ഒരു നാടന്‍ പാട്ട്
രചന പാമരന്
ആലാപനം കൃഷ്ണ
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
അലകടലില് മുങ്ങിത്താഴണ്
ആകാശക്കോലോത്തെ പൊന്നമ്പ്രാള്
പാടത്തെ പച്ച പുതയ്ക്കണ പൊന്നമ്പ്രാള്
അക്കുന്നില് പൊട്ടിവിരിഞ്ഞ്
ഇറയത്തൊരു പൂക്കളമിട്ട്
കരിവീട്ടിക്കവിളില്‍ ചിന്തണ വേര്‍പ്പുമണിക്കുള്ളില്‍
ഒരു തീപ്പൊരിയായ് മിന്നീ
നാടാകെ പൊന്നു തളിയ്ക്കണ പൂരപ്പെരുമാള്
(അന്തിക്കൊരു
കൈതപ്പൂ വീശിയുഴിഞ്ഞ്
പാടത്തൊരു കാറ്റോടുമ്പോള്‍
വെയിലേറ്റുവിയര്ക്കണ മണ്ണും
മാളൊരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ പകലിന്നുടയോനേ
വയലേലകള്‍ നെല്ലോലകള്‍ പൊന്നണിയട്ടെ
പത്തായം നിറയട്ടെ
(അന്തിക്കൊരു