ശ്രീജാബലരാജ് രചിച്ച ഒരു ലളിതഗാനം
ഈ ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നു.
ലളിതഗാനങ്ങള്‍ക്ക് വാദ്യങ്ങളില്ലതെ
പാടുകയാണെങ്കില്‍ മധുരമേറും
എന്നാണ് എനിക്കു തോന്നുന്നത്.അതുകൊണ്ട്
തംബുര ശ്രുതിയില്‍ പാടുകയാണ്.
ഈ ഗാനം രചിച്ച ശ്രീജയ്ക്കു
നന്ദിയോടെ കല്ലറ ഗോപന്
Subscribe to:
Post Comments (Atom)
18 comments:
ഈ ഗാനത്തിന്റെ വരികള്‍ താഴെക്കൊടുക്കുന്നു..
ഇത് ഹൃദ്യമായി ആലപിച്ച ഗോപന് ജി യോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു...
"പൊന്‍ വെയിലിഴ നെയ്ത മേലാട ചാര്‍ത്തി നീ, ,
ഇന്നെന്റെ മുന്നിലെ വാസന്തമായ്,
ആദ്യാനുരാഗത്തിന് മധുരിമ നിറയുമാ,
പുഞ്ചിരിയെന്നില്‍ നറും നിലാവായ്..(2)
(പൊന്‍ വെയില്)
പൂത്താലമേന്തുമീ വനമുല്ലകള്‍ തീര്‍ത്ത,
ശയ്യയില്‍ നേര്‍ത്ത സുഗന്ധമായ്..(2)
നിറയുന്ന നിന് സ്നേഹം പകരും ലഹരി, ഈ,
തനുവിലെ തന്ത്രിയില്‍ സുഖരാഗമായ്..(2)
(പൊന്‍ വെയില്)
മറവിയില്‍ മായുമെന്നാകിലും ഈ മായാ,
മുരളിക പാടുന്ന സംഗീതമായ്..(2)
ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്..(2)
(പൊന്‍ വെയില്)
“മറവിയില്‍ മായുമെന്നാകിലും ഈ മായാ,
മുരളിക പാടുന്ന സംഗീതമായ്..(2)
ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്..(2)“
ഹൃദ്യമായ വരികള്‍, നല്ല ആലാപനം നന്നായി ആസ്വദിച്ചു കേട്ടു..
ഗോപന് ജി ക്കും സാരംഗിക്കും ആശംസകള്‍..
നല്ല വരികള്‍
ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്.
ലളിതമായ വരികള്‍, ഇമ്പമുള്ള ശബ്ദം.
ജീവനുള്ള ഒരു ഗാനം.:)
ശ്രീജാബലരാജിനും കല്ലറ ഗോപനും അനുമോദനങ്ങള്‍.
മനോഹരമായ വരികളും അതിനൊത്ത ആലാപനവും.പ്രൊഫഷണത്സ് ഒത്ത് ചേര്‍ന്നുള്ള ഇങ്ങനെയുള്ള ബ്ലോഗ് സംരഭങ്ങള്‍ തീര്ച്ചായായും ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നത് തീര്‍ച്ചയാണ്.
valare nannaayittuntu Gopan ji :) . Saaramgi yude varikal um manoharam..very touching . iniyum ithu pole nalla gaanangal pratheekshikkunnu :) .
നല്ല വരികള്‍..അതിനൊത്ത ആലാപനം..
നന്നായിട്ടുണ്ട്!
Excellent song excellent lyrics excellent singing!!!!
ഗോപന് താങ്കളുടെ തന്നെ
സംഗീതമാണോ?
നന്നായിരിക്കുന്നു
Wonderful job. Beautiful lyrics by Sree chechi and a soulful singing by Gopan chettan! Kudos to the team!!
എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ് നന്ദി പറയുന്നു
ഈ ഗാനം ആസ്വദിയ്ക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി..ആലപിച്ചതിനു ഗോപന് ജി യ്ക്ക് പ്രത്യേക നന്ദിയും..
Good..Keep it up..
Never Loose the Trend
പ്രിയ ഗോപന്,
കുറച്ചു ദിവസം ഇവിടെ ഇല്ലായിരുന്നതു കൊണ്ട് ഇത് അറിഞ്ഞില്ല.
ആ പാട്ടിന്റെ mp3 ഒന്നു മെയില്‍ ചെയ്യുമോ എനിക്കു കേള്‍ക്കാന്‍ സാധിക്കുന്നില്ല, Download ചെയ്യാനും സാധിക്കുന്നില്ല.
indiaheritage@yahoo.co.in
It is really good
ഗോപന് ജി ക്കും സാരംഗിക്കും ആശംസകള്‍
Thanks to Kiranz, and saramgi for the mp3
ഇതിന്റെ എം.പി.3 എനിക്കും ഒന്ന് മെയിലില്‍ കിട്ടുമൊ? എന്റെ മെയില്‍ എംബിസുനില്കുമാര് @ യാഹൂ ഡോട്ട് കോമ്.
ശ്രീജ എഴുതി കല്ലറ ഗോപന് പാടിയ പാട്ടിന്റെ ഈ പോസ്റ്റ് ഡൌണ്‍ലോഡ് ലിങ്ക് കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..പ്ലേയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഈ പാട്ട് ഡൌണ്‍ലോഡാം..!
-സു- , പാട്ട് മെയില്‍ ബോക്സില്‍ എത്തിയിട്ടുണ്ട്..:)
Post a Comment