Saturday, January 16, 2010
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
ഒരു നാടന്‍ പാട്ട്
രചന പാമരന്
ആലാപനം കൃഷ്ണ
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
അലകടലില് മുങ്ങിത്താഴണ്
ആകാശക്കോലോത്തെ പൊന്നമ്പ്രാള്
പാടത്തെ പച്ച പുതയ്ക്കണ പൊന്നമ്പ്രാള്
അക്കുന്നില് പൊട്ടിവിരിഞ്ഞ്
ഇറയത്തൊരു പൂക്കളമിട്ട്
കരിവീട്ടിക്കവിളില്‍ ചിന്തണ വേര്‍പ്പുമണിക്കുള്ളില്‍
ഒരു തീപ്പൊരിയായ് മിന്നീ
നാടാകെ പൊന്നു തളിയ്ക്കണ പൂരപ്പെരുമാള്
(അന്തിക്കൊരു
കൈതപ്പൂ വീശിയുഴിഞ്ഞ്
പാടത്തൊരു കാറ്റോടുമ്പോള്‍
വെയിലേറ്റുവിയര്ക്കണ മണ്ണും
മാളൊരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ പകലിന്നുടയോനേ
വയലേലകള്‍ നെല്ലോലകള്‍ പൊന്നണിയട്ടെ
പത്തായം നിറയട്ടെ
(അന്തിക്കൊരു
Labels:
naatan paatt,
paatt,
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
Subscribe to:
Post Comments (Atom)
5 comments:
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
അലകടലില് മുങ്ങിത്താഴണ്
രചന പാമരന്
ആലാപനം കൃഷ്ണ
നല്ലോരു നാടന്‍ പാട്ട് കേട്ടസുഖം!
കൃഷ്ണ നന്നായി പാടിയിരിക്കുന്നു
....താഴോട്ടിനി വെട്ടമൊഴുക്കൂ
പകലിന്നുടയോനേ..."
വളരെ ഇഷ്ടമായി ഈ നാടന്‍ പാട്ട്!
Valare Nalla Paattu!!!!
വളരെ ഇഷ്ടമായി .....
Post a Comment