Monday, December 3, 2007

ഗുലാം അലി പാടുന്നൂ...

ഗാനശാഖിയില്‍ പോസ്റ്റ് ചെയ്തിരുന്ന, ശ്രീ ശിവപ്രസാദിന്റെ , “ഗുലാം അലി പാടുന്നൂ...“ എന്ന ഗസല്‍.

ശിവപ്രസാദ് സര്‍, അനുവാദം ചോദിക്കാ‍തെ ഇതു പോസ്റ്റ് ചെയ്തതില്‍ ക്ഷ്മിക്കുമല്ലൊ..വിവരത്തിന് ഓലയയക്കാന്‍ മേല്‍വിലാസിനി കിട്ടിയില്യ. ഭാവം കുറയാണ്ടിരിക്കാന്‍ നിര്‍ത്തി നിര്‍ത്തീട്ടൊക്കെ പാടീണ്ട്. കച്ചേരി മോശാച്ചാല്‍ പറയണം. എടുത്തുമാറ്റാംട്ടോ. ‍










ഗുലാം അലി പാടുന്നു...

കാറ്റിന്‍ കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ്‌ വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.

(ഗുലാം അലി പാടുന്നു...)

താജ്‌മഹലിന്നൊരു രാഗകിരീടം
പ്രാണന്‍ കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന്‍ സൌഭഗമായി...

(ഗുലാം അലി പാടുന്നു...)

യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്‍മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...

(ഗുലാം അലി പാടുന്നു...)

9 comments:

എതിരന്‍ കതിരവന്‍ said...

ബഹു:
ഈ ശ്രമത്തിനു അഭിനന്ദനം.

ഭാവം വരുത്താന്‍ കഴിവതും നോക്കിയിട്ടൂണ്ടെന്നു മനസ്സിലായി.

(പ്രണയാസവം..മിഴികളില്‍ തെളിയുന്നു...?മനസ്സിലായില്ല. ആസവം ഏതാണ്ട് ആയുര്‍വേദക്കഷായമോ മറ്റോ അല്ലെ?)

lost world said...

മനോഹരം..!

മയൂര said...

ആലാപനം മനോഹരമായിരിക്കുന്നു...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

can u send me an mp3 pl?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

mp3 കിട്ടി കേട്ടു, ഇഷ്ടപ്പെട്ടു.

(ഇനി ശരത്തിനോട്‌ കടപ്പാട്‌)
മോനേ നന്നായിരുന്നു. പിന്നെ മനസ്സിലായല്ലൊ അല്ലേ അവിടെയും ഇവിടെയുമോക്കെ ചില ചെറിയ പ്രശ്നം, അതുകേള്‍ക്കുമ്പോ മനസ്സിലാകും. കേട്ടോ

വെറുതേ പറഞ്ഞതാ. നന്നായിട്ടുണ്ട്‌

ഗീത said...

നല്ല പ്രണയഗാനം!

ഒന്നാംതരം ആലാപനം ഈ ഗാനത്തിന്റെ മാറ്റ് പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു...

അഭിനന്ദനങ്ങള്‍!!!

ബഹുവ്രീഹി said...

എതിരന്‍ മാഷെ, വിഷ്ണുമാഷ്, മയൂര, പണിക്കര്‍ മാഷ്, ഗീതട്ടീച്ചര്‍,

കേട്ടതിനും പ്രോസ്താഹനത്തിനും നന്ദി.താങ്ക്യു,ധന്യവാദ്,ശുക്രിയ,നന്‍രി,സിയെസിയെനി,തെരിമകാ‍സി.

Anonymous said...

നല്ലത്. ഇത് കേട്ടില്ലെങ്കില് ഒരു നഷ്ടമായിപ്പോയേനെ. :)

Anonymous said...

mp3 എനിക്കും വേണം!

 
copyright rests with Dr.N.S.Panicker (panickerns@gmail.com)