Monday, June 11, 2007

ഒരു വെറും മോഹം എന്ന കവിത ലളിതഗാന ശാഖയില്‍..!

കുട്ടൂമന്‍ മടിക്കൈയ്യുടെ ഒരു വെറും മോഹം എന്ന കവിതക്ക് പണിക്കര്‍ സാറ് ഈണവും ശബ്ദവും കൊടുത്തപ്പോള്‍..!









പ്ലേയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക്


ഇവിടെ നിന്നും ഡൌണ്‍ലോഡാം..
(Please right click on the link and choose Save target as to download)

19 comments:

Kiranz..!! said...

കുട്ടൂമന്‍ മടിക്കൈയ്യുടെ ഒരു വെറും മോഹം എന്ന കവിതക്ക് പണിക്കര്‍ സാറ് ഈണവും ശബ്ദവും കൊടുത്തപ്പോള്‍..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Kiranz thanks for posting this -കുട്ടൂമന്‍ മടിക്കൈയ്യുടെ ഒരു വെറും മോഹം എന്ന കവിതക്ക ഈണവും ശബ്ദവും കൊടുത്തപ്പോള്‍..!

ചുള്ളിക്കാലെ ബാബു said...

നന്നായിട്ടുണ്ട്!
സന്തോഷായി!
kiranz, നന്ദി,
പണിക്കര്‍ സാറേ, പാടിക്കേള്‍പ്പിച്ചതിന്ന് ഒരുപാട് നന്ദി!

Anonymous said...

:)

Anonymous said...

നല്ല ഗാനം, നല്ല ഈണം, നല്ല ആലാപനം...

ശരിയ്ക്കും ഇഷ്ടമായി...
പണിയ്ക്കര്‍ സാറിനും കുട്ടുമനും അഭിനന്ദനങ്ങള്‍..
പോസ്റ്റ് ചെയ്ത കിരണിനു നന്ദി.

ആവനാഴി said...

പണിക്കരുമാഷേ, ഗാനം കേട്ടു. ശ്രുതിമധുരം സുഖദായകം ദിവ്യം. കുട്ടൂമന്റെ വരികള്‍ മനോഹരം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടുമന്‍ മഡിക്കൈയുടെ "ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍ " എന്ന ഗാന്‍ കേല്‍ക്കാനെത്തി ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

അതു അപ്‌ലോഡ്‌ ചെയ്ത്‌ പോസ്റ്റ്‌ ചെയ്ത കിരണ്‍സിനു പ്രത്യേക നനദി

ചുള്ളിക്കാലെ ബാബു കുട്ടുമന്റെ ഗാനം പരിചയപ്പെടുത്തിയതിനുള്ള നന്ദി ഇതോടൊപ്പം

നവന്‍ ജീ

സാരംഗി - ആ വരികള്‍ മനോഹരമായിരുന്നു. ഈണത്തിന്‌ അതിനെ പ്രകടിപ്പിക്കുവന്‍ കഴിഞ്ഞുവോ? ഏതായാലും ആരെങ്കിലും നല്ല ശബ്ദമുള്ളവര്‍ അതു പാടിയിരുന്നെബ്ങ്കില്‍ നന്നായേനേ.

ആവനാഴി ജീ- ആശംസകള്‍ക്കു നന്ദി. കുട്ടുമന്റെ ആ കവിതയും തിനു മുമ്പുള്ള നിന്‍ വിരല്‍സ്പര്‍ശം കൊതീച്ചൂ എന്ന ഗാനവും ( ഇതിനു മുമ്പായി അതും ലളിതഗാനത്തില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌) നല്ല സാഹിത്യമാണ്‌ .

ശിശു said...

പണിക്കര്‍ സര്‍:) മനോഹരം ഈ സംഗീതം, വളരെ നല്ല ഈണം, എനിക്കൊരുപാടിഷ്ടമായി, താങ്കളുടെ ആലാപനവും വളരെ ഇഷ്ടമായി.

പക്ഷെ മുഴുവനും കേള്‍ക്കാന്‍ കഴിയുന്നില്ലല്ലൊ, ഡൌണ്‍ലോഡ് ചെയ്തിട്ടും മുഴുവനും കേള്‍ക്കാന്‍ കഴിയുന്നില്ല.

വളരെ നല്ല വരികളും, സന്തോഷം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശിശുമാഷേ,
പാട്ട്‌ കേട്ട്‌ അഭിപ്രായം പരഞ്ഞതില്‍ നന്ദി. ആ പാട്ടിന്റെ പല്ലവിയും ആദ്യത്തെ ചരണവും മാത്രമേ പാടിയിട്ടുള്ളു. രണ്ടാമത്തെ ചരണത്തിന്റെ ഘടന ഒന്നു മാറ്റി ആദ്യത്തെതു പോലെ ആക്കി തരുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. അതും കൂടി കിട്ടിയാല്‍ മുഴുവനാക്കാം.
ഇപ്പോള്‍ ഉള്ളതു തന്നെ 2.2 mb ഉണ്ട്‌ ഞങ്ങളൂടെ net connection പ്രശ്നം കാരണം അത്‌ കിരണ്‍സിന്‌ അയച്ചു കൊടുത്ത്‌ അപ്‌ലോഡ്‌ ചെയ്യിച്ചതാണ്‌
നന്ദി ഒരിക്കല്‍ കൂടി
I cannot hear your songs, can u send the mp3 pl?

ശിശു said...

പണിക്കര്‍ സാര്‍ ഞാന്‍ കവിത മെയിലയച്ചിട്ടുണ്ടല്ലൊ, കിട്ടിയില്ലെ, ഒന്നുകൂടി ചെക്ക് ചെയ്യൂ ഇല്ലെങ്കില്‍ വീണ്ടും അയക്കാം.
ഇതിന്റെ പശ്ചാത്തല സംഗീതം എങ്ങനെ ഒപ്പിച്ചു?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശിശുമാഷേ,

കവിത കിട്ടി. മുഴുവനും ഡൗണ്‍ലോഡായില്ല . പകുതി ആയി. മുഴുവനും കേള്‍ക്കാന സാധിക്കുമെങ്കില്‍ അതു കഴിഞ്ഞ്‌ എഴുതാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു.
കിട്ടിയ പകുതി കേട്ടു . താങ്കളുടെ ശബ്ദത്തോട്‌ അസൂയ തോന്നുന്നു എന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തിയല. നല്ല ബാസ്‌. ആലാപനം വളരെ ഇഷ്ടപ്പെട്ടു. വ്യക്തമായ ഉച്ചാരണവും എല്ലാം നന്നായിട്ടുണ്ട്‌.

പാട്ട്‌ കൂടി അയച്ചു തരുമോ?

പശ്ചാത്തലസംഗീതം കീ ബോര്‍ഡ്‌ ഞാന്‍ തന്നെ വായിച്ചതാണ്‌ - (അതു കേട്ടാല്‍ അറിയില്ലേ? ) തബല ചെറിയ റ്റ്രാക്‌ക്‌ എന്റെ കയ്യില്‍ ഉണ്ടായിരുന്നത്‌ മിക്സ്‌ ചെയ്തു. മേശപ്പുറത്ത്‌ വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട്‌ മടിയില്‍ വച്ചു വായിച്ചതിന്റെ മോശത്തരമെല്ലാം ആ പശ്ചാത്തലത്തില്‍ മുഴച്ചു കാണുന്നില്ലേ?

ശിശു said...

മാഷെ സത്യമായിട്ടും ഇല്ല, വേറിട്ടുനില്‍ക്കുന്നതായി തോന്നിയില്ല, എനിക്ക് അതിശയമായി തോന്നുന്നു, താങ്കള്‍ തന്നെയാണെല്ലാം വായിച്ചിരിക്കുന്നതെന്ന് കേട്ടപ്പോള്‍, കീബോഡ് കലക്കി, ശരിക്കും യോജിച്ചുള്ള ഒരു ലയമായിട്ടാണെനിക്കനുഭവപ്പെട്ടത്,

എടുത്തുപറയേണ്ടത്, ഇതിന്റെ സംഗീതം (ഈണം) ആണ്, ഒരു നല്ല ലളിതഗാനം കേട്ടപ്രതീതിയുണ്ടാക്കി സാര്‍..
ഞാന്‍ ഫാനായി.

പാട്ടും അയച്ചുതരാം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സിബു :)

ശിശു മാഷേ
ചില കവിത കാണുമ്പോല്‍ തന്നെ അതിനൊരു ഈണം മനസ്സില്‍ തോന്നും അതു മിക്കവാറും നന്നായിരിക്കുകയും ചെയ്യും. എന്നാല്‍ ചിലത്‌ പിടി തരികയില്ല .

പൊതുവാളിന്റെ, അമ്മയ്ക്കുള്ള ഒരു കവിത ഞാന്‍ കുറേ ശ്രമിച്ചതാണ്‌ ഒന്നും നന്നായി തോന്നിയില്ല - എന്നാല്‍ അനുഗൃഹീത ഗായകനായ കല്ലറ ഗോപന്‍ അതെത്ര ഭംഗിയായി പാടി.
പ്രോല്‍സാഹനത്തിന്‌ നന്ദി

ബഹുവ്രീഹി said...

പണിക്കര്‍ മാഷെ,
ഓരോന്നോരോന്നായി കേട്ടു വരുന്നതെയുള്ളൂ..
ഈണം മനോഹരം.വരികളും പാടിയതും എല്ലാം.ഖൊഡുകൈ..

ഗീത said...

നല്ലഹൃദ്യമായ ഈണം. നന്നായി പാടിയുമിരിക്കുന്നു.
എന്റെ ഒരുപാട്ടുകൂടി ഇതുപോലെ ഈണമിട്ടു പാടുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗീതഗീതികള്‍ നന്ദി
' ഒരു വെറും മോഹം' എന്ന പാട്ടു കേട്ടിട്ട്‌ മോഹം പൂവണിഞ്ഞുവല്ലൊ അല്ലേ,ഒന്നിനു പകരം രണ്ടു പാട്ടുകളും പാടിയിട്ടുണ്ട്‌

എതിരന്‍ കതിരവന്‍ said...

പണിക്കര്‍ സാര്‍, കമ്പോസിങ് നന്നായിരിക്കുന്നു. പാട്ടും. പക്ഷെ ഇത്രയും സ്പീഡ് ഇതിന്റെ ഭാവത്തിനു ഇണങ്ങിയതാണോ? തബലയും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

കവിതയെപ്പറ്റി: ഗദ്ഗദമായി ‘ഒരുങ്ങി നില്‍ക്കുക’ എന്നൊക്കെപ്പറഞ്ഞാല്‍....
അതെയോ ‘ഒതുങ്ങി‘ എന്നാണോ?
പിന്നെ ‘തരളിതം‘ എന്നല്ലേ? ‘തരളിലമാം‘....എന്നായിരിക്കുകയില്ലല്ലൊ. മടിപിടിച്ച കയ്യുകൊണ്ട് (മടിക്കയ്!)എഴുതിയതാണോ?
(എന്നെ തല്ലാനും ആ കയ് മടി കാണിക്കുമെന്നു വിചാരിക്കുന്നു. മടിക്കേണ്ടാ, മടിക്കേണ്ടാ...)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എതിരന്‍ ജീ, താമസിച്ചാണെങ്കിലും എതിയതിലും വിശദമായി കുറിപ്പിട്ടതിലും സന്തോഷം.
തബലയുടെ ട്രാക്കിന്റെ സ്പീഡ്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ ഇപ്പോള്‍ പഠിച്ചതേയുള്ളു അന്നറിയില്ലായിരുന്നു, പലവട്ടം ശ്രമിച്ചപ്പോഴും അത്‌ വൃത്തികേടായിപ്പോയിരുന്നു. അതുകൊണ്ട്‌ അതിന്റെ സ്പ്പീഡില്‍ പാടിയതാണ്‌. പിന്നെ പാട്ട്‌ മുഴുവനും ഇല്ല-അതിന്റെ രണ്ടാം ചരണം ആദ്യത്തെതു പോലെ ആക്കി അയച്ചുതരാന്‍ പറഞ്ഞിട്ട്‌ അതു ലഭിക്കുമ്പോള്‍ മുഴുവനും ഒന്നിച്ച്‌ ചെയ്യാം എന്നു വിചാരിച്ചതാണ്‌. അത്‌ ഇതുവരെ കിറ്റിയും ഇല്ല.
പാടിയപ്പോള്‍ തരളിത്‌അം എന്നു തന്നെയാണല്ലൊ
ഒരിക്കല്‍ കൂടി നന്ദി. പുതിയ ചില ഗാനങ്ങള്‍ കൂടി പോസ്റ്റിയിട്ടുണ്ട്‌

Anonymous said...

panicker sarum , paniketti saarum..moshum alla....
Kavitha kelpicchadinnu Nanni...
Eppozha Thiruvananthapurathekyu varunnathu..????

 
copyright rests with Dr.N.S.Panicker (panickerns@gmail.com)