Tuesday, March 13, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം അനുഗൃഹീതയായ ഗായിക ഇന്ദു പാടി

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്ന ഗാനത്തിന്റെ പല്ലവി ഞാന്‍ കവിയരങ്ങില്‍ പാടിയിരുന്നു. അതു മുഴുവനായി പാടുവാന്‍ അനുഗൃഹീതയായ ഗായിക ഇന്ദു ഏറ്റിരുന്നു. എങ്കിലും recording നുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അവര്‍ അതു windows sound recorder ല്‍ ഒരു headphone ഉപയോഗിച്ച്‌ ഒരു cafe ല്‍ നിന്നും പാടി അയച്ചു തന്നതിന്റെ ചരണം മാത്രം ഇതാ ഇവിടെ. cafe ല്‍ നിന്നായതു കോണ്ട്‌ disturbance ധാരാളം ഉള്ളതിനാല്‍ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നില്ല. അതു പിന്നീട്‌..


Click the Play button:




8 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://www.mypodcast.com/fsaudio/drpanicker_20070313_1151-9169.mp3

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം എന്ന ഗാനത്തിന്റെ പല്ലവി ഞാന്‍ കവിയരങ്ങില്‍ പാടിയിരുന്നു. അതു മുഴുവനായി പാടുവാന്‍ അനുഗൃഹീതയായ ഗായിക ഇന്ദു ഏറ്റിരുന്നു. എങ്കിലും recording നുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അവര്‍ അതു windows sound recorder ല്‍ ഒരു headphone ഉപയോഗിച്ച്‌ ഒരു cafe ല്‍ നിന്നും പാടി അയച്ചു തന്നതിന്റെ ചരണം മാത്രം ഇതാ ഇവിടെ. cafe ല്‍ നിന്നായതു കോണ്ട്‌ disturbance ധാരാളം ഉള്ളതിനാല്‍ ബാക്കി ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നില്ല. അതു പിന്നീട്‌

Again this was my post - but it doesn't appear there , so putting here. anybody there who knows why?

മയൂര said...

നന്നായി ആലപിച്ചിരിക്കുന്നു. ബാക്കി ഭാഗങ്ങള്‍ പ്രതീഷികുന്നു പ്രതീക്ഷിക്കുന്നു:)

വേണു venu said...

ഇന്ദു നന്നായി പാടിയിരിക്കുന്നു. പണിക്കരു മാഷിന്‍റെ സംഗീതത്തിന്‍റെയും പൊതുവാളന്‍റെ വരികളുടെയും മനോഹാരിത ഇന്ദു നന്നായു്‌ ഉള്‍‍ക്കൊണ്ടിരിക്കുന്നു.:)

myexperimentsandme said...

നല്ല ആലാപനം, സംഗീതം, ഗാനം. മൊത്തത്തിലുള്ളതിന് കാത്തിരിക്കുന്നു.

പണിക്കര്‍ മാഷേ, പുതിയ ബ്ലോഗ് ഉണ്ടാക്കിയതിനും ഇതേ പ്രശ്‌നമാണെന്ന് പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു. അപ്പോള്‍ പിന്നെ എന്തായിരിക്കും കാരണം എന്ന് പിടികിട്ടുന്നില്ലല്ലോ. ബ്ലോഗിലെ സെറ്റിംഗ്സ് വല്ലതും...

പോസ്റ്റ് ഡ്രാഫ്റ്റ് ആയി സേവ് ചെയ്യാന്‍ പറ്റുന്നുണ്ടോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വക്കാരീ ജീ
ഇതും പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു നടന്നില്ല, പിന്നെ കിരണിനെ കൊണ്ട്‌ പോസ്റ്റിന്റെ ഭാഗം ചേര്‍പ്പിച്ചതാണ്‌

ബീറ്റയുടെ പ്രശ്നമാണോ, ഞാന്‍ ബീറ്റയിലേക്കു മാറിയിട്ട്‌ പല പോസ്റ്റുകളും ഇട്ടതാണ്‌. ഇത്‌ ഇപ്പോള്‍ തുടങ്ങിയതാണ്‌

ഇനി കാത്തിരിക്കാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രശ്നം കണ്ടുപിടിച്ചു തന്നതിനു നന്ദി, ആരായാലും . ഇനി പോസ്റ്റുകള്‍ ഇട്ടു നോക്കട്ടെ

Kiranz..!! said...

ഓഡാസിറ്റി അത്യാവശ്യം നല്ല മര്യാദയുള്ള ഫ്രീ സോഫ്റ്റെവെയറാണ് പണിക്കര്‍ സാറേ,അതുപയോഗിച്ച് നല്ല രീതിയില്‍ റിക്കോര്‍ഡിംഗ് ചെയ്യാം.
http://audacity.sourceforge.net/ അതാണ് ലിങ്ക്.സ്വപ്നത്തിന്‍ ചില്ലുജാലകം മ്യൂസിക്കോടെ ഇന്ദുവിന്റെ ശബ്ദത്തില്‍ കേള്‍ക്കട്ടെ..ഇതേതായാലും ഉഗ്രനായിട്ടുണ്ട്..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കിരണ്‍സ്‌,

ഒരു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ പാടു നല്ല രീതിയില്‍ കിട്ടും എന്ന പ്രതീക്ഷയിലാണ്‌. പലതിരക്കുകള്‍ക്കിടയില്‍ എല്ലാം ഒക്കണ്ടേ,
മയൂര (അനിയത്തി?), വേണൂജി, വക്കാരിജി, എല്ലവര്‍ക്കും പ്രൊല്‍സാഹനത്തിനു നന്ദി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)