Saturday, March 10, 2007

ഗായകരേ.....ഇതിലേ..ഇതിലേ...

പൊതുവാളന്‍ ചേട്ടന്റെ വരികള്‍ക്ക് പണിക്കര്‍ സാര്‍ ഈണമിട്ട ഈ ഗാനത്തിന് ശബ്ദം ക്ഷണിക്കുന്നു..!.ആര്‍ക്കും പാടാം.താഴെക്കാണുന്ന മ്യുസിക് ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തിട്ട് അതിന്റെ വോക്കല്‍ ട്രാക്ക് മാത്രം അയച്ചു തരിക,ഒരു കുഞ്ഞു ശബ്ദം ,സ്ത്രീ,പുരുഷന്‍ എന്ന കാറ്റഗറിയില്‍ അയക്കാം.ദേവേട്ടന്റെ ബൂലോഗവിചാരണത്തില്‍ കണ്ണൂസ് പറഞ്ഞ ആശയത്തില്‍ നിന്നും പ്രചോദനമുള്‍‍ക്കൊണ്ട ഒരുദ്യമം..!.

‍ ഡൌണ്‍ലോഡാന്‍ ഈ ലിങ്ക് ക്ലിക്കൂ..!

വരികള്‍ :-

നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍
സുന്ദരമായൊരു സ്വപ്നം
മറഞ്ഞിരിപ്പൂ മണ്ണിന്‍ മാറില്‍
സ്വര്‍ണ്ണഖനി പോലെ
(നൊമ്പര....

വര്‍ണ്ണപ്പീലികള്‍ പുതച്ചുറങ്ങും
വള്ളിക്കുടിലിനു വെളിയില്‍
വെറുതെ കാത്തിരിക്കുവതേതൊരു
ദേവസുന്ദരനെ. (നൊമ്പര......

ഹൃദയവീണ പൊഴിക്കും നാദം
ഹൃദ്യമാകുമൊരനുരാഗം
മൂളിവരുന്നൊരു മധുപനു നല്‍കാന്‍
തേന്‍‌കണമൊത്തിരിയുണ്ടോ
(നൊമ്പര........

പാട്ടുകള്‍ അയക്കണ്ട വിലാസം :- shabdham@gmail.com

4 comments:

Kiranz..!! said...

പൊതുവാളന്‍ ചേട്ടന്റെ വരികള്‍ക്ക് പണിക്കര്‍ സാര്‍ ഈണമിട്ട ഈ ഗാനത്തിന് ശബ്ദം ക്ഷണിക്കുന്നു..!.ആര്‍ക്കും പാടാം.താഴെക്കാണുന്ന മ്യുസിക് ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തിട്ട് അതിന്റെ വോക്കല്‍ ട്രാക്ക് മാത്രം അയച്ചു തരിക,ഒരു കുഞ്ഞു ശബ്ദം ,സ്ത്രീ,പുരുഷന്‍ എന്ന കാറ്റഗറിയില്‍ അയക്കാം.ദേവേട്ടന്റെ ബൂലോഗവിചാരണത്തില്‍ കണ്ണൂസ് പറഞ്ഞ ആശയത്തില്‍ നിന്നും പ്രചോദനമുല്‍ക്കൊണ്ട ഒരുദ്യമം..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കിരണ്‍സേ ,
നല്ല ഉദ്യമം, വളരുന്ന ഗായകര്‍ ഈ ശ്രമം സഫലമാക്കുമെന്നു പ്രതീക്ഷിക്കാം. ജൂറിയായി ശ്രീ കല്ലറ ഗോപന്‍ ജിയേപോലെയുള്ളവരെ ചേര്‍ത്ത്‌ ഒരു മല്‍സരം പോലെയും (കുട്ടികള്‍ക്ക്‌ മാത്രം) വേണമെങ്കില്‍ ആകാം

ആശംസകള്‍

Unknown said...

കിരണ്‍സേ,
ഇതു നല്ലൊരാശയമാണ്.
ഈ സംരംഭം വിജയമാക്കാന്‍ ബൂലോഗ സഹോദരങ്ങളെല്ലാം പിന്തുണ നല്‍കും എന്നു തന്നെ ഞാനും പ്രതീക്ഷിക്കുന്നു.

നല്ല രീതിയില്‍ നടന്നു വരുന്ന ബൂലോക ഫോട്ടോക്ലബ്ബ് മത്സരങ്ങള്‍ പോലെ പ്രതിഭകള്‍ക്കു മാറ്റുരയ്ക്കാനുള്ള മറ്റൊരു മത്സരവേദിയാകട്ടെ ഇതും എന്നു ഞാന്‍ ആശംസിക്കുന്നു.

Rasheed Chalil said...

കിരണ്‍സേ നല്ല സംരംഭം... കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് വീട്ടിലെത്തണം.

ആശംസകള്‍.

 
copyright rests with Dr.N.S.Panicker (panickerns@gmail.com)