Sunday, June 7, 2009

ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി

ശ്രീ എ ആര്‍ നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന്‌ ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.

സമയക്കുറവായിരുന്നു കാരണം.

കേട്ട്‌ അഭിപ്രായം പറയുമല്ലൊ


http://aaltharablogs.blogspot.com/2009/01/blog-post_24.html

4 comments:

പാമരന്‍ said...

പണിക്കര്‍സര്‍,

സത്യസന്ധമായി പറയുകയാണെങ്കില്‍, ഈണവും ആലാപനവും ഗംഭീരമായിട്ടുണ്ട്‌, ശരിക്കും അടിപൊളി.. പക്ഷേ ഓര്‍ക്കസ്റ്റ്രേഷന്‍ അങ്ങു എത്തിയിട്ടില്ല..

നല്ല വരികള്‍. നജിമിനും അഭിനന്ദനങ്ങള്‍..

Sandhya said...

ഇതിന്റെ ഈണവും ഭാവവും ഇഷ്ടമായി..
വരികളും നന്നായിരിക്കുന്നു, ലളിതമനോഹരം!

- ആശംസകള്‍
സന്ധ്യ

എതിരന്‍ കതിരവന്‍ said...

“എങ്ങനെ ഇത്ര അടുത്തു നമ്മൾ” ഭാഗമാണ് എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത്. പക്ഷെ ഈ സ്ഥായി ചരണങ്ങളിൽ എവിടെയെങ്കിലും ഒന്നു പിടിയ്ക്കാമായിരുന്നില്ലെ?
‘ഓമനേ നീ’ പലപ്പോഴും ബാക്ഗ്രൌൻഡ് ഓർകെസ്ട്രയിൽ മുങ്ങിപ്പോകുന്നുണ്ട്.
‘മൃദുവായി നിന്നെ....’ ‘ദാവണിത്തുമ്പ്‘ ഒക്കെ ഇത്ര ‘ഫ്ലാറ്റ്’ ആക്കണമായിരുന്നോ?

ആ ക്ലാരിനെറ്റ് ബിറ്റ് നല്ല ഊർജ്ജം പകരുന്നുണ്ട്.

കമ്പോസിങ്ങിൽ അവിടവിടെയായി കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന്റെ ലക്ഷണങ്ങൽ ഉണ്ട്. സാറ്‌ വച്ചടി വച്ചടി കയറുകയാണ് (കട:ശങ്കരാടി)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാമരന്‍ ജി , നന്ദി, ഇനിയുള്ളവയില്‍ ഓര്‍കെസ്റ്റ്രേഷന്‍ കൂടുതല്‍ ശ്രദ്ധിക്കാം.

സന്ധ്യ അഭിപ്രായത്തിനു നന്ദി , ഇവിടെയ്ക്കു കൊണ്ടു വന്നഫ്രണ്ടിനേയും നനി അറിയിക്കുമല്ലൊ.

എതിരന്‍ ജി എനിക്കിട്ടൊന്നു വച്ചതാ അല്ലേ? ആ 'ഇത്ര' യില്‍ വച്ചു തന്നെ വെള്ളി വീഴുമെന്നു പേടിച്ചതാ. എനിക്ക്‌ മേല്‍സ്ഥായി അത്ര പറ്റില്ല അതുകൊണ്ട്‌ കഴിയുന്നതും താഴെയാക്കി വക്കുന്നതാണ്‌.

 
copyright rests with Dr.N.S.Panicker (panickerns@gmail.com)