Sunday, March 9, 2008

ഭൂപാളരാഗമുയര്‍ന്നൂ...

ബൈജുമാഷ് ലളിതഗാനങ്ങള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഭൂപാളരാഗമുയര്‍ന്നു എന്ന പാട്ട്...


ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി










13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഗാനം. ഇത് ഇവിടെ പോസ്റ്റിയതിന് നന്ദി.

അനംഗാരി said...

പാടുമ്പോള്‍ കള്ളടിക്കരുതെന്ന് പറഞ്ഞിട്ടില്ലേ?
എന്നെ കണ്ട് പടിക്ക്:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബഹൂൂ, വളരെ വളരെ നന്നായി. പാട്ട്‌ ട്യൂണ്‌ ചെയ്യുകയാണെങ്കില്‍ ഇതുപോലെ ഒക്കെ വേണം എന്ന്‌ എന്റെ ഭൈമി എന്നെ ഉപദേശിച്ചിരിക്കുന്നു. ഒന്നു കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ട്‌
അഭിനന്ദങ്ങള്‍ ബൈജുമാഷിനും ബഹുവ്രീഹിക്കും.
സന്തൂര്‍ ഉപയോഗിച്ചു തുടങ്ങിയതില്‍ സന്തോഷം

ശ്രീ said...

മനോഹരമായ ഗാനവും വരികളും. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!

ഹരിശ്രീ said...

നന്ദി.
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!

ബഹുവ്രീഹി said...

പ്രിയ, പാട്ടു കേട്ടതിനൊരു നന്ദി അങ്ങോട്ടും.

അനംഗാരി മാഷെ, മാഷ്ടെ കമന്റ് വായിച്ച് , പിന്നീട്ടൊന്നുകൂടി കേട്ടപ്പോഴാണ് ഫുള്‍ ഫിറ്റായിരുന്ന് പാടുന്നതുപോലെയുണ്ടല്ലോ എന്നു തോന്നിയത്. :)

പണിക്കര്‍ മാഷേ, നന്ദി. സന്തൂര്‍ ഇപ്പൊഴും പെട്ടിയില്‍ തന്നെ. ഇത് കീ ബോര്‍ഡില്‍ ഒപ്പിച്ചതല്ലേ :)

നായക്ക് മുഴൂവന്‍ തേങ്ങ കിട്ടിയ മാതിരിയാ‍ണ് എന്റെ കയ്യിലെ സന്തൂര്‍.

ശ്രീ, ഹരിശ്രീ , പാട്ടു കേട്ടതിനും പ്രോസ്താഹനത്തിനും നന്ദി.

ഗീത said...

ഹായ് എന്തു നല്ല പാട്ട്! സ്വര്‍ഗീയാനുഭൂതി തന്നെ!
വരികള്‍ നേരത്തെ തന്നെ വായിച്ച് ഇഷ്ടപ്പെട്ടതായിരുന്നു.
ഇപ്പോള്‍ ഈണവും പാടുന്നയാളിന്റെ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ അതിസുന്ദരം.

ബൈജുവിനും ബഹുവ്രീഹിക്കും അഭിമാനം കൊള്ളാം. രണ്ടുപേര്‍ക്കും ആശംസകള്‍....
ഇനിയും ഇതുപോലെ നല്ലനല്ലപാട്ടുകള്‍ വരട്ടേ....

പപ്പൂസ് said...

നല്ലൊരു മൂഡ് സൃഷ്ടിച്ചതിനു നന്ദി!

ഇഷ്ടമായി... വളരെ.... വളരെ.... :-)

പൊറാടത്ത് said...

വരികള്‍ക്കും സംഗീതത്തിനും ആലാപനത്തിനും നന്ദി.. രണ്ട് പേര്‍ക്കും... ആശംസകള്‍..

ബഹുവ്രീഹി said...

ഗീതട്ടീച്ചറേ, താങ്ക്യൂ താങ്ക്യൂ. സന്തോഷായി.

പപ്പൂസ്, നന്ദി. സന്തോഷം

പൊറാടത്ത്.. നന്ദി. ( നമ്മളെവിട്യ്യോ കണ്ടിണ്ടലോ? ത്രിശ്ശൂര്‍ മീറ്റിലോ അതോ ആലുവ മണപ്പുറത്തോ ?

ശങ്കരാ...)

പൊറാടത്ത് said...

തൃശ്ശൂര്‍ മീറ്റില്‍ ശങ്കരനുമായി ഞാനുമുണ്ടായിരുന്നു..

നല്ല ഓര്‍മ്മശക്തി...!

കുഞ്ഞന്‍ said...

വരികളുടെ മനോഹാരിത ആലാപനത്തോടെ പത്തരമാറ്റ് തിളക്കമായി..!

ഈമ്പമാര്‍ന്ന സ്വരം..!

അഭിനന്ദനങ്ങള്‍ നിങ്ങള്‍ രണ്ടു പേര്‍ക്കും.

ബൈജു (Baiju) said...

എല്ലാവര്‍ക്കും നന്ദി.......................തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

-ബൈജു

 
copyright rests with Dr.N.S.Panicker (panickerns@gmail.com)