ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?
Saturday, March 2, 2013
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
ശ്രീ കുട്ടന്‍ ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം
ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.
അതിനൊരു ഈണം കൊടുത്ത് പാടുന്നു.
എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട് കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Posted by KUTTAN GOPURATHINKAL at 8:02 PM
Friday, November 12, 2010
ഇതെന്റെ മകന്‍
ഇത് 18 കൊല്ലങ്ങള്‍ക്ക് മുമ്പ്. അന്ന് ചെറിയ ഒരു casio ഉള്ളതിലായിരുന്നു ഊണിലും ഉറക്കത്തിലും ഒഴിച്ച് കസര്‍ത്ത്
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്

എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്

എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
Subscribe to:
Posts (Atom)