Sunday, April 29, 2007

അമ്മക്കൊരുമ്മക്കവിത

പൊതുവാളിന്റെ ‘വിശ്വശ്രീ’യില്‍ പോസ്റ്റുചെയ്തിട്ടുള്ള

‘അമ്മയ്ക്കൊരുമ്മക്കവിത’ എന്ന കവിതയ്ക്കു എന്നാല്‍

കഴിയുംവിധം ഈണംനല്‍കി,പാടി പൊസ്റ്റുചെയ്യുന്നു.

പൊതുവാള്‍ പറഞ്ഞതുപോലെ

“ഇവിടെ ഇത് എല്ലാ അമ്മമാര്‍ക്കുമായി“



രചന:ആര്‍.സി.പൊതുവാള്‍
ഈണം,ആലാപനം:ഗോപന്‍

അറിവിന്റെ കേദാരം(Broad band)

11 comments:

Anonymous said...

ഗോപന്‍, ദയവായി എംബിസുനില്കുമാര്‍ @ യാഹൂ ഡോട്ട് കോമിലെക്ക് ഒന്ന് വിടൂ.
എന്റെ അമ്മ്മക്കൂം കേള്‍ക്കണം
നന്ദി, മുന്‍‌കൂറ്Rആയി
-സു-

Pramod.KM said...

നല്ല ഗാനം.;)
നന്ദി.

വേണു venu said...

ഗോപന്‍‍,
പൊതുവാളിന്‍റെ വരികള്‍‍ വായിച്ചിരുന്നു.
താങ്കളുടെ ശ്ബ്ദവും സംഗീതവും എന്റ്റെ കണ്ണുകള്‍‍ സജലങ്ങളാക്കി എന്നു് ഞാനെഴുതിയാല്‍‍ അതിശയോക്തിയില്ല. ആശംസകള്‍‍.:)

സാരംഗി said...

ഗാനം കേട്ടു..വളരെ ഇഷ്ടമായി..ഗോപന്‍ ജിയ്ക്കും പൊതുവാളിനും അഭിനന്ദനങ്ങള്‍..ഞാനും ഒരു അമ്മയായത്‌ കൊണ്ട്‌ കൂടുതല്‍ ഹൃദ്യമായി അനുഭവപ്പെടുന്നു വരികള്‍..ഗോപന്‍ ജിയുടെ ആലാപനവും നന്നായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ ഗോപന്‍ ,

അറിവിന്റെ കേദാരം എന്ന പാട്ടു കേട്ടു . നമസ്കാരം ഞാന്‍ ആ കവിത ഒന്നു രണ്ടു തവണ നോക്കി അതിന്റെ ഈണം പിടി കിട്ടാതെ തോറ്റിരുന്നതാണ്‌. നന്നായിരിക്കുന്നു.

വീണ്ടും വീണ്ടും നന്ദി ഈ നല്ല ആലാപനത്തിന്‌

ചുള്ളിക്കാലെ ബാബു said...

ഗോപന്‍ വളരെ നന്നായിരിക്കുന്നു,
ഹൃദ്യമായ ആലാപനം .

Kallara Gopan said...

എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു

Kallara Gopan said...

ഈ ഗാനം എന്നെ പാടാനനുവദിച്ച പൊതുവാളിനു പ്രത്യേകം നന്ദി

അപ്പു ആദ്യാക്ഷരി said...

ഗോപേട്ടാ.... പൊതുവാളിന്റെ ഈ കവിത താങ്കള്‍ ഈണം നല്‍കി പാടിയിരിക്കുന്നതു കേട്ടപ്പോള്‍ .... എന്താ പറയുക.... !! (ഞാനെന്റെ അമ്മയെ ഫോണില്‍ വിളിച്ചു സംസാരിച്ചു).

Unknown said...

‘മാതാ പിതാ ഗുരു ദൈവം‘ എന്ന ചൊല്ല് മെനഞ്ഞവരെന്തുദ്ദേശിച്ചുവോ അതന്വര്‍ത്ഥമാക്കും വിധത്തില്‍ മക്കളുടെ മനസ്സിലും ഹൃദയത്തിലും ജീവന്റെ ഓരോ കണികയിലും നിറഞ്ഞു നില്‍ക്കുന്ന അവരുടെ കണ്‍‌കണ്ട ദൈവമായി മാറിയ എല്ലാ അമ്മാമാരുടെയും മുന്‍പില്‍ നിവേദ്യമായി എന്റെ മനസ്സില്‍ പാകപ്പെടുത്തിയ കുറച്ചു വരിക്കള്‍ക്ക് ,തന്റെ ശബ്ദവും ഈണവും ചേര്‍ത്ത് മധുരതരമാക്കി വിളമ്പിയ അനുഗ്രഹീത ഗായകന്‍ ശ്രീ കല്ലറഗോപനോടും ,ഇതു കേട്ടും എന്റെ ബ്ലോഗില്‍ വന്ന് വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞ മറ്റെല്ലാ ബ്ലോഗ്ഗേര്‍സിനോടും എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

Aravishiva said...

ഗോപേട്ടാ,

ഞാന്‍ ഏട്ടന്റ്റേയും ‘കതിരനൂര്‍ വീരന്റേയും’ ഒരു വലിയ ആരാധകനാണ്...

ഈ ഗാനം വളരെ ഇഷ്ടപ്പെട്ടു..ഇത് എവിടെ നിന്നാണു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുക?

അല്ലെങ്കില്‍ ഈ മെയിലഡ്രസ്സില്‍ ഒന്നയച്ചു തരുമോ?..aravishiva@gmail.com

 
copyright rests with Dr.N.S.Panicker (panickerns@gmail.com)