സാരംഗിയുടെ “ഓണനിലാവിനു പതിവിലുമെത്രയോ..സൌവര്‍ണ ശൃംഗാര ഭാവം..“ എന്ന ഗാനം ചിട്ടപ്പെടുത്താന്‍ നടത്തിയ ഒരു ശ്രമം.
powered by ODEO
വരികള്‍ താഴെ..
ഓണനിലാവിനു പതിവിലുമെത്രയോ
സൌവര്‍ണ ശൃംഗാര ഭാവം..
ഓമനേ നീയെന്റെ അരികിലിരുന്നപ്പോള്,
ആരാരും കാണാത്ത ലാസ്യഭാവം,
യാമിനി..
പകലായ് മാറിയോ..രിന്ദ്രജാലം.
(ഓണനിലാവിനു)
ചുരുള്‍മുടിയിഴകളില്‍ ഞാനൊളിച്ചു,
സ്നേഹ നീലാംബരിയായ് നീയുണര്‍ന്നു,(2)
ശ്രാവണ പൌര്‍ണമിയില്‍ നിന്റെ മുഖം,
ഓര്‍മ്മയില്‍ മറ്റൊരു പൂക്കാലമായ്,
അകതാരിലേതോ നിര്‍വൃതിയായ്(2)
(ഓണനിലാവിനു)
ചൊടിമലരിതളിലെ തേന്‍ മുകര്‍ന്നു,
രാഗ വിവശനാ യിന്നിളം കാറ്റലഞ്ഞു..(2)
നേര്‍ത്ത കുളിരിന്റെ മൃദു കംബളം,
രാത്രിയാം കന്യക നീര്‍ത്തുകയായ്..
പൊന്‍ നിലാ തൂവല്‍ പൊഴിയുകയായ്(2)
(ഓണനിലാവിനു)
കേട്ട് അഭിപ്രായം അറിയിക്കുമല്ലോ.
Subscribe to:
Post Comments (Atom)
9 comments:
ബഹുവ്രീഹി,
കലക്കന്‍ ഈണം. ശ്രുതി അല്പം കൂടി കൂടിയിരുന്നെങ്കില്‍ കൂടുതല്‍ ന്ന്നാവുമായിരുന്നില്ലേ? എനിക്കും ഇതേ പ്രശ്നം ഉണ്ട് ഉറക്കെ പാടൂവന് സാധിക്കില്ല.
അഭിനന്ദനങ്ങള്‍
ഇഷ്ടമായി
Rodrico paranjathenthaanenn manassilaayi. nilavaaram uyartthaan sramikkaam.. ;-)
Panikkar maashe,
kettathil nandi. santhosham. pitch kuracch record cheythirunnnu. pakshe kuracchukooti bhedam thonniyath ithaan. recording seryallaathathukont vallaattha muzhakkam.
Draupathi, ishtamaayennarinjathil santhosham. kettathil nandi.
ഓണനിലാാവിനു....
ഒന്നാന്തരം ഭാവഗീതം!മൃദുവായ സമീപനം.മുഴക്കം കൂടിയെങ്കിലും ശബ്ദത്തില്‍ റൊമാന്‍സ് തുടിച്ചു നില്ക്കുന്നു! “അകതാരിലേതോ....” പൊന്‍ നിലാതൂവല്.....” എന്നീ punchlines അത്യുഗ്രം, നേരത്തെ കേട്ട ഒരു ഈണത്തിന്റെ ശകലം ഉണ്ടെങ്കിലും. (സലില്‍ ചൌധുരി?)
ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹമുള്ള ആളല്ല ഞാന്‍.പാട്ടിനോടുള്ള അത്യാസക്തി മാത്രമാണെന്റെ ചങ്കൂറ്റം. സ്വാതന്ത്ര്യവും. അതുകൊണ്ട് ബുദ്ധിജീവി നാട്യം തീരെയില്ല.
ഞാന്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ പറയട്ടെ?
ശ്രുതി കുറച്ച് ഉയര്‍ത്തിയാല്‍ മധുരം കൂടിയേനെ. വരികള്‍ ആവശ്യപ്പെടുന്നതിലും ഗാംഭീര്യം വന്നു ചേര്‍ന്നു ഇതിനാല്‍.“യാമിനീ...” സ്വല്പം റഫ് ആയിപ്പോയി. “കാണാത്ത” ഒതുങ്ങിപ്പോയി, തൊണ്ട കുറച്ചുകൂടി തുറക്കാമായിരുന്നു.
“ശ്രാവണ പൌര്‍ണമിയില്‍/നേര്‍ത്ത കുളിരിന്..” രണ്ടും ഇത്രയും നന്നായതു കൊണ്ട് ഒനൂകൂടെ വ്യത്യസ്ഥ ഗമകങ്ങളോടെ ആവര്ത്തിക്കാമായിരുന്നില്ലേ? അതു പാട്ടിന്റെ high light ആയി മാറിയേനെ.
ചരണം രണ്ടാം വരിയില്‍ “നീയുണര്‍ന്നൂ” തീരെ ഒതുക്കി. എന്നാല്‍ രണ്ടാം ചരണത്തില്‍ ഇതേ ഭാഗത്തുള്ള “കാറ്റുലഞ്ഞു” ഊന്നല്‍ കൊടുത്ത് ഭംഗിയാക്കി.
വിവരക്കേടാണ് പറഞ്ഞത്. ക്ഷമിക്കണേ.
എതിരന്‍ ജി,
സ്വാറി, ഞാന്‍ കാണാന്‍ വൈകി.
ഇതൊന്നു കൂടി നന്നാക്കാനുള്ള ശ്രമത്തിലാണ്. എന്റെയൊരു സുഹൃത്ത് “പുള്ളി” കൂടി വന്നിട്ടാവാം ന്നു വെച്ച് ഇരിക്ക്യാണ്. മാഷ് പറഞ്ഞതത്രയും ശരിയാക്കാന്‍ ശ്രമിച്ച് വീണ്ടും പോസ്റ്റാം. പ്രൊസ്താഹനത്തിനു നന്ദി.തെറ്റുകളും കുറവുകളും പറഞ്ഞുതന്നതിനും.
കമന്റില്‍ ഒറ്റ വാചകം മാത്രമെ ഇഷ്ടപ്പെടാതിരുന്നുള്ളൂ.
“വിവരക്കേടാണ് പറഞ്ഞത്. ക്ഷമിക്കണേ.“
എന്നത്.
സാരംഗിക്കും ബഹുവ്ര്ീഹിക്കും, അഭിനന്ദനങള്‍
ഇഷ്ടമായി... വരികളും ഈണവും ആലാപനവും...
സ്വരസ്ഥാനങ്ങള്‍, വിബ്രാറ്റോ, പിച്ചിംഗ്, ബ്രീത്തിംഗ് കണ്ട്രോള്, ലയം, ശ്രുതി, എന്നിവയെക്കാളെല്ലാമതികം ഒരു ഗാനത്തില്‍ 'ഫീലിംഗി'നാണ് പ്രാധാന്യം കല്‍പിക്കേണ്ടതെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഹസ്കിയായി പാടേണ്ടിടത്ത് കൂടുതല്‍ ഉള്‍ക്കൊണ്ട് പാടുവാന്‍ ശ്രമിച്ചാല്‍ സാരംഗിയുടെ പാട്ട് കൂടുതല്‍ മികച്ചതാവുമെന്നാണ് തോന്നുന്നത്...
പാട്ടിനെക്കുറിച്ച് ഒരു പാടൊന്നും പറയാനുള്ള അറിവില്ലെങ്കിലും.....
ഞാനൊരു പുതിയ ആളാണ് ഈ ബ്ലോഗുലകത്തില്‍.. ഇന്നാണ് ഈപാട്ട് ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കാന്‍ പറ്റിയത്. സംഗീതസ്നേഹിയാന്ണ് ഞാനും. എതുരാഗത്തിലാണ് ഈ പാട്ട് ട്യൂണ്‍ ചെയ്തിരിക്കുന്നത്?
പിന്നെ ഒരു ചെറിയ suggestion...
യാമിനി.. ഇത്രനീട്ടണ്ടാ
ഇത്ര നീട്ടുന്പോള്‍ തോന്നുന്നത് യാമിനിയെ വിളിക്കുന്നതായിട്ടാണ്, പക്ഷെ വരികളില്‍ അതല്ലല്ലോ അര്‍ത്ഥം വരുന്നത്. അതുപോലെ തേന്‍ ‘മുകര്‍ന്നു’ എന്നതിനേക്കാള്‍ തേന്‍ ‘നുകര്‍ന്നു‘ എന്നതാന്ണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു.
Post a Comment