ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,
വരികള്‍ താഴെ .
esnips വീണ്ടും വീണ്ടും എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് podcast വഴി കേള്‍ക്കുക.
പാടിയിരിക്കുന്നത് പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി
ഗുരുപവനപുരപതേ...
ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..
മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.
വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)
മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ
Tuesday, November 4, 2008
Monday, November 3, 2008
ഇനിയും വരില്ലേ ----
ഇനിയും വരില്ലേ CLICK to Hear----
കാലത്തെണീറ്റു ബ്ലോഗ് നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി.
ദാ അതാണിത്.
എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?
നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?
ഇനിയും വരില്ലേ ----
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ
പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്
പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്
മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.

Friday, October 24, 2008
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ--"
ജ്വാല സിനിമയിലെ ഈ ഗാനം കരോക്കെയുടെ സഹായം സ്വീകരിച്ച് പാടിനോക്കിയതാണ്.
ജ്വാല സിനിമയിലെ ഈ ഗാനം കരോക്കെയുടെ സഹായം സ്വീകരിച്ച് പാടിനോക്കിയതാണ്.
Saturday, October 11, 2008
Sunday, September 14, 2008
പൂത്താലം കയ്യിലേന്തി -ഓണപാട്ട്
ഗീതഗീതികള്‍ ഓണത്തിനു വേണ്ടി ഒരു പാട്ട് അയച്ചു തന്നിരുന്നു. എന്നാല്‍ സാവകാശം കിട്ടാഞ്ഞതിനാല്‍ ഇതുവരെ സാധിച്ചില്ല. ഇന്ന് ഞായറാഴ്ച ഒരിരുപ്പിരുന്നു. ഭൈമി പറ്റില്ല എന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പാടിച്ചു. നാലു വരികള്‍.
ഈണമൊന്നും ശരിയായില്ല അതുകൊണ്ട് വാദ്യം അങ്ങു മുകളിലാക്കി/ ചതയം മൂന്നാം ഓണം തന്നെ അല്ലെ താമസിച്ചില്ലല്ലൊ.
ഗീത ടീച്ചര്‍ ക്ഷമിക്കുമല്ലൊ
ബാക്കിയുള്ളവര്‍ സഹിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട്.
വരികള്‍
പൂത്താലം കയ്യിലേന്തി
ചിങ്ങം വന്നെത്തി
പൊന്നോണപ്പുടവയുമായി
ഓണനിലാവെത്തി
തുമ്പപ്പൂവേ തുമ്പിപ്പെണ്ണേ
ഓണം വന്നെത്തി ഓണം വന്നെത്തി
മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി
മലനാടണിഞ്ഞൊരുങ്ങുന്നൂ
പൂവായ പൂവെല്ലാം പൂവിളികേട്ടുണരുകയായ്
നാടായ നാട്ടിലാകെ മാവേലിപ്പാട്ടുണരുകയായ് (പൂത്താലം--

Sunday, August 17, 2008
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം
ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.
അതിനൊരു ഈണം കൊടുത്ത് പാടുന്നു.
എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട് കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Posted by KUTTAN GOPURATHINKAL at 8:02 PM

Saturday, August 16, 2008
ഇതെന്റെ മകന്‍ മഹേശ്
ഇത് 18 കൊല്ലങ്ങള്‍ക്ക് മുമ്പ്. അന്ന് ചെറിയ ഒരു casio ഉള്ളതിലായിരുന്നു ഊണിലും ഉറക്കത്തിലും ഒഴിച്ച് കസര്‍ത്ത്
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്

എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്

എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
Monday, August 11, 2008
കഥയുടെ തീരത്തു - പാമരന്‍
പാമരന്‍ ജി മേയ് മാസത്തില്‍ അയച്ചു തന്ന കവിത. അന്ന് പഠിത്തമായിരുന്നതിനാല്‍ ജൂലൈ പകുതിയോടു കൂടി ചെയ്യാം എന്ന് ഏറ്റിരുന്നതാണ്. പക്ഷെ ഇത്രയും താമസിച്ചു. എന്നിട്ടതിനുള്ള പ്രയോജനം ഉണ്ടായോ അതൊട്ടില്ലതാനും.
ഇനിയും താമസിപ്പിച്ചിട്ടും കാര്യമൊന്നുമില്ല എന്ന് ഇന്നലെ ബോധിവൃക്ഷമില്ലാത്തതുകൊണ്ട് ഒരു മാവിന്‍ ചുവട്ടില്‍ ഇരുന്നപ്പോള്‍ ബോധം വന്നു.
എന്നാല്‍ ഉള്ള പോലെ അങ്ങ് പോസ്റ്റ് ചെയ്യാം എന്നു വച്ചു. ഞങ്ങളെ കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ. (അടുത്ത ജന്മം യേശുദാസിനേയും ജാനകിയമ്മയേയും ഒക്കെ വെല്ലുന്ന ശബ്ദവും പാട്ടുമൊക്കെയായി ജനിച്ചു വരാം അതുവരെ ഇതുകൊണ്ട് തൃപ്തിപ്പെടുക.:))- ആഗ്രഹം ഒട്ടും മോശമില്ല:))
സ്ത്രീ ശബ്ദം എന്റെ ഭൈമി കൃഷ്ണയുടെ ആണെന്ന് എടുത്തു പറയേണ്ടല്ലൊ അല്ലേ
ഇതിലെ താള/ ശ്രുതിപ്പിഴകള്‍ ഒരു വിധമെങ്കിലും ശരിയാക്കുവാന്‍ (വോക്കലിന്റെ ശ്രുതി ശരിയാക്കുവാന്‍ ദൈവം തന്നെ കനിയണം)- വേണ്ടി ഏകദേശം ഒരു ദിവസം മുഴുവന്‍ അത്യദ്ധ്വാനംചെയ്യേണ്ടി വന്ന എന്റെ മൂത്ത മകന്‍ മഹേശിനുള്ള നന്ദി (അവന്റെ അഭിപ്രായത്തില്‍ പാട്ട് ആദിമുതല്‍ റെകോര്‍ഡ് ചെയ്യുന്നതിന് അതിന്റെ-കേടു തീര്‍ക്കാനെടുത്തതിന്റെ- നൂറിലൊന്ന് പ്രയാസമേ വരികയുള്ളായിരുന്നു അത്രെ) കൂടി ഇവിടെ
പാമരന്‍ ജിയുടെ എഴുത്തിലെ അവസാനത്തെ ഒരു വരി അല്‍പം വ്യത്യാസപ്പെടുത്തി ക്ഷമിക്കുമല്ലൊ.
പാമരന്‍
കഥയുടെ തീരത്തു പണ്ടുപണ്ടൊരു
കഥയില്ലാപ്പൈങ്കിളി പാര്‍ത്തിരുന്നു.. -അവള്‍
കാടുമുഴുക്കെ പാടിനടന്നോരു
പാട്ടുകാരിക്കിളിയായിരുന്നു
(കഥയുടെ തീരത്തു..)
അന്നൊരു നാളില്‍, ശ്രാവണ ചന്ദ്രന്‍റെ
വെണ്ണിലാപ്പൂവു വിരിഞ്ഞ രാവില്‍
കൂട്ടിരിക്കാനവള്‍ക്കൊരാണ്‍കിളി
അക്കരെ നിന്നു വിരുന്നു വന്നൂ
(കഥയുടെ തീരത്തു..)
അവളുടെയുള്ളിലെ കെടാവിളക്കിലെ
നെയ്ത്തിരിനാളമവന്‍ കണ്ടൂ
കിളിയുടെ നെഞ്ചിലെ അനുരാഗത്തുടികളില്‍
അവനൊരു പാട്ടായ് അലിഞ്ഞൂ (- പ്രണയത്തിന്‍
നിത്യസംഗീതമായ് അലിഞ്ഞുചേര്‍ന്നൂ)

Thursday, August 7, 2008
Monday, August 4, 2008
മോഹനരാഗതരംഗങ്ങളില്‍
ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം അന്നു തന്നെ എഴുതി കൊണ്ടു നടന്നതായിരുന്നു. എന്നാല്‍ അന്ന് വിദ്യാഭ്യാസത്തിരക്കു മൂലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.
(ഓടാന്‍ തയ്യാറെടുത്തുകൊണ്ട് )
Sunday, July 13, 2008
തത്തമ്മയില്‍ വന്ന ഗണേശസ്തുതി
ശ്രീനാരായണഗുരുദേവന്റെ കൃതിയായ, തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത് റെകോര്‍ഡ് ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ് മൂത്ത മകന്‍ ഒരു ദിവസത്തേക്ക് എത്തിയത്.
കീബോര്‍ഡ് നേരെ അവനെ ഏല്‍പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.
അത് ഇവിടെ കേള്‍ക്കാം
പോരാഴികകള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ
ഇതിനു മുമ്പ് ശ്രീനാരായണഗുരുദേവന്റെ ദൈവദശകം ഇവിടെയും കൊടുത്തിരുന്നു.

Tuesday, July 8, 2008
അമ്പാടിക്കണ്ണനെക്കണികാണാന്‍
പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട് ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന് ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്.
തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്- കഴിഞ്ഞ ക്രിസ്തുമസ്സിന് കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്.
അപ്പോള്‍ പേടിപ്പിക്കുന്നത് ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ് എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന് റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)
അമ്പാടിക്കണ്ണനെ കണികാണാനായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…
അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…
ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…
ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…

Sunday, June 22, 2008
ഗീതട്ടീച്ചറിന്റെ താരാട്ടിനൊരീണം..!!
ഗീതട്ടീച്ചര്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്ന താരാട്ട് പാട്ടിനൊരീണം ഇട്ട് പോസ്റ്റുന്നു.
പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം
“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന്‍ ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന്‍ കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3
പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)

Friday, May 16, 2008
“മേലേ മാനത്തേ ചേലുള്ള കോളാംബീ“ എന്ന നാടന്‍ ഗാനം
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ് അവധി പ്രഖ്യാപിച്ചതാണ്.
വരികള്‍--
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
Saturday, April 12, 2008
ഒരു വിഷു ഗാനം....(കനകലിപിയാല്‍.........)
"കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.
വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി
എല്ലാവര്‍ക്കും വിഷുആശംസകള്‍!!!!!
==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........
ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്
ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്

Thursday, March 13, 2008
ശാരദേന്ദുവിന്‍
ഒരു പുതിയ ഗാനം.
ഉറക്കുപാട്ട്, ഉറക്കെപ്പാടി ബുലോഗരെ ഉറക്കാതിരിക്കാമെന്നൊരു ഉറപ്പും കിട്ടിയിരുന്നു........
-ബൈജു
=================================================
ശാരദേന്ദുവിന്‍ കംബളത്തിലീ
ഭൂമി ചായുറങ്ങീടവേ
രാരിരാരോ പാടിടാം ഞാന്‍
താമരേ നീയുറങ്ങിടൂ
എന്നോമലേ നീയുറങ്ങിടൂ
കൂരിരുള്‍ക്കടല്‍ നീന്തിയക്കരെ
ഓമലേ നീയെത്തിടും
ഹേമകാന്തി ചൊരിഞ്ഞു നില്‍ക്കും
തമ്പുരാനെക്കണ്ടിടും
സ്നേഹ ധാരയാല്‍ ഭൂമിദേവിയെ-
പ്പോറ്റിടുന്നൊരാ ദേവനെന്‍
പൊന്നുതാമരപ്പൂങ്കിടാവിനും
നല്ലൊരു വരമേകിടും
പൂവിറുത്തു കൊതി തീര്‍ന്ന തെന്നല്‍
പൂമണം കവരുന്നിതാ
ദൂരെ ദൂരെ മലര്‍വാടിയില്‍
നറു പാരിജാതം വിടര്‍ന്നിതാ
പൂവുതോല്‍ക്കുമഴകേ.............
തേനുലാവുംകനിയേ...........
പൂമിഴികള്‍ പൂട്ടി..................
ചായുറങ്ങു നിധിയേ.............

Sunday, March 9, 2008
ഭൂപാളരാഗമുയര്‍ന്നൂ...
ബൈജുമാഷ് ലളിതഗാനങ്ങള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്ന ഭൂപാളരാഗമുയര്‍ന്നു എന്ന പാട്ട്...
ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി
നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു
ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ് നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി
ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി
നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളിനങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു
ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ് നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി
Saturday, March 1, 2008
ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍
ഗീതാഗീതികളുടെ
ഗുരുവായൂര്‍ തൃക്കോവില്‍ നടയില്‍ എന്ന ഗാനം .
ആ ഗാനത്തിന്റെ ചില വരികള്‍ ഗീതടീച്ചറുടെ അനുവാദത്തോടെ ഒന്നു വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം തന്നെ ഇതിനുമുന്‍പ്
ജോ തന്റെ ബ്ലോഗില്‍ പാടി പ്രസിദ്ധം ചെയ്തിട്ടുണ്ട്.
New Version

Monday, February 18, 2008
ആ തരാട്ട് പാട്ട് --സതീര്‍ത്ഥ്യന്‍
പ്രിയ സതീര്‍ത്ഥ്യന്‍ ജീ,
താങ്കളുടെ ആ തരാട്ട് പാട്ട് ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ താരട്ടൊക്കെ പാടണം എങ്കില്‍ ശബ്ദമാധുരി, രാഗശുദ്ധി ഇവ വേണം ഇല്ലെങ്കില്‍ ഇതുപോലിരിക്കും.
ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )
താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...

Sunday, February 17, 2008
ശബരിപീഠം ലക്ഷ്യമാക്കി
ശ്രീ എഴുതിയ
"ശബരിപീഠം ലക്ഷ്യമാക്കി " എന്നു തുടങ്ങുന്ന ഗാനം അന്നു പാടുവാന്‍ വിചാരിച്ചപ്പോള്‍ അപ്പു പറഞ്ഞു അത് ശ്രീ തന്നെ പാടട്ടെ എന്ന് ഞാനും വിചാരിച്ചു ശ്രീ തന്നെ പാടട്ടെ എന്ന്. പക്ഷെ ശ്രീ പാടുന്നില്ല - അതുകൊണ്ട് ഞാന്‍ തന്നെ അങ്ങു പാടി
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേറ്റി
പതിനെട്ടാം പടിചവിട്ടാന്‍ വരുന്നൂ ഞങ്ങള്‍…
മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി
മലമുകളില്‍ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
എരുമേലി പേട്ട തുള്ളി പമ്പയാറില്‍ കുളി കഴിഞ്ഞ്
നിന്‍ ദിവ്യ ദര്‍ശനത്തിനു വരുന്നയ്യപ്പാ…
നിന്‍ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി
പുണ്യമലയേറി ഞങ്ങള്‍ വരുന്നയ്യപ്പാ…
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
മകരമഞ്ഞില്‍ മൂടി നില്‍ക്കും കാനനത്തിനുള്ളിലൂടെ
ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍…
ദര്‍ശനത്തിന്‍ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്
മോക്ഷമാര്‍ഗ്ഗം നല്‍കിടേണേ സ്വാമി അയ്യപ്പാ…

Wednesday, February 13, 2008
വിരഹാര്‍ത്തനായ്
ഗീതാഗീതികള്‍ എന്ന ബ്ലോഗിലെ
വിരഹാര്‍ത്തനായ് എന്ന കവിത ഒന്നാലപിച്ചുനോക്കിയതാണ്.വക്കാരി പറയുന്നതുപോലെ എന്നെ തല്ലരുത് ഒന്നു നോക്കിപേടിപ്പിച്ചാല്‍ മതിയാകും
രാവേറെയായല്ലോ രാപ്പാടീ
രാപ്പാട്ടു പാടാത്തതെന്തേ
രാഗാര്‍ദ്രഭാവത്തില്‍ പ്രേമാര്‍ദ്രലോലനായ്
രാപ്പാട്ടു പാടാത്തതെന്തേ - രാപ്പാടീ...
*** *** ***
നീയും വിരഹാര്‍ത്തനോ- ഈ രാവില്‍നിന്‍ കൂടു ശൂന്യമെന്നോ
പ്രണയ കലഹത്തിന്‍ പരിഭവമൊഴിയാത
െപെണ്‍കിളി പറന്നുപോയോ -
കിളിയേ-പാട്ടു മറന്നു പോയോ?
*** *** ***
രാവും കൊഴിയുന്നിതാ- ചന്ദ്രികതൂകും യാമങ്ങളും
വിരഹത്തിന്‍ ചൂടില്‍ തളര്‍ന്നു മയങ്ങിയോ
വ്യര്‍ത്ഥസ്വപ്നങ്ങളുമായ് -
കിളിയേ-പാട്ടു മറന്നുപോയോ?
രചന: കെ.സി. ഗീത.

Subscribe to:
Posts (Atom)