല്ലേ ...സന്തോഷം കൊണ്ടാ .ഇവിടല്ലാതെ ഞാന്‍ എവിടെയാ പോയി പറയണ്ടേ ..എന്നാല്‍ ഞാന്‍ വരട്ടെ .

ബാബുരാജ് ഭഗവതി said...

പാമരന്‍
ഈണം നല്ലതു തന്നെ
അതേ സമയം ഒരുപാടു പാടവരമ്പ പാട്ടുകളില്‍ ഇത് ആവര്‍ത്തിച്ചിട്ടില്ലേ എന്ന് സംശയം.
എങ്കിലും ആഘോഷിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.
ആഘോഷത്തില്‍ ഞാനും ചേരുന്നു.

ബഹുവ്രീഹി said...

പണിക്കര്‍ മാഷെ,

സംഗീതം കിടിലന്‍.. ലേശം ടെമ്പോ കൂ‍ട്ടി ഒരു നാടന്‍ പാട്ടിന്റെ പശ്ചാത്തലവും കൂടിയാണെങ്കില്‍ സൂ‍പ്പര്‍.

റ്റ്യൂണിന്റെയും വരികളുടെയും ഭംഗി പറയാതെ വയ്യ.. simple and nice. ഒരുപ്രാവശ്യം കേട്ടാല്‍ തന്നെ അറിയാതെ മൂളിപ്പോകുന്ന സംഗീതം.

പണീക്കര്‍ മാഷെ, ഒരു ദിവസം തിരക്കുകളില്‍ നിന്ന് അവധിയെടൂത്ത് ഇതിനൊരു പശ്ചാത്തലവും തബലയുമൊക്കെ കൊടുത്തു പാട്വോ?

ബഹുവ്രീഹി said...

ഒരു ഓഫ്.

ഈ ബ്ലോഗ്ഗ് തുറക്കുമ്പോ ഒരു പഴയപോസ്റ്റിലെ പാട്ട് തന്നത്താന്‍ പ്ലേ ആവ്വുന്നുണ്ട്ട്.
ബ്ബൈജു.. അതിന്റെ സെറ്റിങ് ഒന്നു മാറ്റുമല്ലോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമേ, നേരം വെളുത്തപ്പോഴേക്കും ഇത്രയും നല്ല അഭിപ്രായങളോ? ഞാനും ഒന്നാഘോഷിച്ചോട്ടെ.
പാമരന്‍ ജി എന്നെ ഓടിച്ചിട്ടടിക്കും എന്നൊരു പേടിയുണ്ടായിരുന്നു. താങ്കളുടെ മനസ്സിലുണ്ടായിരുന്ന ഈണം തന്നെ ആയത്‌ - ഇതൊരു നിലവിലുള്ള ഈണം തന്നെ ആയതിനാലല്ലേ? നന്ദി. പിന്നെ ടെമ്പോ കൂട്ടിയാല്‍ ഭാവം പോകിലേ എന്നൊരു സംശയം. വെറ്റ മുറുക്കിയിടം അടുത്ത തവണ തിരുത്താം.
ഇപ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ത്ഥി കൂടിയാണ്, സ്വന്തം താമസസ്ഥലത്തല്ല ബോംബെയിലാണ്
(ബഹൂ അമ്മുവിനെ ഒന്നു കാണുവാന്‍ തരപ്പെടുമോ?)അതുകാരണം വാദ്യാദികള്‍ക്കുള്ള സൌകര്യം ഇല്ല, കിട്ടിയാല്‍ ശ്രമിക്കാം.
എല്ലാവര്‍ക്കും നന്ദി.
മാണിക്യത്തിനു പ്രത്യേകിച്ചും - ഈശ്വരാനുഗ്രഹം ആശംസിച്ചതിന് എങനെ നന്ദി പ്രകടിപ്പിക്കണം എന്നറിയില്ല

സുനീഷ് said...

വളരെ ഇഷ്ടപ്പെട്ടു ഈ നാടന്‍ പാട്ടിന്‍‌റെ ശീല്‍. ഇന്‍ഡ്യാഹെറിറ്‌റേജിനും പാമരന്‍‌ജീക്കും അഭിനന്ദനങ്ങള്‍.

അനംഗാരി said...

പാട്ട് അസ്സലായിട്ടുണ്ട്.

ഓ:ടോ:തിരിച്ചെത്തിയോ?

കുഞ്ഞന്‍ said...

പാട്ടു പാടിയ പണിക്കരേട്ടനും പിന്നെ പാട്ടെഴുതിയ പാമരനും അഭിന്ദനങ്ങള്‍..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനംഗാരി ജീ, ജൂലൈ ആദ്യവാരം വരെയുണ്ട്. ഇടയ്ക്ക്‌ സഹിക്കാതായപ്പോള്‍‍ ചെയ്തു പോയ ആപരാധമാണ്! ഹ ഹ ഹ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീവല്ലഭന്‍ ജീ, നന്ദി
നിരക്ഷര്‍ ജീ, പറഞില്ലെ ഞാന്‍ ഒരുന്‍ വിദ്യാഭ്യാസത്തിനിടക്കാണ്- പ്രൊജക്റ്റ് ചെയ്യാന്‍ ഒരല്പം സാവകാശം കിട്ടിയപ്പോള്‍‍ ഒളിപ്പിച്ചു ചെയ്ത അപരാധമാണ് - ബ്ലോഗിലാതെ സഹികെട്ടു എന്നര്‍ഥം. ജൂലൈ പകുതിയാകട്ടെ വാദ്യം നോക്കാം

കാപ്പിലാന്‍ ജീ, കമന്റു വായിക്കുവാന്‍ തുടങിയത്‌ ഭയത്തോടായിരുന്നു. ഏതായാലും നാടകത്തിലൊക്ക്കെ ഇനി അവസരം തരുമായിരിക്കും അല്ലേ? ഹി ഹി ഹി

ബാബുരാജ് നന്ദി, ആപഴയ പാട്ടുകളുടെ ഈണത്തിന്റെ സുഖം ഒന്നു വേറേ തന്നെ അല്ലേ?

കുഞന്‍ ജീ, സുനീഷ് ജീ നന്ദി നന്ദി

എതിരന്‍ കതിരവന്‍ said...

പണിയ്ക്കരു സാറേ, തകര്‍ത്തല്ലൊ. നന്തുണി പോലെ വല്ല ഉപകരണം(സിന്തസൈസറില്‍ കാണുമായിരിക്കും) കൊണ്ട് “ണം ണം” എന്നൊക്കെ വച്ചിരുന്നെങ്കില്‍ ഉഗ്രാല്‍ ഉഗ്രതരമായേനേ.

‘മിലന്‍’ ലെ “രാമ്‌ കരേ മേരെ ...” സ്വാധീനിച്ചോ? തമിഴില്‍ ഇതുപോലെ ഒരു പഴയ പാട്ടുണ്ട്. “കാലമിതു കാലമിതു കേള്‍ക്ക നീ മകളേ’.. യേശുദാസിന്റെ ‘ആറ്റിന്‍ മണപ്പുറത്തെ ആലിമാലി മണപ്പുറത്തെ...’യും ഇതേ നാടന്‍ ട്യൂണാണെന്നു തോന്നുന്നു.

പാമരന്‍ കൃത്രിമത്വം കലരാതെ പാട്ടെഴുതിയിട്ടുണ്ട്. നാടന്‍ പാട്ടിന്റെ വട്ടത്തില്‍ നന്നായി ഒതുക്കിയിട്ടുമുണ്ട്.പക്ഷെ സ്വല്‍പ്പം ആവര്‍ത്തനവിരസത:ചേലുള്ള-ചേലൊത്ത, നാണിച്ചു-നാണിയ്ക്കും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എതിരന്‍ ജിയുടെ കമന്റുകള്‍ എല്ലായ്പൊഴുമെന്നതുപോലെ വസ്തു നിഷ്ഠമായി കാണുന്നതില്‍ സന്തോഷമുണ്ട്. പല പഴയപാട്ടുകളും മനസ്സിലുള്ളതുകൊണ്ട് അവയുടെ ഒക്കെ സ്വാധീനം കാണും. എന്നാ‍ാലും പണ്ട് ചെറുപ്പത്തില്‍ പാടവരമ്പത്തു നിന്ന്‌ കൊയ്ത്തുപാട്ടും ഞാറുനടല്‍ പാട്ടും ഒക്കെ കേട്ടിരുന്ന ആ കാലത്തെ ഒറ്മ്മിപ്പിച്ചു ഈ കവിത.
പിന്നെ വാദ്യത്തിന്റെ കാര്യം ഞാന്‍ പഠിത്തം കഴിഞു വന്നിട്ട്‌ നോക്കാം, അല്ലെങ്കില്‍ ഇവിടെ എവിടെയെങ്കിലും അതൊനുള്ള സൌകര്യം ഒപ്പിക്കണം - പക്ഷെ തെരക്കിനിടയില്‍ അതു സാധിക്കുന്ന കാര്യം കഷ്ടഇയാണ്
പ്രിയ ഉണ്ണിക്ഋ ഷ്ണന്‍ നന്ദി

Rare Rose said...

പാമരന്‍ ജീ..,നല്ല ശേലൊത്ത വരികള്‍...അതിന്റെ ഭംഗി ചോര്‍ന്നുപോകാതെ ഇന്ത്യാഹെറിറ്റേജ് പാടിയിട്ടുമുണ്ടു..രണ്ടാള്‍‍ക്കും അഭിനന്ദനങ്ങള്‍..ആശംസകള്‍..:)

കുറ്റ്യാടിക്കാരന്‍|Suhair said...

പാട്ട് ഇഷ്ടപ്പെട്ടു.
പാമരനും, ഇന്ത്യാഹെറിറ്റേജിനും അഭിനന്ദനങ്ങള്‍...

പാര്‍ത്ഥന്‍ said...

വളരെ നന്നായിരിക്കുന്നു , പാടിയത്‌. പഴയ ഒരു സിനിമാഗാനം ഓര്‍മ്മ വരുന്നു... (ഓണം വന്നല്ലോ ഇന്നെന്റെ മുറ്റത്തും.....) നാടന്‍ പട്ടിനു യോജിച്ച ലളിതമായ വരികള്‍. പാമരന്‍ജിക്കും കൂടി അഭിനന്ദനം.

smitha adharsh said...

നല്ല പാട്ടു .. ഒത്തിരി ഇഷ്ടായി..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Rare Rose, പുതിയ പുതിയ ആളുകള്‍ നന്നായി എന്നു പറഞു കമന്റിടുമ്പോള്‍ ഒരു പ്രത്യേക സുഖം. ഇടയ്ക്കൊക്കെ ചോര്‍ന്നു പോയിട്ടും ചോര്‍ന്നില്ല എന്നു സമാധാനിപ്പിക്കുമ്പോള്‍ പ്രത്യ്യേകിച്ചും.
കുറ്റ്യാടിക്കാരനും സ്മിത ആദര്‍ശിനും നന്ദി
പാര്‍ഥന്‍ ജി പറഞപ്പോള്‍‍ തെറ്റിയതാണോ? ‘പട്ടു‘ പോലെ എന്ന്‌-, അതേതായാലും തെറ്റിയില്ല പട്ടുപോലെയുള്ള വരികള്‍ തന്നെ. അതുകൊണ്ടല്ലെ ഇത്ര അയത്നലളിതമായി പാടൂവാന്‍ സാധിച്ചത്‌

Kiranz..!! said...

വണ്ടര്‍ഫുള്‍ പണിക്കര്‍ സാറെ...ബ്യൂട്ടിഫുള്‍ പാമരാ..നല്ല വരികളും,ചൊല്ലും..സത്യം പറഞ്ഞാ കൂടെച്ചൊല്ലിപ്പോവാന്‍ തോന്നുന്ന ഈണമാ സര്‍ കൊടുത്തേക്കുന്നത്..വളരെ മനോഹരമെന്നല്ലാതെന്തു പറയേണ്ടൂസ് ?,പാമരന്റെ ഈ വരികള്‍ക്കാ‍ര്‍ക്കായാലും ഒരു കുഞ്ഞു സംഗീതം അങ്ങ് പറ്റിക്കാന്‍ തോന്നിപ്പോകും,നോട്ട് ദ പായിന്റ് (അതറിയാവുന്നവര്‍ക്ക് :)

പാമരന്‍ said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ആദ്യമായാണിങ്ങനെ പാട്ടെഴുതിനോക്കുന്നത്‌. അതിങ്ങനെ ജീവന്‍വച്ചു കടലാസില്‍ നിന്നിറങ്ങി നടക്കുന്നതു കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.

എതിരവന്‍ജി, ആവര്‍ത്തനം ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി. ആദ്യത്തെ അഭ്യാസമാണ്‌.. പഠിച്ചു വരുന്നേയുള്ളൂ.. :)

Gopan | ഗോപന്‍ said...

പാമരന്‍സേ, ഇന്ത്യ ഹെറിറ്റേജ്
കവിതയും ഈണവും ആലാപനവും വളരെ നന്നായി.
ബഹുവ്രീഹിയുടെ അഭിപ്രായത്തോടൊരു ചെറിയ യോജിപ്പ്. :)സംഗതി കലക്കന്‍.

നിരക്ഷരൻ said...

പാമരാ,പണിക്കര്‍ സാറേ

ഒരു കാര്യം കൂടെ എവിടെ വന്ന് പറയണമെന്ന് തോന്നി.

എനിക്കൊരു കുഴപ്പമുണ്ട്. ഏതൊരു ദിവസവും രാവിലെ ആദ്യം കേള്‍ക്കുന്ന ഒരു നല്ലപാട്ട് അന്ന് മുഴുവന്‍ മൂളിനടക്കും. വേറൊരു പാട്ടും പിന്നീടുള്ള ദിവസങ്ങളില്‍ കേട്ടില്ലെങ്കില്‍ പഴയ പാട്ട് തന്നെ ദിവസങ്ങളോളം മൂളിക്കൊണ്ട് പോകും.

ഇന്ന് രാവിലെ മുതല്‍ ‘ചേലുള്ള കോളാമ്പിയാണ്‘ മൂളുന്നത്. കുറേനേരം കഴിഞ്ഞപ്പോള്‍ പൊണ്ടാട്ടി ചോദിച്ചു.

“ഇതേത് സിനിമേലെ പാട്ടാ ? ഇതിന് മുന്‍പ് കേട്ടിട്ടില്ലല്ലോ ? “

പോരേ പാമരാ...ആനന്ദലബ്ദ്ധിക്കിനി എന്തുവേണം?
ആഘോഷിക്കാനിനി എന്തുവേണം ?

ഓ.ടോ:- എന്റെ മധുരമനോഹരമായ ശാരീരം കൂടെ ആയതുകൊണ്ട് സിനിമാപ്പാട്ടാണെന്ന് തോന്നാന്‍ അവര്‍ക്ക് എളുപ്പമായിക്കാണും. അല്ലാതെ പാമരന്റെ വരികളുടെ മികവും, പണിക്കര്‍ സാറിന്റെ ഈണവും മാത്രമാണ് അങ്ങനെ തോന്നിപ്പിക്കാനുള്ള കാരണമെന്ന് എനിക്ക് തോന്നുന്നില്ല :) :)

(ഞാന്‍ ഓടി....ഓട്ടത്തിനിടയില്‍ പാടുന്നുണ്ട്.
....മേലേ മാനത്തേ...ചോപ്പിച്ചതാരാണ് ?)

പാമരന്‍ said...

നിരച്ചരാ.. അടിമേടിക്കുമ്പം എന്നെ ഓര്‍ക്കണ്ട കേട്ടോ.. :) എനിക്കു വയ്യ!

പാമരന്‍ said...

ഒന്നുകൂടെ. ഇതിന്‍റെ ഫുള്‍ ക്രെഡിറ്റും പണീക്കര്‍സാറിനുതന്നെ. എത്ര നാളായി ഈ വരികള്‍ ചുമ്മാ കിടക്കുന്നു. ഒരു ഇമ്പവും ഇല്ലാതെ.

കാപ്പിലാന്‍ said...

നാടകത്തില്‍ മാത്രം അല്ല ,എനിക്കൊരു അപേക്ഷ ഉണ്ട് ,ഉപേക്ഷിക്കരുത് .ഞങ്ങള്‍ കള്ളു ഷാപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ,പാമരന്‍ ചില നാടന്‍ പാട്ടുകള്‍ എഴുതി അവിടെകിടപ്പുണ്ട് ,ആരോരും ഇല്ലാതെ,പണിക്കര്‍ അതൊന്നു പൊക്കണം .എന്നിട്ട് ഞങ്ങളെ ഒന്ന് പാടി കേള്‍പ്പിക്കണം ..നാടകത്തില്‍ ചേരാം .എനിക്കൊരു മെയില്‍ അയക്കൂ ..lalpthomas@gmail.com
സ്നേഹത്തോടെ
കാപ്പിലാന്‍

yousufpa said...

അസ്സലായിട്ടുണ്ട്,ഈണവും വരികളും ഒന്നിനൊന്ന് മെച്ചം.
പഴയ ആ നിഷ്കളങ്കരുടെ രക്തത്തിലലിഞ്ഞ ഭാവനയുടെ അനുരാഗ ഗാനം എന്നെ രോമാഞ്ചമണിയിച്ചു,ഒപ്പം പഴയ കാലഘട്ടത്തിലേക്ക് കൊണ്ടു പോയി.

ഹരിശ്രീ said...

പണിക്കര്‍ സര്‍,


മനോഹരമായ ആ‍ലാപനം


ആശംസകള്‍...

ബഹുവ്രീഹി said...

പണീക്കര്‍ മാഷെ,

മാഷ്ടെ സംഗീതം ഞങ്ങള്‍ ചില സിംഗപ്പൂര്‍ ബ്ലൊഗേര്‍സ് കൂടി ഒന്നു കൊട്ടിപ്പാടി നോക്കി. സംഗതി മാഷ്ക്ക് മെയില്‍ ചെയ്തിട്ടുണ്ട്. ഇഷ്ടമായാല്‍ അറിയിക്കുമല്ലോ.

Jayasree Lakshmy Kumar said...

അസ്സലായി പാമരന്റെ നാടന്‍ പാട്ടും ഇന്‍ഡ്യാഹെറിറ്റേജിന്റെ ഈണവും

പാമരന്‍ said...

ബഹുവ്രീഹി മാഷെ, എനിക്കും കൂടി ഒന്നയക്കുമോ? gopakumarl@gmail.com

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രമദവനം അലക്കിയ ബഹുവാണോ “ഇഷ്ടമായെങ്കില്‍” എന്ന ഒരു വാക്കുപയോഗിച്ചത്‌? അങു പോസ്റ്റാശാനേ. ഞാനത്‌ ഡൌണ്‍ലോഡിക്കൊണ്ടിരിക്കുന്നേ ഉള്ളു. പാമരന്‍ ജിക്കും ഞാനതു ഫോര്‍വേര്ഡ് ചെയ്തേക്കാം. വിശ്ദമായി, കേട്ടിട്ടെഴുതാം.
ഗോപന്‍‍ ജീ, ഹരിശ്രീ, കിരന്സ്, ലക്ഷ്മി എല്ലാവര്‍ക്കും നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹെന്റെ പുള്ളീ,ബഹൂ, കേട്ടു വളരെ വളരെ നന്നായി

ഇതൊക്കെ കയ്യില്‍ വച്ചോണ്ടാണോ ഇത്രയും കാലം മിണ്ടാതിരുന്നത്‌ .

കൂട്ടരേ ഒന്നു കേട്ടു നോക്കൂ. ഇനി ഞാന്‍ ഈണം ഇട്ടിട്ട്‌ ആദ്യം അങോട്ടയച്ചു തരാം അഥ നല്ലത്‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീകാന്ത് നല്ല ഹൈ പിച്ച് കേട്ടപ്പോല്‍ ആദ്യം ഒന്നു പേടിച്ചു . താങ്കള്‍കുള്ള അഭിനന്ദനം പ്രത്യേകം തരാമെന്നു വിചാരിച്ചതാണ്
സിംഗപ്പൂറ് ബ്ലോഗെറ്സ് സിന്താബാദ്.
എങ്കില്‍ പിന്നെ ഞാന്‍ ആദ്യം ചെയ്തിരുന്ന ചില പൂര്‍ത്തിയാകാത്തപാട്ടുഅള്‍ ഉണ്ട് പൊതുവാളന്റെയും മറ്റും അവ അങ് അയച്ചു തരട്ടേ?

ബഹുവ്രീഹി said...

പണിക്കര്‍ മാഷെ,പാമരന്‍ മാഷെ
പാട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാമരന്‍ മാഷെ, പാട്ട് പണിക്കര്‍മാഷ് മെയില്‍ അയച്ചിരിക്കുമെന്നു കരുതുന്നു. ഇല്ല്യെങ്കില്‍ അയച്ചുതരാം.

ബൈജു (Baiju) said...

ഇതുപൊലെയുള്ള നല്ലഗാനങ്ങളുമായ് വരാനാണെങ്കില്‍ പണിക്കര്‍മാഷ് അല്പം വിശ്രമമെടുത്താലും പരാതിയില്ല. നാടന്‍പാട്ടിന്‌ അനുരൂപമായ ഈണം. പാമരന്‍മാഷിന്റെ ചേലൊത്ത വരികള്‍. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.

-ബൈജു

ബൈജു (Baiju) said...

പാമരന്‍മാഷിന്‍റ്റെ വരികളെപ്പറ്റി ചിലതുകൂടി പറയട്ടെ:

നാടന്‍പാട്ടിനു യോജിച്ച വരികള്‍. നാടന്‍പാട്ടില്‍ ഒരു രചയിതാവിനെടുക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ചന്ദ്രനെ, ചന്തിരനാക്കുന്നതുപോലെ, ചിത്രം ചിത്തറമായപ്പോള്‍, വിരല്‍ വെരലായപ്പോള്‍, സൂര്യന്‍ സൂരിയന്‍ ആയപ്പോള്‍ കൈവന്ന നാടന്‍ ചേല്....

നല്ല ചുന്തരന്‍ പാട്ട്.


-ബൈജു

പാമരന്‍ said...

നന്ദി, ബൈജു. നിങ്ങളെപ്പോലെ എഴുതിത്തെളിഞ്ഞവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബൈജുമാഷേ,വിശ്രമത്തിലല്ല, വയസ്സുകാലത്ത്‌ ഒരു വിദ്യാഭ്യാസമാണ്. അതുകാരണം സമയമില്ലാത്തതാണ് പ്രശ്നം, എന്നിട്ടും ബ്ലോഗിന്റെ വിളി സഹിക്കാതായപ്പോള്‍ അപരാധിച്ചു പോയതാണ്‍`. നന്ദി. പാമരന്‍ മാഷുടെ വരികള്‍ കണ്ടപ്പോല്‍ പിടീച്ചാല്‍ കിട്ടുന്നില്ല അങു പാടിപ്പോയി

bluebird said...

visit
bluebird-dreamingtree.blogspot

Unknown said...

ഞാൻ Sathosh Kannur
എന്റെ ഗാനങ്ങളും പാടൂ

 
copyright rests with Dr.N.S.Panicker (panickerns@gmail.com)